കെ.ആർ. ജയൻ
ഇരിങ്ങാലക്കുടയിലെ വെള്ളൂർക്കരയിലെ ഒരു കർഷകനാണ് കെ ആർ ജയൻ എന്ന പ്ലാവ് ജയൻ (K R Jayan) . നാടുമുഴുവൻ പ്ലാവ് നടുന്നതാണ് ജയനെ ശ്രദ്ധേയനാക്കുന്നത്. കേരളത്തിന്റെ വിവിധഭാഗങ്ങളിലായി 30000-ത്തോളം പ്ലാവുകൾ നട്ടുപിടിപ്പിച്ചിട്ടുണ്ട്. [1]. കോഴിക്കോട് ആസ്ഥാനമാക്കിയുള്ള കേരള റീഡേഴ്‌സ് റൈറ്റേഴ്‌സ് സർക്കിളിന്റെ പരിസ്ഥിതി വിഭാഗത്തിനുള്ള സഹൃദയ പുരസ്‌ക്കാരവും, സാമൂഹ്യ വനംവകുപ്പിന്റെ വനമിത്ര അവാർഡും ലഭിച്ചിട്ടുണ്ട്. [2]. പ്ലാവിനെക്കുറിച്ചും ചക്കയെക്കുറിച്ചും ശേഖരിച്ച നിരവധി വിവരങ്ങൾ ഉൾപ്പെടുത്തി ജയൻ, പ്ലാവ് എന്ന ഒരു പുസ്തകവും എഴുതിയിട്ടുണ്ട്[3].
അവലംബങ്ങൾ
തിരുത്തുക- ↑ http://janayugomonline.com/php/newsDetails.php?nid=1005992[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://www.irinjalakuda.com/ver01/FullStory/?Archive=T&Dt=4/20/2011&SIDTemp=1&ManuIDTemp=1&FileID=211201033146PM5611&SubNewsTempID=5613[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://www.janayugomonline.com/php/newsDetails.php?nid=1008009[പ്രവർത്തിക്കാത്ത കണ്ണി]