ജാഗ്രതയുടെ കേരളീയം (മാസിക)
പരിസ്ഥിതി, സാമൂഹിക നീതി തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചുവരുന്ന ഒരുകൂട്ടം സുഹൃത്തുക്കൾ ചേർന്ന് ജാഗ്രതയുടെ കേരളീയം എന്ന പേരിൽ 1998 ൽ ആരംഭിച്ച് ഇന്നും തൃശ്ശൂരിൽ നിന്നും പ്രസിദ്ധീകരിച്ചു വരുന്ന മാസികയാണ് കേരളീയം. [1] പരിസ്ഥിതി, മനുഷ്യാവകാശം, കൃഷി, ആരോഗ്യം, സ്ത്രീ-ദളിത്-ആദിവാസി നീതി, വിദ്യാഭ്യാസം തുടങ്ങിയ വിഷയങ്ങൾക്ക് ഊന്നൽ നൽകിയാണ് കേരളീയം പ്രവർത്തിച്ചു വരുന്നത്. കേരളത്തിലെ വിവിധ സാമൂഹിക പ്രശ്‌നങ്ങളിൽ സജീവ ഇടപെടൽ നടത്തുകയും, ബദൽചിന്തകളും സുസ്ഥിര സാമൂഹിക വികസനമാർഗ്ഗങ്ങളും അവതരിപ്പിച്ചുവരുകയും ചെയ്യുന്ന കേരളീയം ഇപ്പോൾ 190 ലക്കങ്ങൾ പിന്നിട്ടു.
പ്രമാണം:Keraleeyam Cover.jpg | |
തരം | മാസിക |
---|---|
Format | Book |
ഉടമസ്ഥ(ർ) | കേരളീയം ട്രസ്റ്റ് |
സ്ഥാപിതം | 1998 |
ആസ്ഥാനം | തൃശ്ശൂർ |
ഔദ്യോഗിക വെബ്സൈറ്റ് | കേരളീയം മാസിക |
പ്രത്യേക പതിപ്പുകൾ
തിരുത്തുകസവിശേഷമായ ചില വിഷയങ്ങളിൽ ശ്രദ്ധയൂന്നിക്കൊണ്ട് കേരളീയം ഇടക്കിടെ ചില പ്രത്യേക പതിപ്പുകൾ ഇറക്കാറുണ്ട്. പശ്ചിമഘട്ടം, പാത്രക്കടവ്, പ്ളാച്ചിമട, ആതിരപ്പിള്ളി, മുത്തങ്ങ, ചെങ്ങറ, എൻഡോസൾഫാൻ, കാതിക്കുടം, പെരിയാർ മലിനീകരണം, എക്സ്പ്രസ്സ് ഹൈവേ, ജനിതകമാറ്റം(ജി.എം വിരുദ്ധം), മാർക്സിസത്തിനു ശേഷം, നെൽകൃഷി, ആരോഗ്യം, സാന്ത്വനം, സൈക്കിൾ, ഗാന്ധി, ഏകലോക ദർശനം, മനുഷ്യബോധം, ലൈംഗികത, തീരദേശ പരിപാലനം, കേരളത്തിലെ ജനകീയ സമരങ്ങൾ, ആദിവാസി വനാവകാശം, വാക്സിനേഷൻ തുടങ്ങിയവയാണ് ഇതുവരെ പുറത്തിറങ്ങിയ പ്രത്യേക പതിപ്പുകൾ
കേരളീയം റിസോഴ്‌സ് സെന്റർ
