കെൽവ കടൽത്തീരം
മഹാരാഷ്ട്രയിലെ ഒരു കടൽത്തീരമാണ് കെൽവ ബീച്ച്. കെൽവെ ബീച്ച് എന്നും അറിയപ്പെടുന്നു. മുംബൈയിൽ നിന്നുള്ള വിനോദ സഞ്ചാരികൾ വാരാന്ത്യ യാത്രക്കായി വരാറുള്ള ഒരു സ്ഥലമാണിത്.
കെൽവ കടൽത്തീരം കെൽവെ കടൽത്തീരം | |
---|---|
ഗ്രാമം | |
കെൽവ കടൽത്തീരം | |
Coordinates: 19°36′46″N 72°43′51″E / 19.61278°N 72.73083°E | |
Country | ഇന്ത്യ |
State | മഹാരാഷ്ട്ര |
• Official | മറാഠി |
സമയമേഖല | UTC+5:30 (IST) |
കടൽത്തീരത്തിന് ഏകദേശം 8 കിലോമീറ്റർ നീളമുണ്ട്.[1] വളരെ പ്രസിദ്ധമായ ഒരു വിനോദസഞ്ചാര കേന്ദ്രമല്ലെങ്കിലും, വാരാന്ത്യങ്ങളിൽ പ്രാദേശിക വിനോദസഞ്ചാരികളാൽ ഇവിടം തിങ്ങിനിറയുന്നു. ഈ തിരക്ക് കെൽവയുടെ വർദ്ധിച്ചുവരുന്ന ജനപ്രീതിയെ സൂചിപ്പിക്കുന്നു.
സ്ഥാനം
തിരുത്തുകമുംബൈയിൽ നിന്ന് 80 കിലോമീറ്റർ വടക്കായി കെൽവ ബീച്ച് സ്ഥിതിചെയ്യുന്നു.[2] 5 കിലോമീറ്റർ അകലെയുള്ള കെൽവ റോഡ് സ്റ്റേഷനിൽ നിന്ന് ഇവിടെ എളുപ്പത്തിൽ എത്തിച്ചേരാം. മുംബൈ സബർബൻ റെയിൽവേ ശൃംഖലയുടെ പടിഞ്ഞാറൻ പാതയിലെ ഒരു റെയിൽവേ സ്റ്റേഷനാണ് കെൽവ റോഡ്. കൊങ്കൺ ഡിവിഷനിലെ മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലാണ് കെൽവ് റോഡ്. വിരാർ-ദഹാനു ലോക്കൽ ട്രെയിൻ സർവീസിനിടയിലാണ് ഈ റെയിൽവേ സ്റ്റേഷൻ.[1]
മുംബൈ-അഹമ്മദാബാദ് ഹൈവേയിൽ നിന്ന് എൻഎച്ച് 8 വസായ്-സഫാല റോഡ് അല്ലെങ്കിൽ പനഗർ റോഡിലെ മാനോറിലേക്ക് തിരിയുക. പൽഘർ റോഡ് മറികടന്ന് നേരിട്ട് കെൽവയിലേക്ക് പോകുക.
പാൽഘറിൽ നിന്ന് 8 സീറ്റർ റിക്ഷയിൽ 25 മിനിറ്റ് യാത്രയുണ്ട്, ഇവിടേയ്ക്ക്. മുംബൈ-അഹമ്മദാബാദ് ഹൈവേയിൽ (ദേശീയപാത 8) നിന്ന് വസായ്-സഫാല റോഡ് വഴി 13 കിലോമീറ്റർ ഉള്ളിലായാണ് ഈ ബീച്ച്. പാൽഘർ, സഫാലെ, കെൽവ റോഡ് സ്റ്റേഷൻ എന്നിവിടങ്ങളിൽ നിന്ന് പതിവായി യാത്ര ചെയ്യുന്ന സംസ്ഥാന ഗതാഗത ബസുകളും കെൽവ ബീച്ചിനെ മറ്റു സ്ഥലങ്ങളുമായി ബന്ധിപ്പിക്കുന്നു.
ചിത്രശാല
തിരുത്തുക-
കടൽത്തീരം
-
മത്സ്യബന്ധന ബോട്ടുകൾ