അഗ്രിക്കൾച്ചറൽ റിസർച്ച് സ്റ്റേഷൻ, മണ്ണൂത്തി

(കൃഷി ഗവേഷണ കേന്ദ്രം, മണ്ണൂത്തി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരള കാർഷിക സർവ്വകലാശാലയുടെ കീഴിൽ തൃശൂർ ജില്ലയിലെ മണ്ണുത്തിയിൽ പ്രവർത്തിക്കുന്ന ഒരു ഗവേഷണകേന്ദ്രമാണ് അഗ്രിക്കൾച്ചറൽ റിസർച്ച് സ്റ്റേഷൻ മണ്ണൂത്തി. 1957 ൽ ഈ സ്റ്റേഷൻ നെല്ലുഗവേഷണ കേന്ദ്രമായിട്ടാണ് ആരംഭിച്ചത്. പിന്നീട് 1972 ൽ കേരള കാർഷിക സർവ്വകലാശാല രൂപീകരിച്ചതിനുശേഷം നെല്ലുഗവേഷണ കേന്ദ്രവും കാർഷിക ഗവേഷണ കേന്ദ്രവും കേരള കാർഷിക സർവ്വകലാശാലയുടെ നിയന്ത്രണത്തിലാക്കി. 1976 ൽ ഈ രണ്ട് ഗവേഷണ കേന്ദ്രങ്ങളും ലയിപ്പിക്കുകയും അഗ്രിക്കൾച്ചറൽ റിസർച്ച് സ്റ്റേഷൻ മണ്ണൂത്തി എന്ന് പുനർനാമകരണം ചെയ്യുകയും ചെയ്തു.

അഗ്രിക്കൾച്ചറൽ റിസർച്ച് സ്റ്റേഷൻ, മണ്ണൂത്തി

നെൽകൃഷിക്കാവശ്യമായ ഉപകരണങ്ങൾ നന്നാക്കുന്നതിന് ഒരു മൊബൈൽ ആഗ്രോ മെഷിനറി റിപ്പയർ യൂണിറ്റ് ഈ സ്റ്റേഷനിലുണ്ട്. കാർഷികയന്ത്രങ്ങളെക്കുറിച്ചും അതിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും ലഭ്യതയെക്കുറിച്ചുമുള്ള വിവരങ്ങൾ ഈ കേന്ദ്രത്തിൽ നിന്നും കർഷകർക്ക് നൽകുന്നു.[1]

ഈ സ്റ്റേഷനിലെ ശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്ത മനു ലക്ഷ്മി എന്ന തക്കാളിയിനം വലിയ പഴങ്ങളോടുകൂടിയതും ബാക്റ്റീരിയൽ വാട്ടം പ്രതിരോധിക്കുന്നതുമാണ്.[2]

 

പുറംകണ്ണി

തിരുത്തുക
  • ഔദ്യോഗിക വെബ്സൈറ്റ് [1]