തിരുത്തുകകേരളീയം റിസോഴ്‌സ് സെന്റർ എന്ന പുതിയൊരു സംരംഭം 2014 നവംബർ 28ന് തുടങ്ങി. മാധ്യമ ഇടപെടലുകളുടെ ഭാഗമായി കേരളീയം സമാഹരിച്ച വിഭവങ്ങൾ പൊതുസമൂഹത്തിന്റെ സ്വതന്ത്ര ഉപയോഗത്തിനായി ലഭ്യമാക്കുക എന്ന ആശയത്തിലൂന്നിയാണ് കേരളീയം റിസോഴ്‌സ് സെന്റർ പ്രവർത്തിക്കുന്നത്. ആനുകാലികങ്ങൾ (മാസികകൾ, ജേർണലുകൾ), ജനകീയ സമരങ്ങളുടെ ലഘുലേഖകൾ/ പഠന റിപ്പോർട്ടുകൾ/ചരിത്രരേഖകൾ/കോടതി വിധികൾ/ നോട്ടീസുകൾ/ പോസ്റ്ററുകൾ/ പത്രവാർത്തകൾ, പരിസ്ഥിതി സാമൂഹിക വിഷയങ്ങളിലുള്ള പുസ്തകങ്ങൾ, സമാന്തര പ്രസിദ്ധീകരണങ്ങൾ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ബദൽ പ്രസിദ്ധീകരണങ്ങൾ/പുസ്തകങ്ങൾ, ഡോക്യുമെന്ററികൾ/സിനിമകൾ, കേരളീയം ലക്കങ്ങൾ, സാമൂഹിക-സാംസ്‌കാരിക പ്രവർത്തകരുടെ ഡയറക്ടറി (വിലാസം-ഫോൺ നമ്പർ), ഓൺലൈൻ വായനാ സൗകര്യം (ഇ-പേപ്പർ, ഇ-ജേർണലുകൾ) തുടങ്ങിയ സൗകര്യങ്ങളാണ് റിസോഴ്‌സ് സെന്റർ ലഭ്യമാക്കുന്നത്.
കേരളീയം പുസ്തകശാല
തിരുത്തുകകേരളീയം മാസികയുടെ ഭാഗമായി തന്നെ പ്രവർത്തിച്ചുവരുന്ന പുസ്തകപ്രസിദ്ധീകരണ സംരംഭമാണ് കേരളീയം പുസ്തകശാല. കേരളത്തിലെ പാറമടകൾ സൃഷ്ടിക്കുന്ന സാമൂഹികവും പാരിസ്ഥിതികവുമായ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള സി.കെ.എം നബീൽ രചിച്ച മുറിവേറ്റ മലയാഴം എന്ന പുസ്തകമാണ് ഏറ്റവും ഒടുവിൽ പ്രസിദ്ധീകരിച്ചത്.
ബിജു എസ് ബാലൻ അനുസ്മരണ പരിസ്ഥിതി മാധ്യമ ഫെലോഷിപ്പ്
തിരുത്തുകകേരളീയം മാസികയുടെ മുൻകാല കോളമിസ്റ്റ് ആയിരുന്ന ബിജു എസ് ബാലൻറെ മരണശേഷം അദ്ദേഹത്തിൻറെ സ്മരണാർത്ഥം വർഷം തോറും നൽകി വരുന്ന റിസർച്ച് ഫെലോഷിപ്പ് ആണ് ബിജു എസ് ബാലൻ അനുസ്മരണ പരിസ്ഥിതി മാധ്യമ ഫെലോഷിപ്പ്
വിവാദങ്ങൾ
തിരുത്തുകതൃശൂരിൽ കേരളീയം മാസികയുടെ ഓഫീസിൽ മാവോവാദികൾക്ക് സഹായം ചെയ്യുന്നു എന്നാരോപിച്ച് പൊലീസ് റെയ്ഡ് നടത്തിയിരുന്നു. [2] അർദ്ധരാത്രിയിൽ അന്യായമായ രീതിയിൽ നടന്ന ഈ റെയ്ഡിനെതിരെ കേരളീയം മാസിക പ്രവർത്തകർ മനുഷ്യാവകാശ കമ്മീഷനിൽ പരാതി നൽകിയിരുന്നു. മനുഷ്യാവകാശ കമ്മീഷൻറെ ഈ കേസ്സിലെ വിധി റെയ്ഡ് അന്യായമായിരുന്നു എന്ന തരത്തിലായിരുന്നു