കേദാർനാഥ് ക്ഷേത്രം

പഞ്ച കേദാര ക്ഷേത്രങ്ങളിലൊന്ന്

ഉത്തരഖണ്ഡ് സംസ്ഥാനത്തെ കേദാർനാഥിൽ ഹിമാലയൻ ഗഡ്‌വാൾ പർവതനിരകളിൽ സ്ഥിതി ചെയ്യുന്ന ഒരു ക്ഷേത്രമാണ് കേദാർനാഥ് ക്ഷേത്രം. മന്ദാകിനി നദിക്കരയിലുള്ള ഈ ക്ഷേത്രം ഏപ്രിൽ അവസാനം മുതൽ കാർത്തികപൂർണ്ണിമ വരെയുള്ള സമയങ്ങളിൽ മാത്രമേ ഭക്തർക്കായി തുറന്നുകൊടുക്കുകയുള്ളൂ. ശൈത്യകാലത്ത് ക്ഷേത്രത്തിലെ മൂർത്തിയുടെ ബിബം ഉഖീമഠ് എന്ന സ്ഥലത്തേക്ക് കൊണ്ടുവന്ന് അവിടെയാണ് പൂജ കഴിക്കാറുള്ളത്. ശങ്കരാചാര്യർ പുനർനിർമ്മിച്ചതെന്ന് കരുതുന്ന ഈ ക്ഷേത്രം[1], ജ്യോതിർലിംഗങ്ങളിൽ ഒന്നാണ്.

കേദാർനാഥ് ക്ഷേത്രം
അടിസ്ഥാന വിവരങ്ങൾ
സ്ഥലംകേഥാർനാഥ്
മതവിഭാഗംഹിന്ദുയിസം
സംസ്ഥാനംഉത്തരഖണ്ഡ്
രാജ്യംഇന്ത്യ

ഐതിഹ്യം

തിരുത്തുക

പണ്ട് ,മോക്ഷപ്രാപ്തിക്കായി പാണ്ഡവർ പരമശിവനെ തേടി കൈലാസത്തിൽ എത്തി. എന്നാൽ അദ്ദേഹം അവിടെനിന്നും പാണ്ഡവർക്ക് ദർശന അനുവാദം നൽകാതെ പോവുകയും ചെയ്തു. ഭഗവാനെ അന്വേഷിച്ചു യാത്ര തുടർന്ന പാണ്ഡവർ ഹിമാലയത്തിൽ മേഞ്ഞുനടക്കുന്ന ഗോക്കളുടെ കൂട്ടത്തെ കാണുകയും ഭഗവാൻ അതിൽ കാളയായി മറഞ്ഞിരിക്കുന്നുവെന്ന് മനസ്സിലാക്കുകയും ചെയ്യുന്നു. ഉടൻ ഭീമസേനൻ ഭീമാകാരനായി ഗോക്കൂട്ടത്തിനു മുകളിൽ നിലകൊള്ളുകയും ചെയ്തു. ആ സമയം ശിവ ഭഗവാൻ കാളയുടെ രൂപത്തോടെ ഭൂമിക്കടിയിലേക്ക് മറയാൻ ശ്രമിക്കുന്നു. ഇത് മനസിലാക്കിയ ഭീമസേനൻ കാളയെ പിടിച്ചു നിർത്താൻ ശ്രമിക്കുകയും അതിന്റെ മുതുകിലെ മുഴയിൽ പിടിച്ചു നിർത്തുകയും ചെയ്യുന്നു. ഭീമൻ തൊട്ടപ്പോൾ ആ ഭാഗം പാറയായി മാറി. പിന്നീട് പാണ്ഡവർ അവിടെ ഒരു ക്ഷേത്രം പണിതു. പിന്നെ നൂറ്റാണ്ടുകൾക്കു ശേഷം ശങ്കരാചാര്യരാണ് ഈ ക്ഷേത്രം പുനർനിർമ്മിച്ചത്. ശങ്കരാചാര്യർ അന്നുണ്ടാക്കിയ നിയമവും വ്യവസ്ഥകളും തന്നെയാണ് ഇന്നും കേദാരനാഥത്തിൽ പിന്തുടരുന്നത്.

2013-ലെ പ്രളയം

തിരുത്തുക

ജൂൺ ‌മാസം 16, 17 തിയതികളിൽ പെട്ടെന്നുണ്ടായ പ്രകൃതിക്ഷോഭത്തിൽ കേദാർനാഥ് താഴ്വാരം‌ അടക്കം, ക്ഷേത്രം സ്ഥിതി ചെയ്യുന്ന ഉത്തരാഖണ്ഡിലെ പല സ്ഥലങ്ങളും വെള്ളത്തിനടിയിലായി. അതിശക്തമായ മഴവെള്ളപാച്ചലിൽ‌ ഗ്രാമീണരും തീർത്ഥാടകരുമടക്കം അനേകായിരം മനുഷ്യർക്ക് ജീവൻ‌ നഷ്ടപ്പെട്ടു. ക്ഷേത്രത്തിനു ചുറ്റുമുള്ള ബഹുനിലകെട്ടിടങ്ങളും കച്ചവടകേന്ദ്രങ്ങളും ഹോട്ടലുകളും തകർന്നടിഞ്ഞ് ഒലിച്ചുപോയി.‌ എന്നാൽ ക്ഷേത്രത്തിനു കാര്യമായ കേടുപാടുകൾ സംഭവിക്കാതെ ഇന്നും നിലനിൽക്കുന്നു.

പതിനായിരക്കണക്കിന് തീർത്ഥാടകരെയും ഗ്രാമീണരെയും സ്വന്തം ജീവൻ പണയം വച്ചുകൊണ്ട്‌ ഇന്ത്യൻ ഡിഫൻസ് ഫോർസുകളാണ് രക്ഷിച്ച് സുരക്ഷിതസ്ഥാനങ്ങളിൽ‌ എത്തിച്ചത്. നാശാവശിഷ്ടങ്ങൾ മാറ്റുന്നതിനായി ഒരു വർഷകാലത്തേക്ക് ക്ഷേത്രം അടഞ്ഞുകിടക്കുമെന്നു ഉത്തരാഖണ്ഡിലെ മുഖ്യമന്ത്രി ശ്രീ. വിജയ് ബഹുഗുണ അറിയിച്ചിട്ടുണ്ട്[2].

 
കേദാർനാഥ് ക്ഷേത്രം
  1. "Kedarnath".
  2. കേദാർനാഥ് ക്ഷേത്രം ഒരു വർഷകാലത്തേക്ക് അടച്ചിടും - ദ ഹിന്ദു
പഞ്ച കേദാരം
         
കേദാർനാഥ് തുംഗനാഥ് രുദ്രനാഥ് മധ്യമഹേശ്വരം കൽപേശ്വരം


"https://ml.wikipedia.org/w/index.php?title=കേദാർനാഥ്_ക്ഷേത്രം&oldid=4016929" എന്ന താളിൽനിന്ന് ശേഖരിച്ചത്