കെ. ഗോദവർമ്മ
ഭാഷാശാസ്ത്രജ്ഞനും സംസ്കൃതപണ്ഡിതനുമായിരുന്നു ഡോ. കെ. ഗോദവർമ്മ(1902-1959)[1] കേരള ഭാഷാ വിജ്ഞാനീയത്തിന്റെ രചയിതാവാണ് [2]. എ. ആർ രാജരാജവർമ്മയുടെ മകളായ സാവിത്രിയെയാണ് അദ്ദേഹം വിവാഹം കഴിച്ചത്, സ്വാതന്ത്ര്യസമര സേനാനിയും കേന്ദ്രമന്ത്രിയുമായിരുന്ന ജി. രവീന്ദ്രവർമ്മ പുത്രനായിരുന്നു.
ജീവിതരേഖ
തിരുത്തുക1902 ജനുവരി 12-ന് കിളിമാനൂർ കൊട്ടാരത്തിൽ രോഹിണിത്തമ്പുരാട്ടിയുടേയും വൈക്കം വടയാർവേല മാങ്കോൽ ഇല്ലത്ത് പരമേശ്വരൻ നമ്പൂതിരിയുടേയും മകനായി ജനിച്ചു. 1923-ൽ മദിരാശി പ്രസിഡൻസി കോളേജിൽനിന്നും സംസ്കൃതം എം. എ പാസായി 1924-ൽ തിരുവനന്തപുരം ആർട്സ് കോളേജിൽ മലയാളം ലക്ചർ ആയി ജോലിയിൽ പ്രവേശിച്ചു.
കൃതികൾ
തിരുത്തുകഭാഷാശാസ്ത്രം
തിരുത്തുക- കേരളഭാഷാ വിജ്ഞാനീയം
- ഇൻഡോ ആര്യൻ ലോൺ വേഡ്സ് ഇൻ മലയാളം
- പ്രസിഡൻഷ്യൽ അഡ്രസ് ടു ദ് ലിങ്ക്വിസ്റ്റിക് സെക്ഷൻ ഒഫ് ദ് സിക്സ്റ്റീൻത് ഓറിയെന്റൽ കോൺഫറൻസ്
പ്രബന്ധങ്ങൾ
തിരുത്തുക- എ ബ്രീഫ് സർവേ ഒഫ് മലയാളം ലിറ്ററേചർ
- ഉൽകൃഷ്ടബന്ധങ്ങൾ
- വിചാരവീഥി
- പ്രബന്ധലതിക
- കൈരളീദർപ്പണം
- പ്രബന്ധകൗമുദി
- പ്രബന്ധസമാഹാരം
കവിത
തിരുത്തുക- രാവണവിജയം ആട്ടക്കഥ
നാടകം
തിരുത്തുക- കാദംബരി(തർജ്ജമ)
- വാസവദത്ത അഥവാ നിയതിയുടെ ഗതി(ഗദ്യനാടകം)
- പ്രണയ വൈചിത്ര്യം
അവലംബം
തിരുത്തുക- ↑ http://www.keralasahityaakademi.org/sp/Writers/Profiles/KGodavarma/Html/DrKGodavarmaPage.htm
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2004-12-24. Retrieved 2013-11-04.