കെഞ്ചിര (മലയാള ചലച്ചിത്രം)
ഗോത്രഭാഷയായ പണിയ ഭാഷയിൽ നിർമ്മിച്ച ചലച്ചിത്രമാണ് കെഞ്ചിര. ശ്രദ്ധേയനായ മലയാളി സംവിധായകൻ മനോജ് കാനയാണ് കെഞ്ചിര സംവിധാനം ചെയ്തത്. അമ്പതാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച രണ്ടാമത്തെ ചിത്രമായി തിരഞ്ഞെടുത്ത ഈ ചിത്രം 2019 ലെ ഇന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ പനോരമ വിഭാഗത്തിലേക്കും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. [1] ഒമ്പതാം ക്ലാസുകാരി വിനുഷ രവിയാണ് കെഞ്ചിരയായി വേഷമിട്ടത്.[2]
കെഞ്ചിര | |
---|---|
സംവിധാനം | മനോജ് കാന |
രാജ്യം | ഇന്ത്യ |
ഭാഷ | പണിയ ഭാഷ |
പുരസ്കാരങ്ങൾ
തിരുത്തുകകേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം 2020
തിരുത്തുക- മികച്ച രണ്ടാമത്തെ ചിത്രം[2]
- മികച്ച ഛായാഗ്രഹകൻ- പ്രതാപ് പി നായർ (കെഞ്ചിര, ഇടം എന്നീ ചിത്രങ്ങൾക്ക്)[2]
- മികച്ച വസ്ത്രാലങ്കാരം- അശോകൻ ആലപ്പുഴ[2]
അവലംബം
തിരുത്തുക- ↑ https://www.deshabhimani.com/cinema/iffi-2019-goa/826438
- ↑ 2.0 2.1 2.2 2.3 "ഊരിന്റെ നോവുപറഞ്ഞ 'കെഞ്ചിര'യ്ക്ക് പുരസ്കാരത്തിളക്കം". Retrieved 2020-10-21.