വടക്കൻ മലബാറിലെ പയ്യന്നൂർസ്വദേശിയായ നേത്രരോഗ വിദഗ്ദ്ധനാണ് ഡോ. കെ.വി. ബാബു.[1] താൻ കൂടി അംഗമായ, ഇന്ത്യയിലെ ഡോക്ടർമാരുടെ സംഘടനയായ ഐ.എം.എ.യുടെ ചില നയങ്ങൾക്കെതിരെ നടത്തിയ നിയമ നടപടികളിലൂടെ ഇദ്ദേഹം ജനശ്രദ്ധ നേടി.

ജീവിതരേഖ തിരുത്തുക

ഐ.എം.എ. ഉൽപ്പന്നങ്ങ‌ൾ ശുപാർശ ചെയ്യുന്നത് തിരുത്തുക

2008 ഏപ്രിൽ 14 നു ഐ.എം.എ യുടെ കേന്ദ്ര കമ്മിറ്റി യോഗം പെപ്സിക്കോയുടെ[1]ട്രോപ്പിക്കാനോ ജ്യുസിനും ക്വാക്കർഓട്‌സിനും ഡാബറിന്റെ[1] കൊതുകിനെ തുരത്താനുള്ള ഒഡോമോസ് ക്രീമിനും അടുത്ത 3 വർഷത്തേക്ക് പ്രചാരവേല ചെയ്യാൻ തീരുമാനിച്ചു. രണ്ടേ കാൽ കോടി[2] രൂപക്കായിരുന്നു പ്രസ്തുത കമ്പനികളുമായി കരാർ ഒപ്പിടാൻ തീരുമാനിച്ചത്. ഇത്തരത്തിൽ ഡോക്ടർമാരുടെ പ്രൊഫഷണൽ സംഘടന കുത്തക കമ്പനികളുടെ ഉൽപന്നങ്ങൾക്ക് ശുപാർശ നൽകുന്നതിനെ ഡോ. കെ.വി. ബാബു എതിർത്തു.കേരളത്തിൽ പയ്യന്നൂരിനെ പ്രതിനിധാനം ചെയ്യുന്ന ദേശീയ കൗൺസിൽ അംഗമായിരുന്നു അദ്ദേഹം. അദ്ദേഹം ഇന്ത്യൻ മെഡിക്കൽ കൗൺസിലിനു ഇത് സംബന്ധമായി പരാതി നൽകുകയും[2] വിവരാവകാശനിയമപ്രകാരം ഇതുസംബന്ധിച്ച വിവരങ്ങൾ നേടിയെടുക്കുകയും ചെയ്തു.[1][2] ഡോക്ടർമാർ പിന്തുടരേണ്ട മെഡിക്കൽ എത്തിക്‌സിന്റെ നഗ്നമായ ലംഘനമാണു പ്രസ്തുത കരാർ എന്ന് മെഡിക്കൽ കൗൺസിലിനെ ബോധ്യപ്പെടുത്താൻ അദ്ദേഹത്തിനു കഴിഞ്ഞു. തുടർന്ന് ഈ പ്രശ്‌നം ഇന്ത്യൻ പാർലമെന്റിലും ഉന്നയിക്കപ്പെട്ടു.[2] ദേശീയ മാധ്യമങ്ങൾ വാർത്ത ഏറ്റെടുത്തു.

