സംസ്‌കൃത പണ്ഡിതനും നിരവധി പുരാണ ഗ്രന്ഥങ്ങളുടെ വ്യാഖ്യാതാവുമായിരുന്നു പണ്ഡിതരാജൻ കെ. സാംബശിവശാസ്ത്രി (1879 - 1946).

ജീവിതരേഖതിരുത്തുക

തിരുവനന്തപുരത്തു വൈക്കം കൃഷ്ണശാസ്ത്രിയുടെ മകനായി ജനിച്ചു. മഹോപാദ്ധ്യായ ബിരുദം നേടിയിട്ടഉണ്ട്. [1]മലയാളം മുൻഷിയും സംസ്‌കൃത മഹാപാഠശാലയിലെ വ്യാകരണ പണ്ഡിതനുമായിരുന്നു. പ്രാചീന ഗ്രന്ഥ പ്രകാശനശാലയുടെ അദ്ധ്യക്ഷൻ, ഭാഷാ ഗ്രന്ഥ പ്രകാശന വകുപ്പിന്റെ അദ്ധ്യക്ഷൻ, ഹിന്ദുമത ഗ്രന്ഥശാലയുടെ ക്യൂറേറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചു.

കൃതികൾതിരുത്തുക

പ്രശ്നസാരം, ഹിന്ദുമത പ്രദീപിക, ചിത്രോദയമണി, നാരായണീയത്തിനു ലകഷ്മീവിലാസം വ്യാഖ്യാനം, അദ്ധ്യാത്മരാമായണം വ്യാഖ്യാനം തുടങ്ങിയവ

പുരസ്കാരങ്ങൾതിരുത്തുക

ശീർവാണവാണി തിലകൻ, പണ്ഡിത രാജൻ എന്നീ ബിരുദങ്ങൾ

അവലംബംതിരുത്തുക

  1. എഡിറ്റർ : ഡോ. പി.വി.കൃഷ്ണൻനായർ (2004). സാഹിത്യകാര ഡയറക്‌ടറി. കേരള സാഹിത്യ അക്കാദമി. pp. 499–500. ISBN 81-7690-042-7.
"https://ml.wikipedia.org/w/index.php?title=കെ._സാംബശിവശാസ്ത്രി&oldid=2944011" എന്ന താളിൽനിന്ന് ശേഖരിച്ചത്