KEAM (Kerala Engineering Agricultural Medical Entrance Examination) കേരള സർക്കാർ നടത്തുന്ന ഒരു പ്രവേശന പരീക്ഷയാണ്‌. പ്രവേശന പരീക്ഷാ കമ്മീഷണർ ആണ് കീം പരീക്ഷ നടത്തുന്നത്.കേരള സർവ്വകലാശാല, മഹാത്മാഗാന്ധി സർവ്വകലാശാല, കാലിക്കറ്റ്‌ സർവ്വകലാശാല, കണ്ണൂർ സർവ്വകലാശാല, കേരള കാർഷിക സർവ്വകലാശാല എന്നിവയാണ്‌ കീം ഉപയോഗിച്ച്‌ അവരുടെ പ്രൊഫഷനൽ കോഴ്‍സുകളിലേക്ക്‌ പ്രവേശനം നൽകുന്നത്‌. ഈ വർഷത്തെ (2024) കീം ജൂൺ 05 മുതൽ 10 വരെയാണ്‌. മറ്റുള്ള സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമായി കേരളത്തിൽ സർക്കാർ തന്നെയാണു പ്രവേശന പരീക്ഷ നടത്തുന്നത്‌. പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയം തമ്പാനൂർ കെ.എസ്.ആർ.ടി ബസ് ടെർമിനലിൻ്റെ ഏഴാം നിലയിലാണ്. ഇപ്പോഴത്തെ പരീക്ഷ കമ്പ്യൂട്ടർ അധിഷ്ഠിതമായാണ് (CBT) നടത്തുന്നത്. 125000 പേർ 2024 ൽ ഈ പരീക്ഷ എഴുതുന്നുണ്ട്. ഏറ്റവും സുതാര്യമായാണ് ഈ പരീക്ഷയും പ്രവേശന നടപടികളും നടക്കുന്നത്.

ചരിത്രം

തിരുത്തുക

2006-ന് മുമ്പ് കെ.ഇ.എ.എം., സി.ഇ.ടി.(CET-Common Entrance Test) എന്നാണ് അറിയപ്പെട്ടിരുന്നത്.[1]

1981-ൽ ആദ്യമായി കേരള സർക്കാർ നടത്തിയ പ്രവേശന പരീക്ഷയുടെ അടിസ്ഥാനമാക്കി M.B.B.S, B.D.S, B.Pharm, B.H.M.S(Government Homeopathic Medical College, Calicut) എന്നീ കോഴ്സുകളിലേക്ക് പ്രവേശനം നടത്തി.[2] Institute of Management in Government Archived 2016-03-15 at the Wayback Machine. ന്റെ ഡയറക്ടറാണ് കേരള സർക്കാരിന്റെ നിർദ്ദേശപ്രകാരം പ്രവേശന പരീക്ഷ നടത്തിയത്. 1982-മുതൽ എൻജിനീയറിങ് കോഴ്സുകളിലേക്കുള്ള പ്രവേശനവും പ്രവേശനപരീക്ഷ അടിസ്ഥാനമാക്കി മാറ്റി.[2] അതേ വർഷം താഴെ പറയുന്ന കോഴ്സുകൾ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ നടത്തി.

  • Medical: M.B.B.S., B.D.S., B.Pharm, B.Sc. Nursing, B.H.M.S., B.A.M.S
  • Agriculture: B.Sc. (Agri.), B.V.Sc. & A.H., B.F.Sc., B.Sc. Commerce and Banking
  • Engineering: B.E.

എന്നാൽ 1983-ൽ പ്രവേശന പരീക്ഷകളുടെ നടത്തിപ്പിനായി Commissioner for Entrance Examinations നിയമിച്ചു. ശ്രീ.എ.കെ.എൻ. നമ്പ്യാർ ആയിരുന്നു ആദ്യമായി ഈ പദവി അലങ്കരിച്ചത്.[2]

1999-ൽ സർക്കാർ നിയമിച്ച കമ്മീഷന്റെ നിർദ്ദേശങ്ങൾ അടിസ്ഥാനമാക്കി 2000 മുതൽ എൻജിനീയറിങിനും മെഡിക്കൽ കോഴ്സുകൾക്കുമായി പ്രത്യേകം പരീക്ഷകൾ നടത്തി. എൻജിനീയറിങ് പ്രവേശന പരീക്ഷയ്ക്ക് പേപ്പ‍ർ-1(ഭൗതിക ശാസ്ത്രം, രസതന്ത്രം), പേപ്പ‍ർ-2(ഗണിതം) എന്നീ രണ്ട് പേപ്പറുകളും മെഡിക്കലിന് പേപ്പർ-1(രസതന്ത്രം, ഭൗതിക ശാസ്ത്രം), പേപ്പ‍ർ-2(ജീവശാസ്ത്രം) എന്നീ രണ്ട് പേപ്പറുകളുമായി. ഗണിതം, ഭൗതിക ശാസ്ത്രം, രസതന്ത്രം എന്നിവയിൽ നിന്നും 5:3:2 എന്ന അംശബന്ദത്തിനാണ് ചോദ്യങ്ങൾ ഉണ്ടായിരുന്നത്(എൻജി.). ഓരോ പേപ്പറുകളിലുമായി 120 ചോദ്യങ്ങൾ ഉണ്ടായിരുന്നു.[3]

