ചൈനീസ് നഗരങ്ങൾക്കും തെരുവുകൾക്കും രാത്രിയിൽ വെളിച്ചം നൽകാൻ ലക്ഷ്യമിടുന്ന ചൈനയുടെ പുതിയ പദ്ധതിയാണ് കൃത്രിമ ചന്ദ്രൻ. 2020 ൽ പദ്ധതി നടപ്പിലായാൽ തെരുവു വിളക്കുകൾക്കു പകരം കൃത്രിമ ചന്ദ്രനിലൂടെ ചൈനീസ് നഗരങ്ങൾക്ക് വെളിച്ചം എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. [1]

പ്രയോജനങ്ങൾ

തിരുത്തുക

നിലവിലെ ചന്ദ്രനെക്കാൾ എട്ടിരട്ടി വെളിച്ചമേകാൻ കൃത്രിമ ചന്ദ്രനു കഴിയുമെന്നാണ് അവകാശവാദം. പ്രകൃതി ദുരന്തങ്ങൾ സംഭവിക്കുമ്പോൾ കൃത്രിമ ചന്ദ്രന്റെ വെളിച്ചം രക്ഷാപ്രവർത്തനത്തിന് കൃത്രിമ ചന്ദ്രന്റെ പ്രകാശം ഉപയോഗിക്കാനാകുമെന്നാണ് കരുതുന്നത്. തെക്കുപടിഞ്ഞാറൻ ചൈനയിലെ സിചുവാൻ പ്രവിശ്യയിലെ ചെങ്ദു നഗരത്തിനാണു കൃത്രിമ ചന്ദ്രന്റെ ആദ്യഘട്ടത്തിലെ പ്രയോജനം ലഭിക്കുക. ഇതിനായി ഇല്ലൂമിനേഷൻ സാറ്റ്‌ലൈറ്റ് നിർമ്മാണം തുടങ്ങി.

കൃത്രിമ ചന്ദ്രൻ പദ്ധതി നടപ്പിലായാൽ ആദ്യ ഘട്ടത്തിൽ തന്നെ വർഷം 17 കോടി ഡോളർ ലാഭമുണ്ടാക്കാൻ സാധിക്കും. 50 ചതുരശ്ര കിലോമീറ്റർ പ്രദേശത്തിന് വെളിച്ചം നൽകാൻ ശേഷിയുള്ളതാണ് കൃത്രിമ ചന്ദ്രൻ. ചൈനയിലെ സിച്വാൻ പ്രവിശ്യയിലുള്ള സാറ്റ്ലൈറ്റ് ലോഞ്ച് സെൻററിൽ നിന്നാണ് ഇത് വിക്ഷേപിക്കുന്നത്.  ആദ്യഘട്ട പദ്ധതി വിജയിച്ചാൽ രണ്ടു ചന്ദ്രനുകളെ കൂടി വിക്ഷേപിക്കും. [2]

ആശങ്കകൾ

തിരുത്തുക

അതേസമയം, രാത്രി പകലാക്കാനുള്ള ചൈനീസ് പദ്ധതിക്കെതിരെ വ്യാപക പരാതികളും ഉയർന്നിട്ടുണ്ട്. കൃത്രിമ ചന്ദ്രനെ ഉപയോഗിച്ച് രാത്രി പകലാക്കി മാറ്റിയാൽ ഭൂമിയിലെ ആവാസ വ്യവസ്ഥ തന്നെ മാറുമെന്നും ജീവികളെയും സസ്യങ്ങളെയും ഇത് ബാധിക്കുമെന്നും ആരോപണമുണ്ട്. രാത്രിയിൽ ഇരപിടിക്കാൻ ഇറങ്ങുന്ന ജീവികളെ പോലും ഇത് ബാധിക്കുമെന്നാണ് ഗവേഷകർ ആരോപിക്കുന്നത്.

  1. മലയാള മനോരമ [1] ശേഖരിച്ചത് 2019 ജൂലൈ 18
  2. മാതൃഭൂമി ദിനപത്രം [2] ശേഖരിച്ചത് 2019 ജൂലൈ 18
"https://ml.wikipedia.org/w/index.php?title=കൃത്രിമ_ചന്ദ്രൻ&oldid=3944713" എന്ന താളിൽനിന്ന് ശേഖരിച്ചത്