ഉപഗ്രഹങ്ങൾ :ഉപഗ്രഹങ്ങൾ ഗ്രഹങ്ങൾക്ക്‌ ചുറ്റും പ്രദക്ഷിണം ചെയുന്നതുപോലെ മനുഷ്യനിർമിതമായഉപഗ്രഹങ്ങൾ മുൻകൂട്ടി വിക്ഷേപിച്ച ഭ്രമണപഥത്തിൽ ഗ്രഹങ്ങളെവലയം ചെയുന്നു. ചന്ദ്രൻ ഭൂമിയുടെ സ്വാഭാവിക ഉപഗ്രഹവും ഇൻസാറ്റ്‌ ഇന്ത്യൻ നിർമ്മിതമായതും ഉപഗ്രഹവുമാണ്.ലോകത്തിലെ ആദ്യത്തെ കൃത്രിമഉപഗ്രഹം സ്പുട്നിക് -1 1957 ൽ സോവിയറ്റ്‌ യുണിയൻ വിക്ഷേപിച്ചു .

കൃത്രിമ ഉപഗ്രഹങ്ങൾ വിവിധ ആവശ്യങ്ങൾക്കായി ലോകത്താകമാനം ഉപയോഗിക്കപെടുന്നു .ഇതിൽ സൈനികാവശ്യത്തിനുള്ളതും സൈനികേതരാവശ്യത്തിനുമുള്ള ഭൂമിനിരിക്ഷനം ,ആശയവിനിമയം ,ഗതിനിർന്നയം കാലാവസ്ഥനിരീക്ഷന്നം ,ഗവേഷണം എന്നിവയ്ക്കും ഉപയോഗിക്കപെടുന്നു .സ്പേസ്സ്റ്റേഷനും മനുഷ്യനെ വഹിക്കുന്ന അനേകം പേടകങ്ങളും കൃത്രിമ ഉപഗ്രഹങ്ങളാണ്‌ .നാളിതുവരെ എതാണ്ട് 6600 കൃത്രിമ ഉപഗ്രഹങ്ങൾ വിക്ഷേപ്പിക്കപ്പെട്ടത്തിൽ 3600 എണ്ണത്തോളം ഇപ്പോളും സജീവമാണ് .കൃത്രിമ ഉപഗ്രഹങ്ങൾ കമ്പ്യൂട്ടറുകളാൽ നിയന്ത്രിക്കപ്പെട്ടതും ,ഊർജഉൽപാദനം ,താപനിയന്ത്രണം ,വിദൂരസംവേദനം ,ദിശാനിയന്ത്രണം തുടങ്ങിയ പ്രവർത്തനങ്ങൾ വിവിധ സബ്സിസ്റ്റങ്ങൽ അടങ്ങിയതാണ് .

