സ്വാതന്ത്ര്യസമര സേനാനിയും​ ചരിത്രകാരനും​ കോൺഗ്രസ് നേതാവുമായിരുന്നു കെ.എം.ചുമ്മാർ ( 15 മേയ് 1933 - 10 ഏപ്രിൽ 2021). ഗ്രന്ഥശാല പ്രസ്ഥാനത്തിലും സജീവമായിരുന്നു. രണ്ടുതവണ കേരള സാഹിത്യ അക്കാഡമി അംഗമായിരുന്നു. [1]

കെ.എം. ചുമ്മാർ
ജനനം
പാലാ
മരണം
പാലാ
ദേശീയതഇന്ത്യൻ
തൊഴിൽസ്വാതന്ത്ര്യസമര സേനാനിയും​ ചരിത്രകാരനും​ കോൺഗ്രസ് നേതാവും
അറിയപ്പെടുന്നത്കോൺഗ്രസ് ചരിത്രം

ജീവിതരേഖ

തിരുത്തുക

വേഴാങ്ങാനം കാര്യങ്കലിൽ പരേതരായ കെ.സി.ചുമ്മാറിന്റെയും ഏലിയാമ്മയുടെയും മകനാണ്. പ്രവിത്താനം സെന്റ് മൈക്കിൾസ് ഹൈസ്കൂളിൽ ഏറെക്കാലം അധ്യാപകനായിരുന്നു. 1988ൽ പെരിങ്ങുളം സ്‌കൂളിൽ നിന്ന്‌ ഹെഡ്മാസ്റ്ററായി വിരമിച്ചു. 1989 മുതൽ 1996 വരെ കെ.പി.സി.സി മെമ്പറായിയുന്നു. എ.കെ. ആന്റണി, വയലാർ രവി എന്നിവർക്കൊപ്പം കെ.എസ്.യു, യൂത്ത് കോൺഗ്രസ് സംഘടനാ രംഗത്ത് പ്രവർത്തിച്ചു. കോൺഗ്രസിന്റെ ചരിത്രവും പ്രത്യയശാസ്ത്രവും സംബന്ധിച്ച് സംസ്ഥാനമൊട്ടാകെ പഠന ക്ലാസുകൾ നടത്തിയിട്ടുണ്ട്.

1964ൽ സഹാധ്യാപികയായിരുന്ന പ്രവിത്താനം പ്ലാത്തോട്ടത്തിൽ അന്നക്കുട്ടിയെ വിവാഹം ചെയ്തു. ഒരു വർഷം കഴിഞ്ഞപ്പോൾ അന്നക്കുട്ടി മരിച്ചതിനെത്തുടർന്ന് എടത്വ പറപ്പള്ളിൽ മറിയമ്മയെ വിവാഹം കഴിച്ചു. മക്കൾ: തോമസുകുട്ടി, സജിമോൾ, സിബി, സുനിൽ.

  • ഇ.എം.എസിന്റെ ഇസം
  • സഖാവ് കൃഷ്ണപിള്ളയെ കടിച്ച പാമ്പ് ആര്
  • ഇ.എം.എസിനും മാർകിസ്റ്റ് പാർട്ടിക്കുമെതിരേ
  • മാർകിസ്റ്റ് പാർട്ടിയും ആദർശ നിഷ്ഠയും
  • കേരള കോൺഗ്രസ് എങ്ങോട്ട്
  • കോൺഗ്രസ് കേരളത്തിൽ
  • തത്വാധിഷ്ഠിത രാഷ്ട്രീയത്തിന്റെ മറുപുറം
  • തിരുവിതാകൂർ സ്റ്റേറ്റ് കോൺഗ്രസ്
  1. https://www.manoramaonline.com/news/kerala/2021/04/10/km-chummar-passes-away.html
"https://ml.wikipedia.org/w/index.php?title=കെ.എം._ചുമ്മാർ&oldid=3545150" എന്ന താളിൽനിന്ന് ശേഖരിച്ചത്