കേരളത്തിലെ പ്രധാന പോരാട്ടങ്ങൾ

കേരളചരിത്രത്തിൽ നവോത്ഥാന മുന്നേറ്റങ്ങൾക്ക് വളമേകിയ ധാരാളം ലഹളകളുണ്ട്.അതിൽ പ്രധാനപ്പെട്ടവയാണ് പെരിനാട് ലഹള, പുല്ലാട്ട് ലഹള തുടങ്ങിയവ.സാധുജനപരിപാലന സംഘത്തിന്റെ പ്രവർത്തനപരിപാടിയിലെ പ്രധാനയിനം സ്കൂൾ പ്രവേശനസ്വാതന്ത്ര്യം നേടിയെടുക്കുകയെന്നതായിരുന്നു. 1907 ൽഅയിത്ത ജാതിക്കാർക്ക് സ്കൂൾ പ്രവേശനം അനുവദിച്ചുകൊണ്ട് സർക്കാർ തലത്തിൽ ഒരു തീരുമാനം ഉണ്ടായി.

പുല്ലാട്ട് ലഹള

തിരുത്തുക

അയിത്തവര്ഗ്ഗക്കാര്ക്ക് സ്കുള് പ്രവേശനം അനുവദിച്ചുകൊണ്ട് സര്ക്കാരിന്റെ കല്പനയുണ്ടായപ്പോള് തിരുവല്ലായിലെ പുല്ലാട്ടു എന്ന സ്ഥലത്തുള്ള ചില സവര്ണ്ണര് അതിനെ ശക്തിയായി എതിര്ത്തു. അതു ജാതിവ്യവസ്ഥയെ തകിടം മറിക്കാന് കരുതിക്കൂട്ടിയുള്ള ഒരു നടപടിയാണെന്നു ധരിച്ചു അവിടുത്തുകാരനായ ഒരു നായര് മാടംബി കൈയില് തുരുന്പു പിടിച്ച വാളുമായി സ്വയം വെട്ടിമരിക്കാന് തയ്യാറായി രംഗത്തിറങ്ങി.