മലയാളത്തിലെ സമകാലിക എഴുത്തുകാരിൽ ഒരാളാണ്‌ കെ. അരവിന്ദാക്ഷൻ[1](ജനനം:ജൂൺ 10,1953). നോവൽ, കഥ, ഉപന്യാസം എന്നീ വിഭാഗങ്ങളിലുള്ള നിരവധി കൃതികൾ രചിച്ചിട്ടുണ്ട്. ഗാന്ധിയുടെ ജീവിതദർശനം എന്ന കൃതിക്ക് 1995-ലെ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു.[2] 2015 ൽ മികച്ച ഉപന്യാസത്തിനുള്ള കേരളം സാഹിത്യ അക്കാദമി എന്ടോവ്മെന്റും ഇദ്ദേഹത്തിന് ലഭിക്കുകയുണ്ടായി.

ജീവിതരേഖതിരുത്തുക

തൃശൂർ ജില്ലയിലെ വെങ്ങിണിശ്ശേരി ഗ്രാമത്തിൽ 1953 ജൂൺ 10 ന് ജനിച്ചു. അച്ഛൻ കുമാരൻ, അമ്മ കാർത്ത്യായിനി. അമ്മാടം സെന്റ് ആന്റണീസ് ഹൈസ്കൂൾ, തൃശൂർ സെന്റ് തോമസ് കോളജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ഭഗൽപൂർ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഗാന്ധിയൻ ദർശനത്തിൽ ഗവേഷണ ബിരുദം. ഫെഡറൽ ബാങ്കിൽ ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ വിജയലക്ഷ്മി, മക്കൾ ജയദേവ്, മീര. മകൻ ജയദേവൻ ചക്കാട്ടത്ത് സിനിമാശബ്ദസംവിധാനരംഗത്ത് ശ്രദ്ധേയമായ സാന്നിധ്യമാണ്. 2016 ലെ ദേശീയ ഫിലിം അവാർഡ് അദ്ദേഹത്തിന് ലഭിക്കുകയുണ്ടായി.

പ്രധാന കൃതികൾതിരുത്തുക

നോവലുകൾതിരുത്തുക

 • നിലാവിന്റെ വിരലുകൾ
 • ജീവപര്യന്തം
 • സാക്ഷിമൊഴി[3]
 • മറുപാതി
 • ഭോപ്പാൽ [4]

കഥകൾതിരുത്തുക

 • അലക്കുയന്ത്രം
 • മീര ചോദിക്കുന്നു
 • എലിവേട്ടക്കൊരു കൈപ്പുസ്തകം
 • കഥകൾ
 • പുതിയ ഗോത്രത്തിന്റെ ഉല്പത്തി

ഉപന്യാസംതിരുത്തുക

 • ഗാന്ധിയുടെ ജീവിതദർശനം[2]
 • ഗാന്ധിയൻ കാഴ്ച്ചകൾ
 • രാമൻ-ഗാന്ധി-അംബേദ്കർ
 • അധികാരത്തിന്റെ മതങ്ങൾ: കാവി, പച്ച, ചുവപ്പ്[5]
 • അധികാരത്തിന്റെ ആസക്തികൾ
 • ഹരിത രേഖകൾ
 • ഗാന്ധിജിയുടെ ഹിന്ദു സ്വരാജ്: അതിജീവനത്തിനു് ഒരു കൈച്ചൂണ്ടി [6]
 • ഗാന്ധിജി അതിജീവിക്കുമോ ?[7]
 • ജനാധിപത്യത്തിന്റെ കൊടും വേനൽകാലം [8]

മൊഴിമാറ്റംതിരുത്തുക

 • മരങ്ങൾ നട്ട മനുഷ്യൻ
 • പഴയപാത വെളുത്തമേഘങ്ങൾ (ഗൌതമബുദ്ധന്റെ ജീവിത കഥ പുസ്തകം ഒന്ന് ) ഗ്രന്ഥകാരൻ : തിച്ച് നാത് ഹാൻ

അവലംബംതിരുത്തുക

 1. http://www.hindu.com/br/2005/01/18/stories/2005011801151603.htm
 2. 2.0 2.1 കേരള സാഹിത്യ അക്കാദമി
 3. http://www.puzha.com/malayalam/bookstore/content/books/html/utf8/4713.html[പ്രവർത്തിക്കാത്ത കണ്ണി]
 4. പ്രബോധനം വാരിക, 2010 ഫെബ്രുവൈ 13
 5. ഹിന്ദുവിലെ ബുക്ക് റിവ്യു
 6. "പിന്നെയും ഉദിക്കുന്ന ധർമസൂര്യൻ". മൂലതാളിൽ നിന്നും 2010-10-10-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2010-03-30.
 7. മാതൃഭൂമി വാരിക 2009 April 12-18 പുസ്തകം 87 ലക്കം 5(Election special)
 8. മാധ്യമം വാരിക 2009 April 13"https://ml.wikipedia.org/w/index.php?title=കെ._അരവിന്ദാക്ഷൻ&oldid=3628883" എന്ന താളിൽനിന്ന് ശേഖരിച്ചത്