കെ. രഘുനാഥൻ (ശിൽപ്പി)
കേരളീയനായ ശിൽപ്പിയാണ് കെ. രഘുനാഥൻ. കേരള ലളിത കലാ അക്കാദമിയുടെ ഫെല്ലോഷിപ്പ് ലഭിച്ചിട്ടുണ്ട്.[1] ഫൈബർ, പ്ലാസ്റ്റർ, സിമന്റ്, കരിങ്കല്ല് തുടങ്ങിയ മാദ്ധ്യമങ്ങളിലാണ് ശിൽപ്പ രചന.
കെ. രഘുനാഥൻ | |
---|---|
ജനനം | പുനലൂർ, കൊല്ലം |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | ശിൽപ്പി |
അറിയപ്പെടുന്നത് | കേരള ലളിത കലാ അക്കാദമിയുടെ ഫെല്ലോഷിപ്പ് |
ജീവിതരേഖ
തിരുത്തുകകൊല്ലം പുനലൂർ സ്വദേശിയാണ്. തിരുവനന്തപുരം കോളേജ് ഓഫ് ഫൈൻ ആർട്സിൽ നിന്നും ബറോഡ എം.എസ്. യൂണിവേഴ്സിറ്റിയിൽ നിന്നും കലാപഠനം പൂർത്തിയാക്കി. സംസ്ഥാനത്തും രാജ്യത്തും കലാരംഗത്ത് സജീവ സാന്നിധ്യമായ രഘുനാഥന്റെ ശില്പം 2005-ൽ രാജ്യത്തെ പ്രധാന നഗരങ്ങളിൽ സംഘടിപ്പിക്കപ്പെട്ട 'ഡബിൾ എന്റേഴ്സ്' എക്സിബിഷനിൽ പ്രദർശിപ്പിച്ചിരുന്നു. കൊച്ചി -മുസിരിസ് ബിനാലെയിലും കൂടാതെ 2008-ൽ ബെൽജിയത്തിലെ മുഖ, ആന്റ് വെർപ് സംഘടിപ്പിച്ച 'സന്താൾ ഫാമിലി'യിൽ രഘുനാഥന്റെ ശില്പവും പ്രദർശിപ്പിച്ചിരുന്നു. 'റാഡിക്കൽ പെയ്ന്റേഴ്സ് & സ്കൾപ്റ്റേഴ്സിൽ അംഗമായിരുന്ന രഘുനാഥൻ കേരള ലളിതകലാ അക്കാദമി പാലക്കാട് സംഘടിപ്പിച്ച ദേശീയ കരിങ്കൽ ശില്പകലാ ക്യാമ്പിൽ പങ്കെടുത്തിട്ടുണ്ട്.
കൊച്ചി-മുസിരിസ് ബിനാലെ 2012
തിരുത്തുകകൊച്ചി-മുസിരിസ് ബിനാലെ 2012 ൽ രഘുനാഥൻ അവതരിപ്പിച്ച ഫൈബർ ശില്പങ്ങൾ സമകാല ജീവിതത്തിന്റെ ദുരന്തകോമാളിരൂപങ്ങളെ അയത്നലളിതമായി നാടകവൽക്കരിക്കുന്നവയായിരുന്നു.[2]
പ്രദർശനങ്ങൾ
തിരുത്തുക- 'ഡബിൾ എന്റേഴ്സ്' എക്സിബിഷൻ
- കൊച്ചി -മുസിരിസ് ബിനാലെ
പുരസ്കാരങ്ങൾ
തിരുത്തുക- കേരള ലളിത കലാ അക്കാദമിയുടെ ഫെല്ലോഷിപ്പ്
അവലംബം
തിരുത്തുക- ↑ "കേരള ലളിതകലാ അക്കാദമി 2019ലെ ഫെല്ലോഷിപ്പുകൾ പ്രഖ്യാപിച്ചു". കേരള ലളിത കലാ അക്കാദമി. Archived from the original on 2020-12-22. Retrieved 23 December 2020.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ https://utharakalam.com/2013/12/23/7512.html