തുടർന്ന് ഈ കരാറിനു അനുമതി നൽകിയ കേന്ദ്ര കമ്മറ്റിയിലെ 187 അംഗങ്ങൾക്കെതിരെ[2] നടപടിയെടുക്കാൻ മെഡിക്കൽ കൗൺസിൽ നിർബന്ധിതമായി. ഐ.എം.എ. യെ രക്ഷിക്കാൻ പല അടവുകളും പയറ്റിയ ശേഷമായിരുന്നു[1] മെഡിക്കൽ കൗൺസിലിന്റെ ഈ തീരുമാനം. 2010 നവംബർ 19നു ഐ.എം.എ.ദേശീയ പ്രസിഡന്റിന്റെയും സെക്രട്ടറിയുടെയും പേരുകൾ 6 മാസത്തേക്ക് മെഡിക്കൽ രജിസ്റ്ററിൽ നിന്ന് നീക്കം ചെയ്യാനും[2] 61 എക്‌സിക്യൂട്ടിവ് അംഗങ്ങളെ ശാസിക്കാനും മെഡിക്കൽ കൗൺസിൽ തീരുമാനിച്ചു. ഇത്തരത്തിൽ ഒരു കരാറിൽ മേലിൽ ഏർപ്പെടില്ലെന്ന് ഐ.എം.എ. യും തീരുമാനിച്ചു.12 വർഷമായി താൻ കൂടി അംഗമായ സംഘടനയുടെ നിഗൂഡമായ ഇടപാടുകളെ പൊതുജനമധ്യത്തിൽ തുറന്ന് കാട്ടിയ ഡോ.ബാബുവിനു നേരിടേണ്ടി വന്നത് വലിയ വെല്ലുവിളികളായിരുന്നു. പുറത്താക്കൽ ഭീഷണി,[1] വധഭീഷണി എന്നിവ ചിലതു മാത്രം. ഇന്ത്യയിലെ ആതുരശുശ്രൂഷ രംഗം പതിച്ചു പോയ ജീർണതയുടെ നെല്ലിപ്പടിയായിരുന്നു കുത്തക കമ്പനികളുമായി ഐ.എം.എ ഉണ്ടാക്കിയ കരാർ എന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചു. ഐ.എം.എ. യിൽ അംഗങ്ങളായ 2 ലക്ഷം വരുന്ന ഡോക്ടർമാരുടെ ധാർമ്മികതയെയും സത്യസന്ധതതെയും കടലിലൊഴുക്കിയും വളർന്നു വരുന്ന കുട്ടികളുടെ ആരോഗ്യത്തെ തന്നെ പണയം വെച്ചും ഒപ്പിട്ട കരാറിലൂടെ ഡോക്ടർമാരുടെ ഇമേജിനെ വെച്ച് പണം പിടുങ്ങുന്ന സംഘമായി ഐ.എം.എ. മാറുന്നതിനെ ഒരു അംഗമെന്ന നിലയിൽ അതിനുള്ളിൽ തന്നെ നിന്ന് എദ്ദേഹം എതിർത്തു.

2010-ൽ ദേശീയ മനുഷ്യാവകാശ കമ്മീഷനും ഇതിൽ ഇടപെടുകയുണ്ടായി.[2]

