കെ.എം. മാണി സെന്റർ ഫോർ ബജറ്റ് സ്റ്റഡീസ്, കൊച്ചി

ബജറ്റുകളെക്കുറിച്ച് പഠിക്കാനായി കേരള സർക്കാർ ആരംഭിക്കുന്ന സ്ഥാപനമാണ് കെ.എം. മാണി സെന്റർ ഫോർ ബജറ്റ് സ്റ്റഡീസ്. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലാണ് കേന്ദ്രം പ്രവർത്തിക്കുന്നത്. കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെയും തദ്ദേശസ്ഥാപനങ്ങളുടെയും ബജറ്റുകളെക്കുറിച്ച് പഠിക്കുകയാണ് പ്രധാനലക്ഷ്യം. കേരള നിയമ സഭയിൽ പത്ത് ബജറ്റ് അവതരിപ്പിച്ചിട്ടുള്ള ധനമന്ത്രി കെ.എം. മാണിയുടെ പേരിലാണ് സെന്റർ ആരംഭിക്കുന്നത്.[1]

ഉദ്ദേശ്യലക്ഷ്യങ്ങൾ

തിരുത്തുക
  • കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെയും തദ്ദേശസ്ഥാപനങ്ങളുടെയും ബജറ്റുകളെക്കുറിച്ച് പഠിക്കുക
  • ദേശീയ സംസ്ഥാനതലങ്ങളിലെ സാമ്പത്തികാവസ്ഥയെക്കുറിച്ച് പഠിക്കുക
  • ബജറ്റ് രേഖകളുടെ ആർ ക്കൈവ്‌സ് സ്ഥാപിക്കുക
  • ബജറ്റുകളെക്കുറിച്ച് ഗവേഷണങ്ങൾ നടത്തുക
  • സംസ്ഥാനത്തിന്റെ പൊതുകടത്തെക്കുറിച്ച് പഠിക്കുക
  • സംസ്ഥാന ബജറ്റ് ഒബ്‌സർവേറ്ററി വെബ്‌സൈറ്റ് നിർമ്മിക്കുക
  • ബജറ്റുകളെക്കുറിച്ച് സെമിനാറുകളും ശില്പശാലകളും സംഘടിപ്പിക്കുക
  • ബജറ്റിനെക്കുറിച്ച് പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുക
  1. പ്രൊഫ. എം.എ. ഉമ്മൻ (16 ഫെബ്രുവരി 2013). "ബജറ്റ് പഠനകേന്ദ്രം ഒരു പുതിയ ചുവടുവെപ്പ്‌". മാതൃഭൂമി. Archived from the original on 2014-04-18. Retrieved 16 ഫെബ്രുവരി 2013.

പുറം കണ്ണികൾ

തിരുത്തുക