ചരിത്രം തിരുത്തുക

ന്യുട്ടന്റെ 'കാനൻ ബാൾ' ആണ് ആദ്യത്തെ കൃത്രിമോപഗ്രഹ പഠന സാധ്യതെയെപറ്റിയുള്ള പ്രസിദ്ധിക്കരണം .1903 ൽ റഷ്യൻ സ്കൂൾഅദ്ധ്യപകനായ കോൺസ്റ്റാൻഡിൻ തിസിലോവ്സ്കി കൃത്രിമ ഉപഗ്രഹത്തെ പറ്റിയും അവ വിക്ഷേപിക്കുന്ന രീതിയെപറ്റിയും ,ഭ്രമണപഥത്തിനുവേണ്ട പ്രവേഗത്തെപറ്റിയും എക്സ്പ്ലോറിംഗ് സ്പയ്സ് ഉസിംഗ് ജെറ്റ് പ്രൊപൾഷൻ ഡിവൈസസ് എന്ന പ്രസിദ്ധിക്കരനത്തിൽ പ്രതിപാദിച്ചിട്ടുണ്ട് .1945 ൽ പ്രമുഖ നോവൽ ഗ്രന്ഥകർത്താവായ ആർത്തർ സി ക്ലാർക്ക് അദ്ദേഹത്തിന്റെ "വയർലസ് വേൾഡ് "ൽ വന്ന ലേഖനത്തിൽ ആശയവിനിമയത്തിന് മൂന്ന് കൃത്രിമോപഗ്രഹം ഉപയോഗിച്ച് ലോകംമുഴുവനും എത്താൻ പറ്റുമെന്ന് പറഞ്ഞിരുന്നു .1957 ഒക്ടോബർ മാസം 4-ആം തിയതി സോവിയറ്റ് യുനിയൻ സ്പൂട്ട്നിക് -1 കൃത്രിമ ഉപഗ്രഹം ആദ്യമായി വിക്ഷേപിച്ചു അമേരിക്ക 1958 ഫെബ്രുവരി മാസം 1-ആം തിയതി അവരുടെ എക്സ്പ്ലൊറെർ-1 എന്ന ഉപഗ്രഹം വിജയകരമായി ബഹിരകഷത്ത് വിക്ഷേപിച്ചു .തുടർന്ന് 50 ഓളം രാജ്യങ്ങൾ അവരവരുടെ കൃത്രിമ ഉപഗ്രഹങ്ങൾ വിക്ഷേപിച്ചു .ഇതിൽ പത്തോളം രാജ്യങ്ങൾക്ക് അവരുടെതായ ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനുള്ളശേഷി ഉള്ളവരാണ് .ഇന്ത്യ സ്വന്തമായി നിർമിച്ച രോഹിണി ഡി -1 എന്ന ഉപഗ്രഹം SLV -3 റോക്കറ്റ് ഉപയോഗിച്ച 1980 ജൂലൈ മാസം 18-1 തിയതി വിക്ഷേപിച്ചു .


വിവിധ ഇനംഉപഗ്രഹങ്ങൾ തിരുത്തുക

 • അസ്ട്രോണമിക്കൽ സാറ്റ്ലൈറ്റ് ഉപയോഗിച്ച് വിദൂര ഗ്രഹങ്ങൾ ,ഗാലക്സികൾ ,ബഹിരാകാശ വസ്തുകൾ ഇവയെ നിരീക്ഷികാം
 • നാവിഗേഷനൽ സാറ്റിലൈറ്റ് ഉപയോഗിച്ച് ഭൂമിയിലേയ്ക്ക് അയക്കുന്ന റേഡിയോ സിഗനലുകൾ ഭൂമിയിലുള്ള റിസീവറിൽ സ്വീകരിച്ച്സി റിസീവെറിന്റെ സ്ഥാനം കൃത്യമായി നിർണ്ണയിക്കാം
 • റിക്കനൈസിംഗ് സാറ്റിലൈറ്റ് ഉപയോഗിച്ച് സൈനിക ആവശ്യത്തിനുള്ള നിരീക്ഷണം, ആശയവിനിമയം സാധ്യമാക്കുന്നു
 • എർത്ത് ഒബ്സെർവേഷൻ സാറ്റിലൈറ്റ് ഉപയോഗിച്ച് സൈനികേതര ആവശ്യത്തിനുള്ള നിരിക്ഷണം ,കാലാവസ്ഥാപ്രവചനം ,ഭൂമിയുടെ ഭൂപടം എന്നിവ ച്ചെയാം
 • കംമ്യുനികേശൻ സാറ്റിലൈറ്റ് ഭൂസ്ഥിര ഭ്രമന്നപദം,മോൾനിയ ഭ്രമണപഥം ,ഭൂമിയോട് അടുത്തുള്ള ഭ്രമണപഥം ഇവയിൽ വിക്ഷേപിച്ച്‌ ടെലികംയുനികേശൻ സാധ്യമാക്കുന്നു
 • മനുഷ്യനെ ഉൾകൊള്ളാൻ സാധ്യമായ സ്പേസ് സ്റ്റേഷൻ ,ക്യാപ്സ്യുൾ ഉപയോഗിച്ച് മനുഷ്യനെ ഭ്രമണപഥത്തിൽ എത്തികാം.

ഭ്രമണപഥങ്ങളുടെ വർഗ്ഗികരണം തിരുത്തുക

ആദ്യത്തെ കൃത്രിമ ഉപഗ്രഹം ഭൂമിയെ വലം വയ്ക്കുന്ന വൃത്താകാരമായ ഭ്രമണപഥത്തിൽ ആണ് വിക്ഷേപിച്ചത് .ഭ്രമണപഥത്തിന്റെ ഉയരം ,ചരിവ് ,കേന്ദ്രച്യുതി ഇവയുടെ മാറ്റം അനുസരിച്ച് പലതരത്തിലുള്ള ഭ്രമണപഥമാക്കിമാട്ടവുന്നതാണ് .

