കെ. ഉപ്പി സാഹിബ്
കെ. ഉപ്പി സാഹിബു (1891-1972) 1891 ൽ തലശ്ശേരിക്കടുത്തു കോട്ടയത്ത് പ്രസിദ്ധമായ കൊട്ടാൽ തറവാട്ടിൽ ആണ് ഉപ്പി സാഹിബ് ജനിച്ചത്. 1920-ൽ മദിരാശി മുഹമ്മദൻ കോളേജിലെ വിദ്യാർത്ഥി ആയിരുന്ന സമയത്ത് നിസ്സഹകരണ പ്രസ്ഥാനത്തിൽ ആകൃഷ്ടനായി പൊതുരംഗത്ത് സജീവം ആയി.
Kottal Uppi | |
---|---|
പ്രമാണം:K. Uppi Saheb.jpg | |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | 1891 Kottayam, Kuthuparamba |
മരണം | 11 May 1973 |
രാഷ്ട്രീയ കക്ഷി |
|
പങ്കാളി | Kayyumma |
മാതാപിതാക്കൾ |
|
വിദ്യാഭ്യാസം |
|
പൊതുരംഗത്ത്
തിരുത്തുക1923-ലും, 1926-ലും മദിരാശി ലെജിസ്ലേറ്റീവ് കൗൺസിൽ അംഗമായി. 1930-ൽ കേന്ദ്ര നിയമ സഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. 1946-ൽ വീണ്ടും മദിരാശി ലെജിസ്ലേറ്റീവ് അസംബ്ലിയിലേക്ക് കൗൺസിൽ അംഗമായി.[1][2] 1951-ൽ സ്വാതന്ത്ര ഇന്ത്യയിൽ നടന്ന തെരഞ്ഞെടുപ്പിൽ തിരൂർ നിയോജക മണ്ഡലത്തിൽ നിന്ന് കമ്മ്യൂണിസ്റ്റ് നേതാവ് കെ ദാമോദരനെയും കോൺഗ്രസ് നേതാവ് കെ. അഹമ്മദ് കുട്ടിയേയും പരാജയപ്പെടുത്തി മദിരാശി നിയമ നിർമ്മാണ സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.[3] മുസ്ലിം ലീഗിന്റെ പാർലിമെന്ററി പാർട്ടി ലീഡർ ആയും തെരഞ്ഞെടുക്കപ്പെട്ടു. കേരള മുസ്ലിം മജ്ലിസിന്റെ പ്രഥമ ജനറൽ സെക്രട്ടറി[4], കണ്ണൂർ ജില്ലാ മുസ്ലിം ലീഗിന്റെ പ്രഥമ പ്രസിഡന്റ്, മലബാർ ജില്ലാ മുസ്ലിം ലീഗിന്റെയും കേരള സസ്ഥാന മുസ്ലിം ലീഗ് കമ്മിറ്റിയുടെയും വൈസ് പ്രസിഡന്റ് എന്നീ പദവികൾ വഹിച്ചു.
നിഷ്പക്ഷ സംഘം-കേരള മുസ്‌ലിം മജ്‌ലിസ്
തിരുത്തുകകേരള മുസ്‌ലിംകൾക്കിടയിൽ ആദ്യമായി രൂപംകൊണ്ട നിഷ്പക്ഷസംഘം എന്ന സംഘടനയുമായി ഉപ്പി സാഹിബ് സഹകരിച്ചിരുന്നു. ഇത് പിന്നീട് കേരള മുസ്‌ലിം മജ്‌ലിസ് എന്ന സംഘടനയിൽ ലയിച്ചു. ഇതിൽ ഉപ്പി സാഹിബ് നേതൃപരമായ പങ്കുവഹിച്ചു[5]
മുസ്‌ലിം ലീഗിൽ
തിരുത്തുക1937 ഡിസംബർ 20-ന് മലബാർ ജില്ലയിൽ മുസ്ലിം ലീഗ് രൂപീകരിക്കപ്പെട്ടപ്പോൾ ഉപ്പി സാഹിബ് വൈസ് പ്രസിഡന്റായിരുന്നു[6].
മരണം
തിരുത്തുകഎൺപത്തി ഒന്നാം വയസ്സിൽ 1972 മെയ് 11 നു കെ ഉപ്പി സാഹിബ് നിര്യാതനായി.
അവലംബങ്ങൾ
തിരുത്തുക- ↑ Mohamed. T.A. "8". Muslim politics in Kerala 1921 1967. University of Calicut-Shodhganga. p. 220. Retrieved 15 മാർച്ച് 2020.
- ↑ "VIII. SESSION. - A Review of the Madras Legislative Assembly (1952-1957)" (PANEL OF CHAIRMEN) (in ഇംഗ്ലീഷ്). assembly.TN.GOV.in. Retrieved 2014 മാർച്ച് 7.
{{cite web}}
: Check date values in:|accessdate=
(help) - ↑ "ELECTIONS TO THE TRAVANCORE-COCHIN LEGISLATIVE ASSEMBLY-1951 AND TO THE MADRAS ASSEMBLY CONSTITUENCIES IN THE MALABAR AREA" (PDF) (in ഇംഗ്ലീഷ്). Kerala.GOV.in. Archived from the original (തിരഞ്ഞെടുപ്പു ഫലം) on 2013-07-17. Retrieved 2014 മാർച്ച് 7.
{{cite web}}
: Check date values in:|accessdate=
(help) - ↑ "RISE AND GROWTH OF MUSLIM POLITICAL MOVEMENTS" (PDF) (in ഇംഗ്ലീഷ്). Retrieved 2015 ഡിസംബർ 02.
{{cite web}}
: Check date values in:|accessdate=
(help); line feed character in|title=
at position 26 (help) - ↑ Mohamed. T.A. "8". Muslim politics in Kerala 1921 1967. University of Calicut-Shodhganga. p. 211. Retrieved 15 മാർച്ച് 2020.
- ↑ Mohamed. T.A. "8". Muslim politics in Kerala 1921 1967. University of Calicut-Shodhganga. p. 217. Retrieved 15 മാർച്ച് 2020.