കെന്നത്ത് കൗണ്ട

സാംബിയയുടെ ആദ്യ പ്രസിഡന്റ്

കെന്നത്ത് ഡേവിഡ് കൗണ്ട (ജീവിതകാലം: 28 ഏപ്രിൽ 1924 - 17 ജൂൺ 2021)[2] 1964 മുതൽ 1991 വരെ സാംബിയയുടെ ആദ്യ പ്രസിഡന്റായി സേവനമനുഷ്ഠിച്ച ഒരു സാംബിയൻ രാഷ്ട്രീയ പ്രവർത്തകനായിരുന്നു. ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് രാജ്യത്തെ മോചിപ്പിക്കുന്നതിനുള്ള സ്വാതന്ത്ര്യസമരത്തിൽ അദ്ദേഹം മുൻനിരയിലുണ്ടായിരുന്നു. നോർത്തേൺ റോഡേഷ്യൻ ആഫ്രിക്കൻ നാഷണൽ കോൺഗ്രസിലെ ഹാരി നുകുമ്പുലയുടെ നേതൃത്വത്തിൽ അതൃപ്തനായ അദ്ദേഹം സാംബിയൻ ആഫ്രിക്കൻ നാഷണൽ കോൺഗ്രസ് എന്ന ഒരു പുതിയ പാർട്ടി സ്ഥാപിക്കുകയും പിന്നീട് അതിൻറെ പിൻഗാമിയായ യുണൈറ്റഡ് നാഷണൽ ഇൻഡിപെൻഡൻസ് പാർട്ടിയുടെ (UNIP) തലവനായിത്തീരുകയും ചെയ്തു. സ്വതന്ത്ര സാംബിയയുടെ ആദ്യ പ്രസിഡന്റായിരുന്നു അദ്ദേഹം. 1973 ൽ ട്രൈബൽ-ഇൻറർ-പാർട്ടി കലാപങ്ങളേത്തുടർന്ന്, UNIP ഒഴികെയുള്ള എല്ലാ രാഷ്ട്രീയ പാർട്ടികളും ചോമ പ്രഖ്യാപനത്തിൽ ഒപ്പുവച്ച ശേഷം ഒരു ഭരണഘടനാ ഭേദഗതിയിലൂടെ നിരോധിക്കപ്പെട്ടു. അതേസമയം, വിദേശ ഉടമസ്ഥതയിലുള്ള പ്രധാന കമ്പനികളിലെ ഭൂരിപക്ഷം ഓഹരികൾ ഏറ്റെടുക്കുന്നതിന് കൗണ്ട മേൽനോട്ടം വഹിച്ചു. 1973 ലെ എണ്ണ പ്രതിസന്ധിയും കയറ്റുമതി വരുമാനത്തിലുണ്ടായ ഇടിവും സാംബിയയെ സാമ്പത്തിക പ്രതിസന്ധിയിലാക്കി. അന്താരാഷ്ട്ര സമ്മർദ്ദം കൗണ്ടയെ താൻ അധികാരത്തിൽ തുടരുന്ന നിയമങ്ങളിൽ മാറ്റം വരുത്താൻ നിർബന്ധിതനാക്കി. 1991-ൽ ബഹു-പാർട്ടി തിരഞ്ഞെടുപ്പ് നടക്കുകയും മൂവ്‌മെന്റ് ഫോർ മൾട്ടിപാർട്ടി ഡെമോക്രസിയുടെ നേതാവായ ഫ്രെഡറിക് ചിലുബ വിജയം വരിക്കുകയും കൗണ്ടയെ അധികാരത്തിനു പുറത്താക്കുകയും ചെയ്തു. 1999 ൽ കൗണ്ടയുടെ സാംബിയൻ പൗരത്വം റദ്ദാക്കിയെങ്കിലും അടുത്ത വർഷം ഈ തീരുമാനം അസാധുവാക്കപ്പെട്ടു.[3]

കെന്നത്ത് കൗണ്ട
കൗണ്ട 1983ൽ
1st President of Zambia
ഓഫീസിൽ
24 ഒക്ടോബർ 1964 – 2 നവംബർ 1991
Vice President
മുൻഗാമിEvelyn Dennison Hone as Governor of Northern Rhodesia
പിൻഗാമിഫ്രെഡറിക് ചിലുബ
3rd Chair of the Non-Aligned Movement
ഓഫീസിൽ
8 സെപ്റ്റംബർ 1970 – 5 സെപ്റ്റംബർ 1973
മുൻഗാമിഗമാൽ അബ്ദെൽ നാസർ
പിൻഗാമിHouari Boumédiène
വ്യക്തിഗത വിവരങ്ങൾ
ജനനം
കെന്നത്ത് ഡേവിഡ് കൗണ്ട

(1924-04-28)28 ഏപ്രിൽ 1924[1]
ചിൻസാലി, വടക്കൻ റോഡേഷ്യ (ഇപ്പോൾ സാംബിയ)
മരണം17 ജൂൺ 2021(2021-06-17) (പ്രായം 97)
ലുസാക്ക, സാംബിയ
രാഷ്ട്രീയ കക്ഷിUNIP
പങ്കാളി
(m. 1946; her death 2012)
കുട്ടികൾ8, including Tilyenji
തൊഴിൽഅദ്ധ്യാപകൻ
  1. Kasuka, Bridgette (7 February 2012). Independence Leaders of Africa. Bankole Kamara Taylor. ISBN 978-1-4700-4175-5. Retrieved 15 October 2019 – via Google Books.
  2. Arnold, Guy (17 June 2021). "Kenneth Kaunda obituary". The Guardian. Retrieved 17 June 2021.
  3. "How Zambia's first president had to go to court in 1999 to prove he was not a Malawian". Face2Face Africa (in ഇംഗ്ലീഷ്). 24 October 2018. Retrieved 18 June 2021.
"https://ml.wikipedia.org/w/index.php?title=കെന്നത്ത്_കൗണ്ട&oldid=3593699" എന്ന താളിൽനിന്ന് ശേഖരിച്ചത്