കെ. കുഞ്ഞാലി
ഏറനാട് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് തുടക്കമിടുകയും നിലമ്പൂരിന്റെ പ്രഥമ എം.എൽ.എ.യുമായിരുന്നു സഖാവ് കുഞ്ഞാലി എന്ന പേരിൽ അറിയപ്പെടുന്ന കെ. കുഞ്ഞാലി (കരിക്കാടൻ കുഞ്ഞാലി). (ജനനം: 8 ,ജൂലൈ 1924 മരണം: 28, ജൂലൈ 1969)[1]
കരിക്കാടൻ കുഞ്ഞാലി | |
---|---|
![]() | |
നിയമസഭാംഗം | |
മണ്ഡലം | നിലമ്പൂർ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Kondotty, Madras Presidency, British India | 8 ജൂലൈ 1924
മരണം | 28 ജൂലൈ 1969 | (പ്രായം 45)
രാഷ്ട്രീയ കക്ഷി | സി.പി.ഐ(എം) |
പങ്കാളി(കൾ) | കെ.ടി സൈനബ |
കുട്ടികൾ | അഷ്റഫ്, സറീന, നിഷാദ്, ഹസീന |
As of ജനുവരി 26, 2009 ഉറവിടം: [1] |
ജീവിതരേഖ തിരുത്തുക
കരിക്കാടൻ കുഞ്ഞിക്കമ്മദിന്റേയും അമ്പലൻ ആയിശുമ്മയുടേയും ഏക മകനായി 1924 ൽ കൊണ്ടോട്ടിയിലായിരുന്നു കുഞ്ഞാലിയുടെ ജനനം.[2] 1961 മെയ് 16ന് എഴുത്തുകാരൻ കെ ടി മുഹമ്മദിന്റെ സഹോദരി സൈനബയെ വിവാഹം ചെയ്തു. രണ്ടുപ്രാവശ്യം സംസ്ഥാനനിയമസഭയിൽ നിലമ്പൂരിനെ പ്രതിനിധാനംചെയ്തു.
അന്ത്യം തിരുത്തുക
1969 ജൂലൈ 28ന് നിലമ്പൂരിലെ ഒരു എസ്റ്റേറ്റിൽ വച്ച് കുഞ്ഞാലി കോൺഗ്രസിൻറെ വെടിയേറ്റ് മരിച്ചു. ആര്യാടൻ മുഹമ്മദായിരുന്നു കേസിലെ ഒന്നാം പ്രതി[2]. എന്നാൽ ആര്യാടന് കേസിൽ പങ്കില്ലെന്ന് പറഞ്ഞ് കോടതി അദ്ദേഹത്തെ വെറുതെ വിടുകയായിരുന്നു[2]. കുഞ്ഞാലിയെ വെടിവെച്ചു എന്ന് കരുതപ്പെടുന്ന ഗോപാലൻ എന്ന കോൺഗ്രസ് അനുഭാവിയെ 1971 ഫെബ്രുവരി 12ന് സിപിഎം പ്രവർത്തകർ കുത്തിക്കൊലപ്പെടുത്തിയിരുന്നു. എന്നാൽ ഇയാളെ പോലീസ് പ്രതിചേർത്തിരുന്നില്ല.
അവലംബം തിരുത്തുക
- ↑ http://niyamasabha.org/codes/legislatorsupto2006.pdf
- ↑ 2.0 2.1 2.2 സഖാവ് കുഞ്ഞാലി ഏറനാടിന്റെ രക്തനക്ഷത്രം, ഹംസ ആലുങ്ങൽ - പ്രസാധകർ: പു.ക.സ
പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക
കാളികാവ് പ്രവാസിയിൽ സഖാവ് കുഞ്ഞാലിയെക്കുറിച്ച് കെ.പി. ഹൈദർ അലി Archived 2013-09-28 at the Wayback Machine.