ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

പഴയ ചിറക്കൽ താലൂക്കിലെ ഒരു പ്രധാന കർഷകസംഘം നേതാവും, കമ്മ്യൂണിസ്റ്റു് നേതാവുമായിരുന്നു കെ.കെ.കുഞ്ഞനന്തൻ നമ്പ്യാർ

കെ.കെ. കുഞ്ഞനന്തൻ നമ്പ്യാർ
ജനനം1919
മരണം2004 ജനുവരി 1
ദേശീയത ഇന്ത്യ
അറിയപ്പെടുന്നത്കർഷകസംഘം നേതാവും, കമ്മ്യൂണിസ്റ്റു് നേതാവും

ജീവിതരേഖ തിരുത്തുക

1919 ൽ കണ്ണൂർ ജില്ലയിലെ മയ്യിലിൽ ജനിച്ച കെ.കെ.കുഞ്ഞനന്തൻ നമ്പ്യാർ കർഷകസംഘം, കോൺഗ്രസ്, സി.എസ്.പി, കമ്മ്യൂണിസ്റ്റ് പാർട്ടി എന്നിവയിൽ പ്രവർത്തിച്ചു[1] 1964-ൽ കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ മാർക്സിസ്റ്റ് പാർട്ടിയോടൊപ്പം നിന്നു. കണ്ടക്കൈ കർഷകസമരം, മിച്ചഭൂമി സമരം എന്നീ സമരങ്ങളെ തുടർന്നു് ജയിൽവാസമനുഭവിക്കേണ്ടിവന്നിട്ടുണ്ട്. മയ്യിൽ ഗ്രാമപഞ്ചായത്തിന്റെ ആദ്യ പ്രസിഡണ്ടായിരുന്ന[2] ഇദ്ദേഹം 1964 മുതൽ 1979 വരെയും 1988 മുതൽ 1995 വരെയും മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായിരുന്നു[2]. 2004 ജനുവരി 1 ന് അന്തരിച്ചു.

അവലംബം തിരുത്തുക