ഒരു മലയാള എഴുത്തുകാരനും വിവർത്തകനുമാണ് കെ.ബി. പ്രസന്നകുമാർ. വിവർത്തനത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയിട്ടുണ്ട്. സുധീർ കാക്കറിന്റെ മീര ആൻഡ് മഹാത്മ എന്ന നോവൽ മീരയും മഹാത്മാവും എന്ന പേരിൽ വിവർത്തനം ചെയ്തിട്ടുണ്ട്.[1]

കെ.ബി. പ്രസന്നകുമാർ
കെ.ബി. പ്രസന്നകുമാർ
കെ.ബി. പ്രസന്നകുമാർ
ദേശീയത ഇന്ത്യ
പൗരത്വംഇന്ത്യൻ
പങ്കാളിരാധിക
കുട്ടികൾകൃഷ്ണപ്രിയ

ജീവിതരേഖ തിരുത്തുക

കോട്ടയം ജില്ലയിലെ കുടമാളൂരിൽ കെ.പി. ഭാസ്കരൻനായരുടെയും തങ്കമ്മയുടെയും മകനായി ജനിച്ചു.കുമാരനല്ലൂർ ദേവീവിലാസം ഹൈസ്കൂളിലും ദേവമാതാ കോളേജിലും പഠിച്ചു. എസ്.ബി.ടി യിൽ ഉദ്യോഗസ്ഥനാണ്.[2]

ഭാര്യ : രാധിക മകൾ : കൃഷ്ണപ്രിയ

കൃതികൾ തിരുത്തുക

  • മലകളിലെ കാറ്റ്‌ പറയുന്നത്‌[3]
  • സാഞ്ചി[4]
  • ഉത്തർഖണ്ഡ്‌ ഹിമാലയ ദേവഭൂമി[5]
  • ഹിമാലയം കാഴ്‌ചദർശനം

വിവർത്തനങ്ങൾ തിരുത്തുക

  • മഹാഭാരതകഥ (ശശിതരൂരിന്റെ ഗ്രേറ്റ് ഇന്ത്യൻ നോവൽ)
  • മീരയും മഹാത്മാവും(സുധീർ കാക്കറുടെ മീര ആൻഡ് മഹാത്മ)
  • ആത്മശൈലം (ഗാവോ സാൻജിയാന്റെ സോൾ മൗണ്ടൻ)
  • സോഫിയുടെ ലോകം(ജസ്റ്റിൻ ഗാർഡറുടെ സോഫീസ് വേൾഡ്)[6]
  • ആശൈലം (Soul Mountain by Chinese writer GAO Xingjiam)
  • കഃ (Ka: by Roberto Calasso of Italy)
  • നിഷ്‌കളങ്കതയുടെ ചിത്രശാല (Museum of Innocense by Orhan Pamuk of Turkey)
  • ബാവൂൽ; ജീവിതവും സംഗീതവും (Honey Gatherers by Mimlu Sen)

പുരസ്കാരങ്ങൾ തിരുത്തുക

  • കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് 2012 (വിവർത്തനം) [7]
  • അയ്യപ്പപണിക്കർ അവാർഡ്
  • വിവർത്തനത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം (2011)

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-02-14. Retrieved 2012-02-14.
  2. മറക്കാനാവാത്ത യാത്രകൾ :കലകൗമുദി 1903 ഫെബ്രുവരി 26 2012
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2012-08-14.
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2012-08-14.
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-10-02. Retrieved 2012-02-14.
  6. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2012-08-14.
  7. 2011-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ Archived 2012-08-01 at the Wayback Machine..
"https://ml.wikipedia.org/w/index.php?title=കെ.ബി._പ്രസന്നകുമാർ&oldid=3629116" എന്ന താളിൽനിന്ന് ശേഖരിച്ചത്