കെ.പി. സതീഷ് ചന്ദ്രൻ

കാസർകോഡ് ജില്ലയിലെ കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവ്
(കെ. പി. സതീഷ് ചന്ദ്രൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ കാസർകോഡ് ജില്ലയിലെ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ് (സി.പി.ഐ.എം) പാർട്ടിയുടെ ഒരു നേതാവാണ് കെ. പി. സതീഷ് ചന്ദ്രൻ. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കാസർകോട് മണ്ഡലത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ  സ്ഥാനാർത്ഥിയായി മത്സരിക്കുന്നയാളാണ് ഇദ്ദേഹം. 1996  ലും 2001-ലും  കേരള നിയമസഭയിലേക്കു  തിരഞ്ഞെടുക്കപ്പെട്ടു  എം.എൽ.എ യായിരുന്നു .  സാമ്പത്തികശാസ്ത്രത്തിലും ചരിത്രത്തിലും ഇദ്ദേഹം ബിരുദം എടുത്തിട്ടുണ്ട് . മടപ്പള്ളി ഗവർമെന്റ് കോളേജിലെ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയായി രാഷ്ട്രീയ ജീവിതം ആരംഭിച്ച ഇദ്ദേഹം പിന്നീട് യുവജന സംഘടനയായ ഡി വൈ എഫ് ഐ യുടെ കാസർകോഡ് ജില്ലാ പ്രസിഡന്റ് , സംസ്ഥാന വൈസ് പ്രസിഡന്റ്  എന്നെ ചുമതലകൾ വഹിച്ചു. നിലവിൽ സി.പി.ഐ.എം കാസർകോട് ജില്ലാ സി പി എം ജില്ലാ സെക്രട്ടറി ആണ്[1]. നീലേശ്വരം തേജസ്വിനി സഹകരണ ആശുപത്രിയുടെ ചെയർമാൻ കൂടിയാണിപ്പോൾ ഇദ്ദേഹം.

കെ. പി. സതീഷ് ചന്ദ്രൻ
വ്യക്തിഗത വിവരങ്ങൾ
ജനനം (1957-11-23) 23 നവംബർ 1957  (66 വയസ്സ്)
നീലേശ്വരം, കാസർകോഡ് ജില്ല,കേരളം, ഇന്ത്യ
ദേശീയത ഇന്ത്യ ഭാരതീയൻ
രാഷ്ട്രീയ കക്ഷിCommunist Party of India (Marxist)
പങ്കാളിസീതാദേവി
കുട്ടികൾഅജിത്, നന്ദഗോപാൽ.
മാതാപിതാക്കൾsകെ.കെ. ഗോവിന്ദൻ നമ്പ്യാർ, ശ്രീമതി. കുഞ്ഞി ലക്ഷ്മി  അമ്മ
വസതിനീലേശ്വരം


മാതാപിതാക്കൾ കെ.കെ. ഗോവിന്ദൻ നമ്പ്യാർ, ശ്രീമതി. കുഞ്ഞി ലക്ഷ്മി  അമ്മ. ജനനം 1957 നവംബർ 23 ന്  നീലേശ്വരത്ത് ആയിരുന്നു.

  1. "കെ പി സതീഷ് ചന്ദ്രൻ വീണ്ടും സി പി എം ജില്ലാ സെക്രട്ടറി -". kasaragodchannel.com. Archived from the original on 2022-05-16. Retrieved 2019-04-01.
"https://ml.wikipedia.org/w/index.php?title=കെ.പി._സതീഷ്_ചന്ദ്രൻ&oldid=4107137" എന്ന താളിൽനിന്ന് ശേഖരിച്ചത്