കേരളീയ കൃഷിരീതിയെ കുറിച്ച് പരാമർശിക്കുന്ന ആദ്യത്തെ ഗ്രന്ഥമാണ് കൃഷിഗീത. ഇംഗ്ലീഷ്: Krishigeeta. കേരളം സൃഷ്ടിച്ച പരശുരാമൻ തന്നെ കൃഷിയെക്കുറിച്ച് അരുളിച്ചെയ്ത രീതിയിലാണ്‌ കൃഷിഗീത രചിച്ചിരിക്കുന്നത്. വളരെക്കാലം വാമൊഴിയായി നിലനിന്നിരുന്ന കൃഷിയെക്കുറിച്ചുള്ള അറിവ് പിന്നീട് ലിഖിതരീതി പ്രചാരത്തിൽ വന്നശേഷം ഓലയിൽ എഴുതപ്പെടുകയും അച്ചടി തുടങ്ങിയശേഷം ഗ്രന്ഥമാക്കപ്പെട്ടതുമായിരിക്കാം എന്നാണ്‌ കരുതുന്നത്. വിത്തുകളുടെ കൂട്ടത്തിൽ ചീനി മുളക് എന്നും പറങ്കി മുളക് എന്നും പ്രസ്താവം ഉള്ളതിനാൽ പരശുരാമനുമായി ബന്ധമില്ല എന്ന് ചരിത്രകാരന്മാർ കരുതുന്നു. പരശുരാമൻ കൃഷിരീതിയെക്കുറിച്ച് വിവരിക്കുന്ന രീതിയിലാണ് ഇതിന്റെ രചന. എന്നാൽ ഇതിന്റെ യഥാർത്ഥമായ രചയിതാവിനെക്കുറിച്ചോ എഴുതിയ കാലത്തെക്കുറിച്ചോ വ്യക്തമായ യാതൊരു അറിവും ലഭിച്ചിട്ടില്ല [1]1950ൽ വിദ്വാൻ സി. ഗോവിന്ദവാര്യർ എഡിറ്റു ചെയ്ത് ‘ബുള്ളറ്റിൻ ഓഫ് ദ ഗവർമെന്റ് ഓറിയന്റൽ മാനുസ്ക്രിപ്പ്റ്റ് ലൈബ്രറി ഓഫ് മദ്രാസ്’ ആണ് ഇത് ആദ്യമായി പ്രസിദ്ധീകരിച്ചത്. വൈദേശിക വിത്തുകൾ ഉപേക്ഷിച്ച് മണ്ണിന് ചേർന്നതായ സ്വദേശി വിത്തുകളും കൃഷിരീതികളും സ്വീകരിക്കാൻ കൃഷിഗീത ഉത്‌ബോധിപ്പിക്കുന്നു.

ഐതിഹ്യം

തിരുത്തുക

പരശുരാമൻ ഗോകർണ്ണത്തു നിന്നും കടലിലേക്ക് മഴുവെറിഞ്ഞ് അത്രയും ഭാഗത്തെ കടൽ പി‌ൻവാങ്ങിയാണ് കേരളമുണ്ടായതെന്നാണ് ഐതിഹ്യം. അദ്ദേഹം ഈ ഭൂമി ബ്രാഹ്മണർക്കായി ദാനം ചെയ്തു. എന്നാൽ ദാനമായി ലഭിച്ച പുതുനിലത്തിൽ എന്ത് കൃഷി ചെയ്യണമെന്നോ, എങ്ങനെ കൃഷി ചെയ്യണമന്നോ ഉള്ള വിവരം ബ്രാഹ്മണർക്ക് അജ്ഞാതമായിരുന്നു. ഇവരെ കൃഷിരീതികൾ പഠിപ്പിക്കാനായി പരശുരാമനാൽ വിരചിതമായ ഗ്രന്ഥമാണ് കൃഷിഗീത എന്നാണ് വിശ്വാസം

  1. മാതൃഭൂമി വിദ്യ 2011 ജൂൺ 06 വ്യാഴം
"https://ml.wikipedia.org/w/index.php?title=കൃഷിഗീത&oldid=1744220" എന്ന താളിൽനിന്ന് ശേഖരിച്ചത്