റെസിഡന്റ്സ് അസ്സോസ്സിയേഷൻ

(കേരളത്തിലെ റസിഡന്റ്സ് അസോസിയേഷനുകൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

റെസിഡന്റ്സ് അസ്സോസ്സിയേഷൻ എന്നതു് ഒരു പ്രദേശത്തെ താമസക്കാരുടെ ഒരു കൂട്ടായ്മയാണു്. ഒരു പ്രദേശത്തെ ആളുകളുടെ പൊതുവായ താത്പര്യങ്ങളുടെ സംരക്ഷണാർത്ഥമാണ് ഇവ രൂപവത്കരിക്കുന്നത് . കേരളത്തിൽ റെസിഡന്റ്സ് അസ്സോസ്സിയേഷനുകൾ കേരള സർക്കാരിന്റെ സംഘം രജിസ്ട്രാറുടെ ഓഫീസിൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്.[അവലംബം ആവശ്യമാണ്] രജിസ്റ്റർ ചെയ്യുവാനായി സംഘടനയുടെ യോഗം ചേർന്ന് തീരുമാനമെടുത്തു്, പ്രസിഡന്റ്, സെക്രട്ടറി, ഖജാൻജി എന്നിവർ ചേർന്ന് തയ്യാറാക്കിയ ഒരപേക്ഷ, മെമ്മോറാണ്ടം ഓഫ് അസ്സോസ്സിയേഷൻ , ബൈലോ എന്നിവ സമർപ്പിച്ച് നിശ്ചിത ഫീസുമടച്ച് രജിസ്റ്റർ ചെയ്യാം.

കേരളത്തിലെ റസിഡന്റ്സ് അസ്സോസിയേഷനുകൾ

തിരുത്തുക

കേരളത്തിലെ സർക്കാരുകൾ നടപ്പിലാക്കുന്ന പല സാമൂഹ്യപരിപാടികളും റസിഡന്റ്സ് അസോസിയേഷനുകളുടെ പങ്കാളിത്തത്തോടെയാണ് നടപ്പിലാക്കുന്നത്. മദ്യവിരുദ്ധകേരളം പദ്ധതി,[1] വയോജന സുരക്ഷാ പദ്ധതി[2] ഉദാഹരണം. സന്നദ്ധ സഘടനകളെക്കൂടാതെ തങ്ങളെയും വികസന പ്രവർത്തനങ്ങളിൽ ഓദ്യോഗിക പങ്കാളികളാക്കണമെന്ന് റസിഡൻറ്‌സ്‌ അസോസിയേഷനുകൾ ആവശ്യപ്പെടാറുണ്ട്.[3] പരിസരമലിനീകരണത്തിനെതിരേയും റസിഡന്റ്സ് അസോസിയേഷനുകൾ നടപടികളെടുക്കാറുണ്ട്.[4]

തിരുവനന്തപുരത്തെ പാങ്ങോടുള്ള ശ്രീചിത്രനഗർ റസിഡന്റ്സ് അസോസിയേഷൻ പങ്കാളികൾക്കായി ഒരു മ്യൂച്വൽ ഫണ്ട് ആരംഭിക്കുകയുണ്ടായി.[5]

കേരളത്തിലെറസിഡന്റ്‌സ് അസോസിയഷനുകൾ പ്രസിദ്ധീകരിക്കുന്ന ബുള്ളറ്റിനുകളിൽ ആലപ്പുഴയിലെ തത്തംപള്ളി റസിഡന്റ്‌സ് അസോസിയേഷൻ (ടി.ആർ.എ) പ്രസിദ്ധീകരിക്കുന്ന ടി.ആർ.എ ബുള്ളറ്റിൻ ശ്രദ്ധേയമാണ്. ബുള്ളറ്റിൻ issuu.com/trabulletin എന്ന സൈറ്റിൽ വായിക്കാം.

  1. "മദ്യ ഉപഭോഗം കുറഞ്ഞു; വ്യാജ മദ്യത്തിനെതിരെ കർശന നടപടികൾ". വീക്ഷണം. Archived from the original on 2013-07-19. Retrieved 2013 ജൂലൈ 19. {{cite news}}: Check date values in: |accessdate= (help)
  2. "പ്രതീക്ഷയേറുന്ന വയോജന സുരക്ഷാ പദ്ധതി". ജന്മഭൂമി ഡൈലി. Archived from the original on 2019-12-20. Retrieved 2013 ജൂലൈ 19. {{cite news}}: Check date values in: |accessdate= (help)
  3. "സംസ്ഥാനത്തെ എൻജിഒകൾ നീരീക്ഷണത്തിൽ". ദി സൺഡേ ഇന്ത്യൻ. Archived from the original on 2019-12-20. Retrieved 2013 ജൂലൈ 19. {{cite web}}: Check date values in: |accessdate= (help)
  4. "കേരള ജനത വിളിച്ചുവരുത്തുന്ന ദുരന്തം". കാസർകോട് വാർത്ത. Archived from the original on 2016-03-04. Retrieved 2013 ജൂലൈ 19. {{cite news}}: Check date values in: |accessdate= (help)
  5. ഡി., മനോ. സി.ഡി.എസ്. http://www.cds.ac.in/krpcds/report/Mano.pdf. Retrieved 2013 ജൂലൈ 19. {{cite web}}: Check date values in: |accessdate= (help); Cite has empty unknown parameter: |1= (help); Missing or empty |title= (help)