കെ.സി. ഷഡാനനൻ നായർ
(കെ. സി ഷഡാനനൻ നായർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനകാലത്തു നായർ സമുദായത്തിന്റെ പരിഷ്കരണത്തിന് വേണ്ടി യത്നിച്ചവരിൽ ഒരാളാണ് കെ.സി. ഷഡാനനൻ നായർ (1866-1959).[1] അവാന്തര വിഭാഗങ്ങളെ ഒരുമിപ്പിച്ചു ഒറ്റ സമുദായമായി മാറ്റുക എന്ന ലക്‌ഷ്യം മുൻനിർത്തി 1899 ൽ അദ്ദേഹം സ്ഥാപിച്ച ആദ്യ നായർ സംഘടനയാണ് സമസ്ത കേരള വിളക്കിത്തല നായർ സമാജം.[2] സമുദായ രഞ്ജിനി എന്ന തന്റെ മാസികയിലൂടെ നായർ സമുദായത്തിലെ ഉപജാതി വ്യവസ്ഥയ്‌ക്കെതിരെയും അനാചാരങ്ങൾക്കെതിരെയും അദ്ദേഹം തൂലിക ചലിപ്പിച്ചു. ശ്രീമൂലം പ്രജാസഭ അംഗവും മലയാളി സഭയിലെ പ്രവർത്തകനും അധ്യാപകനുമായ ഷഡാനനൻ നായർക്ക് സി. കൃഷ്ണപിള്ള പിന്തുണ നൽകി.
അവലംബം
തിരുത്തുക- ↑ സുവർണ്ണ ജൂബിലി ഗ്രന്ഥം, നായർ സർവീസ് സൊസൈറ്റി (1964). കോട്ടയം: നായർ സർവീസ് സൊസൈറ്റി.
{{cite book}}
: Missing or empty|title=
(help) - ↑ "ഷഡാനനൻ നായരുടെ ജന്മദിനം ആഘോഷിച്ചു". Mathrubhumi. Archived from the original on 2021-06-11. Retrieved 2021-06-11.