ആന്ധ്രാപ്രദേശിലെ പാവകളി കലാകാരിയാണ് കെ. ചിന്ന അഞ്ജനാമ്മ (1957). 2010 ൽ കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരം നേടിയിട്ടുണ്ട്.

കെ. ചിന്ന അഞ്ജനാമ്മ
ജനനം1957
ദേശീയതഇന്ത്യൻ
തൊഴിൽപാവകളി കലാകാരി

ജീവിതരേഖ

തിരുത്തുക

ആന്ധ്രയിലെ ധർമ്മാവരം ജില്ലയിൽ പരമ്പരാഗതമായി പാവകളി (തൊളു ബൊമ്മലാട്ടം ) കലാകാരന്മാരുടെ കുടുംബത്തിൽ ജനിച്ചു. അച്ഛൻ സിന്ധെ നാരായണപ്പായും അമ്മ ശാന്തമ്മയും തൊളു ബൊമ്മലാട്ടം കലാകാരന്മാരായിരുന്നു. കഥ പറച്ചിലിലും അവതരണത്തിലും മാത്രമല്ല, പാവകളുടെ നിർമ്മിതിയിലും നിറം നൽകുന്നതിലും തുടങ്ങി പാവകളിയുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും വിദഗ്ദ്ധയാണ് അഞ്ജനാമ്മ. 2004 ൽ സ്പെയിനിലെ തൊളോസയിൽ നടന്ന അന്തർ ദേശീയ പാവകളി ഉത്സവത്തിൽ പങ്കെടുത്തു.

പുരസ്കാരങ്ങൾ

തിരുത്തുക
  • കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരം (2010)[1]
  1. http://sangeetnatak.gov.in/SNA_Fellows&Awardees_2010/Shrimati-K-Chinna-Anjanamma.htm
"https://ml.wikipedia.org/w/index.php?title=കെ._ചിന്ന_അഞ്ജനാമ്മ&oldid=2281843" എന്ന താളിൽനിന്ന് ശേഖരിച്ചത്