2006-ൽ സർക്കാർ നിയമിച്ച കമ്മീഷന്റെ നി‍ർദേശങ്ങൾ 2010-ലെ പ്രവേശനപരീക്ഷകൾ മുതൽ നിലവിൽ വന്നു.[3]

സ്ഥിതിവിവരം

തിരുത്തുക

പരീക്ഷ നടന്ന തീയതികൾ[4]

പരീക്ഷ തീയതി സമയം
Engineering

Paper-1

24-04-2006 10.00 AM to 12.00 noon
Engineering

Paper-2

25-04-2006 10.00 AM to 12.00 noon
Medical

Paper-1

26-04-2006 10.00 AM to 12.00 noon
Medical

Paper-2

27-04-2006 10.00 AM to 12.00 noon
Architecture

Paper-1(Aesthetic Sensitivity)

28-04-2006 10.00 AM to 12.00 noon
Architecture

Paper-2(Drawing)

28-04-2006 2.00 PM to 4.00 PM

പരീക്ഷ നടന്ന തീയതികൾ[5]

പരീക്ഷ തീയതി സമയം
Engineering

Paper-1

23-04-2007 10.00 AM to 12.30 PM
Engineering

Paper-2

24-04-2007 10.00 AM to 12.30 PM
Medical

Paper-1

25-04-2007 10.00 AM to 12.30 PM
Medical

Paper-2

26-04-2007 10.00 AM to 12.30 PM

പരീക്ഷ നടന്ന തീയതികൾ[6]

പരീക്ഷ തീയതി സമയം
Engineering

Paper-1

21-04-2008 10.00 AM to 12.30 PM
Engineering

Paper-2

22-04-2008 10.00 AM to 12.30 PM
Medical

Paper-1

23-04-2008 10.00 AM to 12.30 PM
Medical

Paper-2

24-04-2008 10.00 AM to 12.30 PM

പരീക്ഷ നടന്ന തീയതികൾ[7]

പരീക്ഷ തീയതി സമയം
Engineering

Paper-1

25-04-2009 10.00 AM to 12.30 PM
Engineering

Paper-2

26-04-2009 10.00 AM to 12.30 PM
Medical

Paper-1

27-04-2009 10.00 AM to 12.30 PM
Medical

Paper-2

28-04-2009 2.00 PM to 4.30 PM

പരീക്ഷ നടന്ന തീയതികൾ[8]

പരീക്ഷ തീയതി സമയം
Engineering

Paper-1

19-04-2010 10.00 AM to 12.30 PM
Engineering

Paper-2

20-04-2010 10.00 AM to 12.30 PM
Medical

Paper-1

21-04-2010 10.00 AM to 12.30 PM
Medical

Paper-2

22-04-2010 10.00 AM to 12.30 PM
  • എൻജിനീയറിങ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ - 77453 (39710 ആൺകുട്ടികൾ, 37743 പെൺകുട്ടികൾ)[9]
  • മെഡിക്കൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ - 61040 (20068 ആൺകുട്ടികൾ, 40972 പെൺകുട്ടികൾ)[10]

പരീക്ഷ നടന്ന തീയതികൾ[11]

പരീക്ഷ തീയതി സമയം
Engineering

Paper-1

18-04-2011 10.00 AM to 12.30 PM
Engineering

Paper-2

19-04-2011 10.00 AM to 12.30 PM
Medical

Paper-1

20-04-2011 10.00 AM to 12.30 PM
Medical

Paper-2

20-04-2011 2.00 PM to 4.30 PM
  • എൻജിനീയറിങ് പരീക്ഷ എഴുതിയവർ - 101905 (53662 ആൺകുട്ടികൾ, 48243 പെൺകുട്ടികൾ)[12]
  • എൻജിനീയറിങ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ - 56336 (29296 ആൺകുട്ടികൾ, 27040 പെൺകുട്ടികൾ)[12]
  • ദിലീപ് കെ എൻജിനീയറിങ് പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി[12]
  • മെഡിക്കൽ പരീക്ഷ എഴുതിയവർ - 77335[13]
  • മെഡിക്കൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ - 64814 (20373 ആൺകുട്ടികൾ, 44441 പെൺകുട്ടികൾ)[13]
  • ഇർഫാൻ വി മെഡിക്കൽ പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി[14]

