ദളിത് നക്‌സൽ നേതാവും തെലുഗു വിപ്ലവ കവിയും പീപ്പിൾസ് വാർ ഗ്രൂപ്പിന്റെ സ്ഥാപകരിലൊരാളുമാണ് കെ.ജി സത്യമൂർത്തി. ശിവസാഗർ എന്ന തൂലികാനാമത്തിൽ ആയിരുന്നു അദ്ദഹം കവിതകൾ രചിച്ചിരുന്നത്.

ജീവിതരേഖ

തിരുത്തുക

വാറങ്കലിലെ സ്‌കൂളിൽ അധ്യാപകനായാണ് സത്യമൂർത്തി ഔദ്യോഗിക ജീവിതം തുടങ്ങുന്നത്. പ്രമുഖ നക്‌സൽ നേതാവ് കൊണ്ടപ്പള്ളി സീതാരാമയ്യയും ഇവിടെ അധ്യാപകനായിരുന്നു.എഴുപതുകളുടെ തുടക്കത്തിൽ ആന്ധ്രയിലെ ഭൂപ്രഭുക്കൾക്കെതിരെ ജനങ്ങളെ സംഘടിപ്പിച്ചുകൊണ്ടാണ് ഇവർ പീപ്പിൾസ് വാർ ഗ്രൂപ്പിന് തുടക്കം കുറിച്ചത്. തെലുങ്കാന ഉൾപ്പെടെയുള്ള മേഖലകളിലെ ഗ്രാമങ്ങളിൽ സഞ്ചരിച്ചാണ് സത്യമൂർത്തി യുവാക്കളെ സംഘടിപ്പിച്ചത്. ശിവസാഗർ എന്ന തൂലികാനാമത്തിൽ അദ്ദേഹം എഴുതിയ വിപ്‌ളവകവിതകൾ ജനങ്ങൾക്കിടയിൽ വലിയ സ്വാധീനം സൃഷ്ടിച്ചു.ഒരു ഘട്ടത്തിൽ പോലീസ് സത്യമൂർത്തിയുടെ തലയ്ക്ക് 25000 രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു. 1974-ൽ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. 1985-ൽ സീതാരാമയ്യയുമായി ഉടലെടുത്ത പ്രത്യയശാസ്ത്രത്തർക്കം സത്യമൂർത്തിയെ പീപ്പിൾസ് വാർഗ്രൂപ്പിൽ നിന്ന് അകറ്റി.[1] '87ൽ അദ്ദേഹം സംഘടനയിൽ നിന്ന് പുറത്തായി.പിന്നീട് സമൂഹത്തിലെ അടിച്ചമർത്തലിനെതിരെ ദളിത് യുവാക്കളെ ഒന്നിപ്പിക്കാനാണ് സത്യമൂർത്തി ശ്രമിച്ചുവന്നത്. 1992ൽ ഈ ലക്ഷ്യവുമായി അദ്ദേഹം ദളിത് ബഹുജൻ റിപ്പബ്‌ളിക് പാർട്ടിക്ക് രൂപം നൽകി. അവസാനകാലത്ത് ഇന്ത്യയിലെ ജാതിവ്യവസ്ഥയ്‌ക്കെതിരെ ശബ്ദമുയർത്തി വരികയായിരുന്നു. ഒട്ടേറെ കവിതാസമാഹാരങ്ങളുടെയും വിപ്ലവഗാനങ്ങളുടെയും കർത്താവാണ് സത്യമൂർത്തി. വിശാഖപട്ടണം ഉരുക്കുനിർമ്മാണ ശാലയ്‌ക്കെതിരെ നടന്ന സമരത്തിന് പ്രചോദനമായത് അദ്ദേഹത്തിന്റെ വിപ്ലഗാനങ്ങളിലൊന്നാണ്. പ്രമുഖ വിപ്ലവ കവിയും ഗായകനുമായ ഗദ്ദർ തന്റെ ഗുരുവായി കണ്ടിരുന്നത് സത്യ മൂർത്തിയെയാണ്.[2]

  1. ഉദ്യമ നെലബലുഡു
  2. നെലവങ്ക
  3. നടുസ്തുന്ന ചരിത
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-04-18. Retrieved 2012-04-18.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-01-22. Retrieved 2012-04-18.
"https://ml.wikipedia.org/w/index.php?title=കെ.ജി._സത്യമൂർത്തി&oldid=4111114" എന്ന താളിൽനിന്ന് ശേഖരിച്ചത്