കെ. ശിവദാസൻ

കേരളത്തിലെ രാഷ്ട്രീയ പ്രവർത്തകൻ
ശിവദാസൻ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ശിവദാസൻ (വിവക്ഷകൾ) എന്ന താൾ കാണുക. ശിവദാസൻ (വിവക്ഷകൾ)

ഒന്നാം കേരളനിയമസഭയിൽ വർക്കല നിയോജകമണ്ഡലത്തെ[1] പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു കെ. ശിവദാസൻ (7 മാർച്ച് 1929 - 10 ജൂലൈ 2007). സി.പി.ഐ.യുടെ പ്രതിനിധിയായാണ് കെ. ശിവദാസൻ കേരള നിയമസഭയിലേക്കെത്തിയത്. കുമാരൻ-കുഞ്ഞി ദമ്പതികളുടെ മകനായി 1929 മാർച്ച് 7ന് ജനിച്ചു. അംബുജാക്ഷിയാണ് ഭാര്യ ആറ് കുട്ടികളുണ്ട്.

കെ. ശിവദാസൻ
കേരള നിയമസഭ അംഗം
ഓഫീസിൽ
മാർച്ച് 16 1957 – ജൂലൈ 31 1959
പിൻഗാമിസി.കെ. ബാലകൃഷ്ണൻ
മണ്ഡലംവർക്കല
വ്യക്തിഗത വിവരങ്ങൾ
ജനനം(1929-03-07)മാർച്ച് 7, 1929
മരണംജൂലൈ 10, 2007(2007-07-10) (പ്രായം 78)
രാഷ്ട്രീയ കക്ഷികോൺഗ്രസ്
പങ്കാളിഅംബുജാക്ഷി
കുട്ടികൾ6
As of ഡിസംബർ 29, 2011
ഉറവിടം: നിയമസഭ

സ്വാതന്ത്ര്യസമരത്തിൽ സജീവമായി പങ്കെടുത്തിരുന്ന കെ .ശിവദാസൻ ആദ്യം കമ്യൂണിസ്റ്റ് പാർട്ടിയിലംഗമായിരുന്നു, 1960-ൽ ഇദ്ദേഹം സി.പി.ഐ.യിൽ നിന്നും കോൺഗ്രസിലേക്ക് ചേർന്നു. 1963 മുതൽ പതിനാറുവർഷത്തോളം കാട്ടാക്കട പഞ്ചായത്തംഗമായിരുന്നു. കെ.പി.സി.സി. അംഗം, കയർ കോർപറേഷൻ ഡയറക്ടർ ബോർഡംഗം, ഖാദി ഗ്രാമവികസന ബോർഡംഗം, ജില്ലാ മോർട്ടേജ് ബാങ്ക് അംഗം, പിന്നോക്ക ക്ഷേമവികസന കോപ്പറേഷൻ ചെയർമാൻ (1982-85), തിരുവനന്തപുരം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ വൈസ് പ്രസിഡന്റ് എന്നീ നിലകളിലും ഇദ്ദേഹം പ്രവർത്തിച്ചിരുന്നു. 2007 ജൂലൈ 10ന് അന്തരിച്ചു.

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=കെ._ശിവദാസൻ&oldid=3519841" എന്ന താളിൽനിന്ന് ശേഖരിച്ചത്