കെ.ജെ. തോമസ്
1951-1953 കാലഘട്ടത്തിൽ കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽ നിന്നുള്ള തിരു - കൊച്ചി നിയമ സഭാംഗമായിരുന്നു കെ.ജെ. തോമസ്. അദ്ദേഹത്തിന്റെ പിതാവ് കെ. ജേക്കബ്ബ് തോമസ് 1930കളിൽ മണ്ണാർക്കാട് പ്രദേശത്തേക്ക് കുടിയേറി. 1936ൽ കാഞ്ഞിരപ്പള്ളിയിൽ സഹൃദയ ലൈബ്രറി സ്ഥാപിക്കുന്നതിനു നേതൃത്വം കൊടുത്തു. അക്കാലത്ത് അദ്ദേഹം രാഷ്ട്രീയ/പൊതു പ്രവർത്തകൻ ആയിരുന്നു. 1950ൽ കെ.ജെ. തോമസ് തന്റെ പിതാവിനെ പിന്തുടർന്ന് മണ്ണാർക്കാട്ടേക്ക് കുടിയേറി. എന്നാൽ 1951ൽ നടന്ന തിരു-കൊച്ചി നിയമസഭാ തിരഞ്ഞെടുപ്പിൽ സുഹൃത്തുക്കളുടെ നിർബന്ധത്തിനു വഴങ്ങി കോൺഗ്രസ്സ് സ്ഥാനാർത്ഥിക്ക് എതിരായി മത്സരിച്ചു വിജയിച്ചു. തുടർന്ന് 2 വർഷത്തോളം തിരു-കൊച്ചി നിയമസഭയിൽ കാഞ്ഞിരപ്പള്ളിയെ പ്രതിനിധീകരിച്ചു പ്രവർത്തിച്ചു.[1] കെ.ജെ. തോമസ് 1953ൽ തന്റെ പ്രവർത്തന മണ്ഡലം മണ്ണാർക്കാട്ടേക്ക് പൂർണ്ണമായും പറിച്ചു നട്ടു. 2002 ഡിസംബർ 16നു് അദ്ദേഹം അന്തരിച്ചു.[2]
നിയമസഭയിൽ
തിരുത്തുകനിയമസഭയിലെ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ നിയമസഭയിൽ ഞാൻ എന്ത് ചെയ്തു? എന്ന പ്രസിദ്ധീകരണത്തിലൂടെ അദ്ദേഹം വിശദീകരിച്ചിട്ടുണ്ട്. [3] കെ.പി.എ.സി യുടെ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി നാടക നിരോധനത്തിനെതിരെ നിയമ സഭയിൽ അദ്ദേഹം ശക്തമായ നിലപാട് സ്വീകരിച്ചു. അടിയന്തര പ്രമേയ ചർച്ചാവോളയിലെ അദ്ദേഹത്തിന്റെ പ്രസംഗം ഈ ഗ്രന്ഥത്തിലുണ്ട്.
കെ.ജെ.ടി.എം. സഹൃദയ ലൈബ്രറി, മണ്ണാർക്കാട്
തിരുത്തുക1976ൽ മണ്ണാർക്കാട് പട്ടണത്തിന്റെ ഹൃദയഭാഗത്ത് ഒരു വായനശാല സ്ഥാപിക്കുന്നതിനായി കെ.ജെ. തോമസ് തന്റെ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന 11 സെന്റ് സ്ഥലവും 10,000 രൂപയും സംഭാവന ചെയ്തു. തുടർന്ന് പൊതുജനങ്ങളുടെ കൂടെ സഹകരണത്തിൽ വായനശാലയ്ക്കായി ഒരു കെട്ടിടം നിർമ്മിച്ചു. 1979 ഫെബ്രുവരി 18നു തകഴി ശിവശങ്കരപ്പിള്ള വായനശാല ഉൽഘാടനം ചെയ്തു. കെ.ജെ. തോമസിന്റെ പിതാവായ കരിപ്പാപറമ്പിൽ ജേക്കബ് തോമസിന്റെ സ്മരണ്യ്ക്കായി കെ. ജേക്കബ്ബ് തോമസ് മെമ്മോറിയൽ സഹൃദയ പബ്ലിക്ക് ലൈബ്രറി (കെ.ജെ.ടി.എം. സഹൃദയ പബ്ലിക്ക് ലൈബ്രറി) എന്ന് നാമകരണം ചെയ്തു. തുടക്കത്തിൽ തന്റെ കൈവശം ഉണ്ടായിരുന്ന ആയിരത്തിൽ പരം പുസ്തകങ്ങളുടെ ശെഖരവും കെ.ജെ. തോമസ് ലൈബ്രറിക്ക് സംഭാവന ചെയ്തു.
പുറം കണ്ണികൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ കെ.ജെ. തോമസ് സ്മാരക ഗ്രന്ഥം (ചീഫ് എഡിറ്റർ പ്രൊഫ: സാബു ഐപ്പ്, എഡിറ്റർ: കെപി.എസ്. പയ്യനെടം)
- ↑ Shiju Alex (18 May 2021). "2019 – മണ്ണാർക്കാട് കെ.ജെ.ടി.എം. സഹൃദയ ലൈബ്രറിയിലെ പൊതുസഞ്ചയ പുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്നു". Shiju Alex.in. Grandhapura. Retrieved 18 May 2021.
- ↑ https://archive.org/details/niyamasabhayil1954kjthomas/mode/2up