കെ.എം. ബഹാവുദ്ദീൻ
ഒരു അക്കാഡമീഷ്യനും എഴുത്തുകാരനും അലീഗഡ് സർവകലാശാല മുൻ പ്രൊ-വൈസ്ചാൻസലറും[1] ആയിരുന്നു ഡോ. കെ. എം. ബഹാവുദ്ദീൻ. 1969–1980 കാലഘട്ടത്തിൽ കോഴിക്കോട്ടെ റീജിനൽ എജിനിയറിംഗ് കോളേജിന്റെ (ഇപ്പോഴത്തെ എൻ.ഐ.ടി) പ്രിൻസിപ്പലുമായിരുന്നിട്ടുണ്ട്. 1981 മുതൽ 1984 വരെയുള്ള കാലയളവിൽ അലീഗഡ് സർവകലാശാല പ്രൊ-വി.സി.[2][3] ദുർഗാപുരിലെ ഉരുക്കുനിർമ്മാണശാല സ്ഥാപിക്കുന്നതിൽ പ്രധാനപങ്കുവഹിച്ചു.[4] ഡൽഹിയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എഡുക്കേഷണൽ പ്ലാനിംഗ് ആൻഡ് അഡ്മിനിസ്ട്രേഷന്റെ തലവനായും സേവനമനുഷ്ഠിച്ചു. അടിയന്തരാവസ്ഥകാലത്തെ രാജൻ കേസിൽ, അന്നത്തെ കോഴിക്കോട് എൻജിനിയറിംഗ് കോളേജ് പ്രിൻസിപ്പലായിരുന്ന ബഹാവുദ്ദീൻ നൽകിയ “രാജനെ പോലീസ് കസ്റ്റഡിയിൽ എടുത്തു“ എന്ന സാക്ഷിമൊഴി നിർണ്ണായകമായിരുന്നു[5]. കൊല്ലം ജില്ലയിലെ പരവൂർ സ്വദേശിയാണ് ബഹാവുദ്ദീൻ. രണ്ട് ഗ്രന്ഥങ്ങളും നിർവധി ലേഖനങ്ങളും അദ്ദേഹത്തിന്റേതായുണ്ട്. എം.ഇ.എസിന്റെ സ്ഥാപകാംഗമാണ്. 2011 മാർച്ച് 20 ന് കൊച്ചിയിൽ വച്ച് മരണമടഞ്ഞു. ഭാര്യ റംല. മൂന്ന് പെൺമക്കളും ഒരു മകനും.
കെ.എം. ബഹാവുദ്ദീൻ | |
---|---|
ജനനം | |
മരണം | 2011 മാർച്ച് 20 |
ദേശീയത | ഇന്ത്യ |
തൊഴിൽ | സാഹിത്യം, സർവ്വകലാശാല മുൻ പ്രൊ- വൈസ് ചാൻസ്‌ലർ |
രചനകൾ
തിരുത്തുക- Kerala Muslims: The Long Struggle[6] (കേരള മുസ്‌ലിംകൾ ചെറുത്തുനിൽപ്പിന്റെ ചരിത്രം (പ്രസാധകർ:ഐ.പി.എച്ച്))
- ഇറാഖ് ആക്രമണത്തിന്റെ അടിവേരുകൾ
അവലംബം
തിരുത്തുക- ↑ "Aligarh Muslim University".
- ↑ http://twocircles.net/2011mar21/former_amu_provice_chancellor_dr_km_bahauddin_dies.html
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-03-23. Retrieved 2011-03-20.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2010-01-02. Retrieved 2011-03-20.
- ↑ "കവർസ്റ്റോറി". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 686. 2011 ഏപ്രിൽ 18. Retrieved 2013 മാർച്ച് 12.
{{cite news}}
: Check date values in:|accessdate=
and|date=
(help) - ↑ Md Jalis Akhtar Nasiri. Indian muslims: their customs and traditions during last fifty years (PDF). Bibliography. Retrieved 16 നവംബർ 2019.