കൃഷ്ണമൂർത്തി പെരുമാൾ
ഇന്ത്യൻ ഫീൽഡ് ഹോക്കി താരം
രണ്ടു തവണ ഒളിമ്പിക് മെഡൽ നേടിയ ഹോക്കി കളിക്കാരനും അർജ്ജുന അവാർഡ് ജേതാവായ ഇന്ത്യൻ കായികതാരമാണ്കൃഷ്ണമൂർത്തി പെരുമാൾ (ജനനം സെപ്റ്റംബർ 26, 1943) . തമിഴ്നാട്ടിലെ ചെന്നൈ സ്വദേശിയാണ് ഇദ്ദേഹം. ഇൻഡ്യൻ ദേശീയ ഹോക്കി ടീമിലേക്കുള്ള വഴിയിൽ ഐസിഎഫ് (ഇന്റഗ്രേറ്റഡ് കോച്ച് ഫാക്ടറി), തമിഴ്നാട്, ഇന്ത്യൻ എയർലൈൻസ് എന്നീ ടീമുകൾക്കു വേണ്ടി ഹോക്കി കളിച്ചു.ഹോക്കി കളിക്കാരൻ, മാനേജർ, പരിശീലകൻ എന്നീ നിലകളിൽ പ്രശസ്തനാണ്. തമിഴ്നാട് ഹോക്കി അസോസിയേഷൻ പ്രസിഡന്റാണ് ഇദ്ദേഹം. കായികരംഗത്തെ അദ്ദേഹത്തിന്റെ സമർപ്പണത്തിനും മികവ് പരിഗണിച്ച് 1971 ൽ അർജ്ജുന അവാർഡ് അദ്ദേഹത്തിനു ലഭിച്ചു.
വ്യക്തിവിവരങ്ങൾ | |
---|---|
ജനനം | സെപ്റ്റംബർ 26, 1943 |
Sport | |
Medal record
|