കെമൈൻസ്
കെ.ഡി.ഇ. യിലെ കുഴിബോംബു നീക്കൽ (മൈൻസ്വീപ്പർ) കളിയാണ് കെമൈൻസ്. kdegames പാക്കേജിന്റെ ഭാഗമാണിത്. Tactics & Strategy വിഭാഗത്തിൽപ്പെടുന്ന ഈ കളി ഗ്നൂ സാർവ്വജനിക അനുവാദപത്രം (വെർഷൻ 2) അനുസരിച്ചാണ് വിതരണം ചെയ്യപ്പെടുന്നത്. നിക്കോലാസ് ഹദാസെക്, മൗരിസിയോ പിയസെന്റിനി, ദിമിത്രി സുസ്ദാലെവ് എന്നിവരാണ് കളിയുടെ ആദ്യ രചയിതാക്കൾ[1]
ചരിത്രം
തിരുത്തുകകുഴിബോംബു കണ്ടെത്തുന്നത് ലക്ഷ്യമായുള്ള കളികൾ 1980-കൾ മുതലേ ഉണ്ടായിരുന്നു. 1992 മുതൽ വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ ഭാഗമായ മൈൻസ്വീപ്പർ എന്ന കളിയാണ് ഇത്തരം കളികൾക്ക് കൂടുതൽ പ്രചാരം കിട്ടാൻ കാരണമായത്. ഗണിതപരമായും ഇത്തരം കളികളെക്കുറിച്ച് വളരെയധികം പഠനങ്ങൾ നടന്നിട്ടുണ്ട്. 1998-ലാണ് കെമൈൻസ് കെ.ഡി.ഇ. യുടെ വെർഷൻ 1.0 ന്റെ ഭാഗമായത്[2]
ലക്ഷ്യം
തിരുത്തുകഒരു പ്രദേശത്തെ കുഴിബോംബുകളെല്ലാം കണ്ടെത്തുകയാണ് കളിയുടെ ലക്ഷ്യം. ക്ലിക്ക് ചെയ്യുന്നതുവഴി ഒരു ചതുരം തുറക്കാൻ സാധിക്കും. തുറക്കുന്നതുവഴി അതിനുചുറ്റുമുള്ള എത്ര ചതുരങ്ങളിൽ കുഴിബോംബുകളുണ്ട് എന്ന സംഖ്യ ചതുരത്തിൽ കാണിക്കുന്നു. എന്നാൽ തുറക്കുന്ന ചതുരം കുഴിബോംബാണെങ്കിൽ കളി അതോടെ പരാജയത്തിൽ അവസാനിക്കുന്നു. കുഴിബോംബുകളല്ലാത്ത ചതുരങ്ങളെല്ലാം തുറക്കുമ്പോഴാണ് കളിയിൽ വിജയം പ്രാപ്തമാകുന്നത്.
നിയന്ത്രണം
തിരുത്തുകമൗസ് ഉപയോഗിച്ച് ഈ കളി കളിക്കുന്നത് താഴെപ്പറയുന്ന വിധമാണ് :
- ക്ലിക്ക് : ഒരു ചതുരം തുറക്കാൻ ഉപയോഗിക്കുന്നു. ചതുരം കുഴിബോംബാണെങ്കിൽ അത് പൊട്ടി കളി ഉടനെ അവസാനിക്കുന്നു. അല്ലെങ്കിൽ ചുറ്റുമുള്ള കുഴിബോംബുകളുടെ എണ്ണം ചതുരത്തിൽ തെളിയുന്നു. ചുറ്റും കുഴിബോംബുകളില്ലെങ്കിൽ ആ ചതുരങ്ങളും തുറക്കപ്പെടുകയും ഇത് ആവർത്തിക്കുകയും ചെയ്യുന്നു.
- റൈറ്റ് ക്ലിക്ക് : ഇത് ഒരു തവണ ചെയ്താൽ ചതുരത്തിൽ ഒരു കൊടിയുടെ ചിഹ്നം വരും (അർത്ഥം:ഈ ചതുരത്തിൽ ഒരു കുഴിബോംബ് ഉണ്ട്). രണ്ടു തവണ ചെയ്താൽ ചതുരത്തിൽ ഒരു ചോദ്യചിഹ്നം വരും (അർത്ഥം:ഈ ചതുരത്തിൽ കുഴിബോംബ് ഉണ്ടോ എന്ന് അറിഞ്ഞുകൂടാ). ഒരുതവണകൂടി റൈറ്റ് ക്ലിക്ക് ചെയ്താൽ ചതുരം സാധാരണ ചതുരമായി മാറും.
- മിഡിൽ ക്ലിക്ക് : തുറന്ന ഒരു ചതുരത്തിൽ മിഡിൽ ക്ലിക്ക് ചെയ്യുന്നതു വഴി അതിന്റെ ചുറ്റുമുള്ളവയിൽ കൃത്യം എണ്ണം ചതുരങ്ങളിൽ കൊടിചിഹ്നമുണ്ടെങ്കിൽ മറ്റുള്ളവ താനേ തുറക്കപ്പെടും. തെറ്റായ ചതുരങ്ങളിലാണ് കൊടിചിഹ്നം സ്ഥാപിച്ചതെങ്കിൽ കുഴിബോംബ് പൊട്ടുകയും കളി അവസാനിക്കുകയും ചെയ്യും.
കീബോർഡ് ഉപയോഗിച്ചും ഈ കളി കളിക്കാം.
സ്കോറിംഗ്
തിരുത്തുകകളി പൂർത്തിയാക്കാനെടുക്കുന്ന സമയമനുസരിച്ചാണ് ഉയർന്ന സ്കോർ പട്ടികയിൽ പേര് വരുന്നത്. എത്രയും വേഗത്തിൽ കളി പൂർത്തിയാക്കുന്നോ അത്രയും നന്ന്.
ലെവലുകൾ
തിരുത്തുകനാല് ലെവലുകളാണ് കെമൈൻസിലുള്ളത്:
- Easy : 9 9 ആണ് ഇതിൽ ബോർഡിന്റെ വലിപ്പം. ഇതിൽ 10 കുഴിബോംബുകൾ ഉണ്ടാകും
- Medium : 16 16 ആണ് ഇതിൽ ബോർഡിന്റെ വലിപ്പം. ഇതിൽ 40 കുഴിബോംബുകൾ ഉണ്ടാകും
- Hard : 16 30 ആണ് ഇതിൽ ബോർഡിന്റെ വലിപ്പം. ഇതിൽ 99 കുഴിബോംബുകൾ ഉണ്ടാകും
- Custom : ഇഷ്ടമുള്ള വലിപ്പത്തിലുള്ള ബോർഡും (5 5 മുതൽ 50 50 വരെ) ഇഷ്ടമുള്ളത്ര എണ്ണം മൈനുകളും (99 എണ്ണം വരെ)
അവലംബം
തിരുത്തുകപുറം കണ്ണികൾ
തിരുത്തുക- KMines എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)
- കെമൈൻസ് കൈപ്പുസ്തകം