വാക്സിൻ ലാബുകൾ പൂട്ടിയത് തിരുത്തുക

2008 ജനുവരിയിൽ പൊതുമേഖലയിൽ പ്രവർത്തിക്കുന്ന പ്രധാനപ്പെട്ട 3 വാക്‌സിൻ ലാബുകളായ സെൻട്രൽ റിസർച്ച് ഇൻസ്റ്റിറ്റിയൂട്ട്, കസൗളി, ഹിമാചൽ പ്രദേശ്; പാസ്ചർ ഇൻസ്റ്റിറ്റിയൂട്ട്, കുന്നൂർ, തമിഴ്‌നാട്; ബി.സി.ജി വാക്‌സിൻ ലാബ്, ചെന്നൈ എന്നിവയുടെ[3] അംഗീകാരം കേന്ദ്ര ആരോഗ്യ മന്ത്രാലയം പിൻ വലിക്കുകയും അവയിലെ ഉത്പാദനം നിർത്തിവെക്കുകയും ചെയ്തു.[4] 2006-07 വരെ ഇന്ത്യയിലെ പ്രതിവർഷ വാക്‌സിൻ ആവശ്യകതയുടെ 90 % ലധികം ഈ സ്ഥാപനങ്ങളിലൂടെയാണു ലഭ്യമാക്കിയിരുന്നത്.[3] ഈ വിഷയത്തിലും ദേശീയ മാധ്യമങ്ങളുടെ ശ്രദ്ധ അതി ശക്തമായി പതിയുന്നതിൽ ഡോ.ബാബു നിർണായക പങ്കു വഹിച്ചു. വാക്‌സിൻ ലാബുകൾ അടച്ചുപൂട്ടി വൻ കിട സ്വകാര്യലാബുകൾക്ക് വാക്‌സിൻ നിർമ്മാണത്തിനുള്ള ഓർഡർ നൽകുകയും ചെയ്തതിലൂടെ 116 കോടി രൂപയുടെ നഷ്ടം[4] സർക്കാരിനുണ്ടായതായി കണക്കാക്കപ്പെടുന്നു.കൂടാതെ ഈ ജീവൻ രക്ഷാമരുന്നുകളുടെ വില 100 മുതൽ 200 ശതമാനം വരെ വർദ്ധിക്കുകയും ചെയ്തു.[3] കൂടാതെ ലാബുകൾ അടച്ചുപൂട്ടിയപ്പോൾ സ്റ്റോക്കുണ്ടായിരുന്ന വാക്‌സിനെല്ലാം നശിച്ചതു വഴി 3 മാസത്തോളം ഈ പ്രധാന വാക്‌സിനുകളുടെ ലഭ്യത ഒരു ഡോസു പോലും ഇന്ത്യയിലുണ്ടായിരുന്നില്ല എന്ന അപകടകരമായ സ്ഥിതിവിശേഷവും ഉണ്ടായി.ഈ കാര്യങ്ങളിലെല്ലാം ദേശീയ മാധ്യമങ്ങളുടെ ശ്രദ്ധ പതിഞ്ഞത് ഡോ.ബാബുവിന്റെ പ്രവർത്തങ്ങൾ മൂലമാണ്. തുടർന്ന് ഡെൽഹി ഹൈക്കോടതിയിൽ ഈ കേസ് എത്തുകയും കോടതിയുടെ നിശിതവിമർശനം ഉണ്ടാവുകയും 2010 ഫെബ്രുവരിയിൽ പൂട്ടിയിട്ട ലാബുകൾ തുറന്നു പ്രവർത്തിക്കുകയും ചെയ്തു.

അവലംബം തിരുത്തുക

  1. 1.0 1.1 1.2 1.3 1.4 1.5 രംഗരാജൻ, രമ (25 ഒക്റ്റോബർ 2010). "ഐ.എം.എ. നോട്ടീസ് റ്റു വിസിൽ ബ്ലോവർ ഡോക്". ദി ടൈംസ് ഓഫ് ഇൻഡ്യ. Archived from the original on 5 മെയ് 2013. Retrieved 5 മെയ് 2013. {{cite news}}: Check date values in: |accessdate=, |date=, and |archivedate= (help)
  2. 2.0 2.1 2.2 2.3 2.4 2.5 2.6 റാം, അരുൺ (20 നവംബർ 2010). "എം.സി.ഐ. പീനലൈസസ് ഐ.എം.എ. ബ്രാസ്സ് ഫോർ പ്രോഡക്റ്റ് എൻഡോഴ്സ്മെന്റ് ഡീൽസ്". ടൈംസ് ഓഫ് ഇൻഡ്യ. Archived from the original on 5 മെയ് 2013. Retrieved 5 മെയ് 2013. {{cite news}}: Check date values in: |accessdate= and |archivedate= (help)
  3. 3.0 3.1 3.2 "വാക്സിൻ പ്രൊഡ്യൂസിംഗ് പി.എസ്.യു.സ് നീഡ് റ്റു ബീ റിവൈവ്ഡ്". ദി ഹിന്ദു. 2 ഫെബ്രുവരി 2013. Archived from the original on 2013-02-18. Retrieved 5 മെയ് 2013. {{cite news}}: Check date values in: |accessdate= (help)CS1 maint: bot: original URL status unknown (link)
  4. 4.0 4.1 റാം, അരുൺ (10 ഓഗ്സ്റ്റ് 2010). "ഡ്രഗ് ലാബ്സ് ക്ലോസ്ഡ് ഫോർ 3 ഇയേഴ്സ് കോസ്റ്റ് ഗവണ്മെന്റ് റുപീസ് 116 ക്രോർ". ടൈംസ് ഓഫ് ഇൻഡ്യ. Archived from the original on 5 മെയ് 2013. Retrieved 5 മെയ് 2013. {{cite news}}: Check date values in: |accessdate=, |date=, and |archivedate= (help)

പുറം കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=കെ.വി._ബാബു&oldid=3967211" എന്ന താളിൽനിന്ന് ശേഖരിച്ചത്