കെയ്റ്റ് ജോസഫൈൻ ബെയ്റ്റ്മാൻ

കെയ്റ്റ് ജോസഫൈൻ ബെയ്റ്റ്മാൻ (മിസിസ് ക്രോവ്) (ജീവിതകാലം : ഒക്ടോബർ 7, 1842 – ഏപ്രിൽ 8, 1917) ഒരു അമേരിക്കൻ നടിയായിരുന്നു. ഒരു അഭിനേതാവും നാടകശാലാ മാനേജരുമായിരുന്ന ഹെസെക്കിയാ ലിൻതിക്കം ബെയ്റ്റ്മാൻറെയും നടിയായിരുന്ന സിഡ്നി ഫ്രാൻസെസ് ബെയ്റ്റ്മാൻറെയും മകളായി മേരിലാൻറിലെ ബാൾട്ടിമോറിലാണ് കെയ്റ്റ് ജനിച്ചത്.[1][2] തീരെച്ചെറിയ പ്രായത്തിൽത്തന്നെ  തൻറെ സഹോദരിയായ എല്ലനോടൊപ്പം (മിസിസ് ഗ്രെപ്പോ) വേദിയിൽ പ്രത്യക്ഷപ്പെട്ട് അസാധാരണമായ പ്രതിഭ പ്രകടിപ്പിച്ചിരുന്നു. 1860 ൽ ക്ലോഡെ ഗ്രെപ്പോയെ വിവാഹം ചെയ്തതിനുശേഷം സഹോദരിയായ എല്ലൻ ബെയ്റ്റ്മാൻ അഭിനയരംഗത്തുനിന്നു പൂർണ്ണമായി വിരമിച്ചു. എന്നാൽ കെയ്റ്റ് മുതിർന്നതിനുശേഷവും അഭിനയം തുടർന്നു.

Kate Josephine Bateman

അവലംബംതിരുത്തുക

  1. James, Edward T., Janet Wilson James, and Paul S. Boyer. Notable American Women, 1607–1950: A Biographical Dictionary. Vol. 2. Harvard University Press, 1971.
  2. James, Edward T., Janet Wilson James, and Paul S. Boyer. Notable American Women, 1607–1950: A Biographical Dictionary. Vol. 2. Harvard University Press, 1971.