1884-ൽ കോഴിക്കോടുനിന്ന് പ്രസിദ്ധീകരണം ആരംഭിച്ച മലയാള പത്രമാണ് കേരളപത്രിക.[1] ആഴ്ചയിൽ ഒന്ന് വീതമാണ് ഇത് പ്രസിദ്ധീകരിച്ചിരുന്നത്. ചെങ്കളത്ത് കുഞ്ഞിരാമ മേനോനായിരുന്നു പത്രത്തിന്റെ പത്രാധിപരും ഉടമയും. വായനക്കാരിൽ ദേശീയ അവബോധം വളർത്തുന്നതിന് പത്രാധിപർ വളരെ പ്രാധാന്യം നൽകിയിരുന്നു. കൽകത്തയിലെ "അമൂതബസാർ പത്രിക" എന്ന പത്രത്തിൽനിന്ന് പ്രചോദനമുൾക്കൊണ്ടാണ് കുഞ്ഞിരാമ മേനോൻ കേരളപത്രിക ആരംഭിക്കുന്നത്.

കേരളപത്രിക
തരംവർത്തമാന പത്രം
ഉടമസ്ഥ(ർ)ചെങ്കളത്ത് കുഞ്ഞിരാമ മേനോൻ publisher =
എഡിറ്റർ-ഇൻ-ചീഫ്ചെങ്കളത്ത് കുഞ്ഞിരാമ മേനോൻ
സ്ഥാപിതം1884
ഭാഷമലയാളം
ആസ്ഥാനംകോഴിക്കോട്

1930-ൽ താൽക്കാലികമായി പത്രത്തിന്റെ പ്രവർത്തനം നിലച്ചു, 1938 മുതൽ വീണ്ടും പ്രവർത്തിച്ചുതുടങ്ങി. സ്വാതന്ത്ര്യാനന്തരം എറണാകുളത്തേക്ക് ആസ്ഥാനം മാറ്റി സ്ഥാപിക്കുകയും പിന്നീട് പത്രം നിന്നുപോവുകയും ചെയ്തു.[2]


അവലംബംതിരുത്തുക

  1. http://www.dutchinkerala.com/englishrules.php?id=16
  2. http://www.prd.kerala.gov.in/historyofpress.htm


"https://ml.wikipedia.org/w/index.php?title=കേരളപത്രിക&oldid=2554485" എന്ന താളിൽനിന്ന് ശേഖരിച്ചത്