പരീക്ഷ നടന്ന തീയതികൾ[15]

പരീക്ഷ തീയതി സമയം
Engineering

Paper-1

23-04-2012 10.00 AM to 12.30 PM
Engineering

Paper-2

24-04-2012 10.00 AM to 12.30 PM
Medical

Paper-1

25-04-2012 10.00 AM to 12.30 PM
Medical

Paper-2

26-04-2012 10.00 AM to 12.30 PM
  • എൻജിനീയറിങ് പരീക്ഷ എഴുതിയവർ - 106071 (56397 ആൺകുട്ടികൾ, 49674 പെൺകുട്ടികൾ)[16]
  • എൻജിനീയറിങ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ - 60776 (32269 ആൺകുട്ടികൾ, 28507 പെൺകുട്ടികൾ)[16]
  • ബിനു ജോർജ് എൻജിനീയറിങ് പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി[16]
  • മെഡിക്കൽ പരീക്ഷ എഴുതിയവർ - 77974[17]
  • മെഡിക്കൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ - 71135 (21668 ആൺകുട്ടികൾ, 49467 പെൺകുട്ടികൾ)[17]
  • ശിൽപ എം പോൾ മെഡിക്കൽ പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി[17]

പരീക്ഷ നടന്ന തീയതികൾ[18]

പരീക്ഷ തീയതി സമയം
Engineering

Paper-1

22-04-2013 10.00 AM to 12.30 PM
Engineering

Paper-2

23-04-2013 10.00 AM to 12.30 PM
Medical

Paper-1

24-04-2013 10.00 AM to 12.30 PM
Medical

Paper-2

25-04-2013 10.00 AM to 12.30 PM
  1. "CET - 2005 Question Paper, Paper-II: Mathematics". 2015. Retrieved 14 April 2016.[പ്രവർത്തിക്കാത്ത കണ്ണി]
  2. 2.0 2.1 2.2 "Government Order (G.O.(MS) No.31/83/H.Edn.), by Department of Higher Education Government of Kerala" (PDF). CEE-Kerala. 19 ഫെബ്രുവരി 1983. Archived from the original (PDF) on 2018-03-04.
  3. 3.0 3.1 "Report of the Entrance Examination Reform Committee" (PDF). April 2008. Archived from the original (PDF) on 2016-03-03.
  4. "KEAM 2006 Prospectus" (PDF). 2006. Archived from the original (PDF) on 2018-08-20.
  5. "Notification of KEAM 2007" (PDF). 2007. Archived from the original (PDF) on 2012-10-29.
  6. "KEAM 2008 Propectus" (PDF). 2008. Archived from the original (PDF) on 2019-08-18.
  7. "Notification for KEAM 2009" (PDF). Archived from the original (PDF) on 2012-10-28.
  8. "KEAM 2010 Notification" (PDF). 2010. Archived from the original (PDF) on 2012-10-29.
  9. "2010 Results Highlights-Engineering" (PDF). 2010. Archived from the original (PDF) on 2019-08-19.
  10. "2010 Result Highlights-Medical" (PDF). 2010. Archived from the original (PDF) on 2019-08-19.
  11. "KEAM 2011 Exam Details". 2011. Archived from the original on 2016-04-10.
  12. 12.0 12.1 12.2 "2011 KEAM Engineering Result Highlights" (PDF). 2011. Archived from the original (PDF) on 2016-01-29.
  13. 13.0 13.1 "2011 KEAM Medical Result Highlights" (PDF). Archived from the original (PDF) on 2012-10-29.
  14. "2011 KEAM Medical Top 10 Ranks" (PDF). 2011. Archived from the original (PDF) on 2012-10-29.
  15. "KEAM 2012 Notification - Timetable" (PDF). 2012. Archived from the original (PDF) on 2016-01-23.
  16. 16.0 16.1 16.2 "2012 KEAM Engineering Result Hightlights" (PDF). 2012. Archived from the original (PDF) on 2013-06-25.
  17. 17.0 17.1 17.2 "2012 KEAM Medical Result Highlights" (PDF). Archived from the original (PDF) on 2019-08-19.
  18. "KEAM 2013 Notification-Timetable" (PDF). 2013. Archived from the original (PDF) on 2012-10-28.
"https://ml.wikipedia.org/w/index.php?title=കെ.ഇ.എ.എം&oldid=4089149" എന്ന താളിൽനിന്ന് ശേഖരിച്ചത്