മലയാളത്തിലെ ഒട്ടേറെ ഹിറ്റ് സിനിമകളുടെ എഡിറ്ററായിരുന്ന കലാകാരനായിരുന്നു കെ.പി.ഹരിഹര പുത്രൻ.(1944-2023) 1971-ൽ എഡിറ്റിംഗ് രംഗത്തേക്ക് എത്തിയെങ്കിലും 1978-ലാണ് സ്വതന്ത്ര എഡിറ്ററാവുന്നത്. ഏകദേശം ഇതുവരെ എൺപതിലധികം സിനിമകൾക്ക് എഡിറ്റിംഗ് നിർവഹിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് 2023 ഓഗസ്റ്റ്‌ 26ന് അന്തരിച്ചു.[1][2][3]

കെ.പി.ഹരിഹരപുത്രൻ
ജനനം1944 ജനുവരി 3
അരൂർ, ആലപ്പുഴ ജില്ല
മരണംഓഗസ്റ്റ് 26, 2023(2023-08-26) (പ്രായം 79)
ചെമ്പകശേരി, തിരുവനന്തപുരം
തൊഴിൽ
  • മലയാള ചലച്ചിത്ര എഡിറ്റർ
സജീവ കാലം1971 - 2019
ജീവിതപങ്കാളി(കൾ)സീതാലക്ഷ്മി
കുട്ടികൾ1

ജീവിതരേഖ

തിരുത്തുക

മലയാളചലച്ചിത്രരംഗത്ത് അസിസ്റ്റന്റ് എഡിറ്റർ, അസോസിയേറ്റ് എഡിറ്റർ, എഡിറ്റർ, എന്നീ നിലകളിൽ എൺപതോളം സിനിമകളിൽ പ്രവർത്തിച്ചിരുന്ന ചിത്രസംയോജകനായിരുന്നു കെ.പി ഹരിഹരപുത്രൻ.

ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിലെ അരൂർ എന്ന ഗ്രാമത്തിൽ 1944 ജനുവരി മൂന്നാം തീയതി ജനനം.[4]. നാലര പതിറ്റാണ്ടായി മലയാള സിനിമയിൽ സജീവമായിരുന്ന ഹരിഹരപുത്രൻ 1971-ൽ വിലയ്ക്കുവാങ്ങിയ വീണയിലൂടെ അസിസ്റ്റന്റ് എഡിറ്ററായും. അതേവർഷം വിത്തുകൾ എന്ന ചിത്രത്തിലൂടെ കെ. ശങ്കുണ്ണിയുടെ അസോസിയേറ്റ് എഡിറ്ററായും പ്രവർത്തിച്ചു.

1978-ൽ റിലീസായ എം.കൃഷ്ണൻ നായർ സംവിധാനം ചെയ്ത കള്ളിയങ്കാട്ട് നീലിയിലൂടെയാണ് സ്വതന്ത്ര സിനിമ എഡിറ്ററാവുന്നത്. ഹരിഹര പുത്രൻ എഡിറ്റിംഗ് നിർവഹിച്ച 83 സിനിമകളിൽ മിക്ക സിനിമകളും ഹിറ്റ് ലിസ്റ്റിൽ ഇടംനേടിയയായിരുന്നു.

2019-ൽ റിലീസായ ദി ഗ്രേറ്റ് ഇന്ത്യൻ റോഡ് മൂവി എന്ന സിനിമയാണ് അദ്ദേഹം അവസാനമായി എഡിറ്റിംഗ് ചെയ്ത ചിത്രം. ഫെഫ്ക സംഘടന രൂപീകരിച്ചവരിൽ പ്രധാനിയായിരുന്ന ഹരിഹരപുത്രൻ നിലവിൽ എഡിറ്റേഴ്സ് യൂണിയൻ ട്രഷററായിരുന്നു.

സ്വകാര്യ ജീവിതം

  • ഭാര്യ : സീതാലക്ഷ്മി
  • ഏകമകൾ : എച്ച്.എസ്.പ്രഭ
  • മരുമകൻ : ഗുണശേഖരൻ

പ്രധാന സിനിമകൾ

  • സർവകലാശാല
  • അയിത്തം
  • നീയെത്ര ധന്യ
  • നഗരങ്ങളിൽ ചെന്ന് രാപ്പാർക്കാം
  • തലമുറ
  • സാമ്രാജ്യം
  • സുഖമോ ദേവി
  • ഏപ്രിൽ 18
  • ചകോരം
  • അമ്മയാണെ സത്യം
  • ജേർണലിസ്റ്റ്
  • പ്രശ്നം ഗുരുതരം
  • ഒരു പൈങ്കിളിക്കഥ
  • ആരാൻ്റെ മുല്ല കൊച്ചുമുല്ല
  • അനിയൻ ബാവ ചേട്ടൻ ബാവ
  • ദില്ലിവാല രാജകുമാരൻ
  • സിഐഡി ഉണ്ണികൃഷ്ണൻ, ബി.എ-ബി.എഡ്
  • സൂപ്പർമാൻ
  • തെങ്കാശിപ്പട്ടണം
  • പഞ്ചാബി ഹൗസ്
  • ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം
  • വടക്കുംനാഥൻ
  • പാണ്ടിപ്പട
  • തൊമ്മനും മക്കളും
  • മായാവി
  • വൺമാൻ ഷോ
  • ചതിക്കാത്ത ചന്തു
  • ചോക്ലേറ്റ്

[5]

വാർധക്യ സഹജമായ അസുഖങ്ങൾക്ക് ചികിത്സയിലിരിക്കവെ 2023 ഓഗസ്റ്റ് 26ന് അന്തരിച്ചു. വൈകിട്ട് 6 മണിയോടെ തിരുവനന്തപുരം തൈക്കാവ് ശാന്തികവാടത്തിൽ സംസ്കാര ചടങ്ങുകൾ നടന്നു.[6]

"https://ml.wikipedia.org/w/index.php?title=കെ.പി._ഹരിഹരപുത്രൻ&oldid=3966600" എന്ന താളിൽനിന്ന് ശേഖരിച്ചത്