ബാക്റ്റീരിയൽ വാട്ടം
Enterobacteriaceae കുടുംബത്തിൽപ്പെട്ട Erwinia tracheiphila എന്ന Gram-negative ജീവാണുമൂലം കുക്കുർബിറ്റ് വെള്ളരി സസ്യങ്ങൾക്കുണ്ടാകുന്ന ഒരു പകർച്ചാരോഗമാണ് ബാക്റ്റീരിയൽ വാട്ടം. വെള്ളരി കുടുംബത്തിൽപ്പെട്ട കുമ്പളം, മത്തൻ, ചുരയ്ക്ക, തുടങ്ങിയവയെ ആണ് ഇവ പ്രധാനമായും ബാധിക്കുന്നത്. തണ്ണിമത്തനുകൾക്ക് ഈ രോഗത്തെ പ്രധിരോധിക്കാനുള്ള കഴിവുണ്ട്[അവലംബം ആവശ്യമാണ്].
Erwinia tracheiphila | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | Gamma Proteobacteria
|
Order: | |
Family: | |
Genus: | |
Species: | Erwinia tracheiphila
|
രോഗ പ്രസരണം
തിരുത്തുകവെള്ളരി വണ്ടുകളിലൂടെയാണ് E. tracheiphila എന്ന രോഗകാരിയായ ജീവാണു രണ്ടു ചെടികളിൽ പടരുന്നത്
ലക്ഷണങ്ങളും രോഗനിർണയവും
തിരുത്തുകബാക്റ്റീരിയൽ വാട്ടരോഗം ബാധിക്കുന്ന ചെടിയുടെ സംവഹക കലകളെയാണ് (വാസ്ക്യുലാർ ടിഷ്യു). ചെടിയുടെ സൈലത്തെ E. tracheiphila multiplies എന്ന രോഗാണു ബാധിച്ച് അവസാനം അവ ജല സംവഹന വ്യവസ്ഥയിൽ യാന്ത്രികമായ തടസങ്ങളുണ്ടാക്കുന്നു.ഒരു തണ്ടിലെ ഓരോരോ ഇലകളായി ഉണങ്ങിക്കൊണ്ട്, രോഗബാധിതമായതിന്റെ ആദ്യ ലക്ഷണം, അഞ്ചുദിവസത്തിനുള്ളിൽ തന്നെ കാണിക്കുന്നു. എങ്ങനെയായാലും രോഗം പതുക്കെ ചെടിമുഴുവൻ വ്യാപിച്ച് സങ്കോചിപ്പിച്ച് ചെടിയുടെ മരണത്തിലേയ്ക്കെത്തിക്കുന്നു.
ചികിത്സയും പ്രതിരോധവും
തിരുത്തുകഒരിക്കൽ ഒരു ചെടിയ്ക്ക് രോഗം ബാധിച്ചാൽ അത് പടരുന്നത് തടയാൻ നിലവിൽ ഒരു മാർഗവുമില്ല. അത്തരം ചെടികൾ കണ്ടാലുടൻ പിഴുതു നശിപ്പിക്കുകയും സ്യൂഡോമോണോസ് തളിയ്ക്കുകയും ചെയ്യുക. ചിലയിനം കുക്കുർബിറ്റുകൾ എളുപ്പം ഈ രോഗത്തിന് കീഴടങ്ങില്ല, അവ കണ്ടെത്തി കൃഷിചെയ്യുന്നത് ഗുണം ചെയ്യും. വാട്ടത്തെ പ്രതിരോധിക്കാനുള്ള ശേഷിയുള്ള ചെടി ലഭ്യമായില്ലെങ്കിൽ ഈ രോഗം തടയുന്നതിൻ ചെയ്യാവുന്ന ഏറ്റവും ഫലപ്രദമായ മാർഗ്ഗം വണ്ടുകളുടെ എണ്ണത്തെ നിയന്ത്രിയ്ക്കുക എന്നതാണ്.
തക്കാളിയിലെ ബാക്റ്റീരിയർ വാട്ടത്തിനുള്ള പ്രതിവിധിയായി നാട്ടിൽ കാണുന്ന ചുണ്ടയിൽ തക്കാളിയുടെ തലപ്പ് ഗ്രാഫ്റ്റ് ചെയ്താൽ ഈ രോഗത്തിൽ നിന്ന് രക്ഷനേടാമെന്ന് പറയുന്നു[അവലംബം ആവശ്യമാണ്][1].
അവലംബം
തിരുത്തുക- "Bacterial Wilt" by APSnet
- Cucumber Beetles, Corn Rootworms, and Bacterial Wilt in Cucurbits by Cornell University Plant Disease Clinic
- [Yao, C., Geoffrey, Z., Bauske, E., and Kloepper, J. 1996. Relationship Between Cucumber Beetle Density and Incidence of Bacterial Wilt of Cucurbits. Entomological Society of America 89: 510-514.
- ↑ "ഉത്പാദനവർധനയ്ക്ക് ഒട്ടിച്ച പച്ചക്കറിത്തൈകൾ". mathrubhumi.com/agriculture. 19 ഒക്ടോബർ 2014. Retrieved 9 ഫെബ്രുവരി 2017.[പ്രവർത്തിക്കാത്ത കണ്ണി]