കേന്ദ്രബിന്ദുവിനനുസരിച്ചുള്ള ഭ്രമണപഥങ്ങൾ

 • ഭൂമിയെ ചുറ്റിയുള്ള ഭ്രമണപഥം  : ഭൂമിയുടെ കേന്ദ്രബിന്ദുവിനെ ആസ്പദമാക്കി ഭൂമിയെ ചുറ്റിയുള്ള ചലനപാത
 • സൂര്യനെ ചുറ്റിയുള്ള ഭ്രമണപഥം  : സൂര്യനെ കേന്ദ്രബിന്ദുവാക്കി ഗ്രഹങ്ങലെപോലെ ചലിക്കുന്ന പാത
 • ആരിയോ സെന്റീറിക് ഭ്രമണപഥം  : ചൊവയെ പോല്ലുള്ള ഗ്രഹത്തെ ചുറ്റിയുള്ള ചലനപാത

ഉയരത്തിനനുസരിച്ചുള്ള ഭ്രമണപഥങ്ങൾ തിരുത്തുക

 • ചെറിയഉയരത്തിലുള്ള ഭ്രമണപഥം :0-2000 കിലൊമീറ്റെർ വരെ ദൂരമുള്ള ഭൂമിയെ ചുറ്റിയുള്ള പാത
 • മധ്യദൂരത്തിലുള്ള ഭ്രമണപഥം :2000-35,786 കിലൊമീറ്റെർ വരെ ദൂരമുള്ള ഭൂമിയെ ചുറ്റിയുള്ള പാത
 • ഭൂസ്ഥിര ഭ്രമണപഥം  : ഭൂമധ്യരേഖക്ക് തിരശ്ചീനമായി 35,786 കിലൊമീറ്റെർ ഉയരത്തിൽ ഭൂമിയെ ചുറ്റിയുള്ള പാത
 • വലിയഉയരത്തിലുള്ള ഭ്രമണപഥം  : ഭൂമിയെ ചുറ്റിയുള്ള 35,786 കിലൊമീറ്റെറിനു മുകളിലുള്ള പാത

ചരിവിനനുസരിച്ചുള്ള ഭ്രമണപദങ്ങൾ തിരുത്തുക

 • പോളാർ ഭ്രമണപഥം : ഭൂമിയുടെ ധ്രുവങ്ങളുടെ മുകളില്ലുടെ മധ്യരേഖയിൽനിന്നുള്ള ചരിവ് 90 ഡിഗിരി ഉള്ള പാത
 • പോളാർ സൂര്യനുമായി സമയബന്ധിതമായ ഭ്രമണപഥം:വേണ്ട ചരിവ് അനുസരിച്ച് ധൃവങ്ങളെ ചുറ്റിയുള്ള പാതയിൽ ഭൂമധ്യരേഖയെ ഖണ്ഡിക്കുന്നത് എല്ലാ ഭ്രമണപഥത്തില്ലും ഒരേ സമയത്തായിരിക്കും .

ഉപഗ്രഹ സബ്സിസ്റ്റ്ങ്ങൾ തിരുത്തുക

ഉപഗ്രഹത്തിന്റെ വിവിധ പ്രവർത്തനങ്ങൾക്ക് അനേകം ആന്തരിക ഘടങ്ങള്ളൊണ്ട് .പ്രധാനമായും ഇവയെ രണ്ടായി തിരിക്കാം .ഹൗസ്കീപിംഗ് ബസ്‌ അഥവാ സ്പൈസ്ക്രാഫ്റ്റ് ബസ്‌ ഉപഗ്രഹത്തെ അതിന്റെ പ്രവർത്തനത്തിന് സഹായിക്കുന്നു .പേലോഡ് ബസ്‌ സറ്റെലിറ്റൈന്റെ ഉപയോഗതിനാവശ്യമായ സിസ്റെങ്ങൾ ഉൾകൊള്ളുന്നതാണ്

ഹൗസ്കീപിംഗ് ബസ്‌ തിരുത്തുക

താഴെ പറയുന്ന സബ്സിസ്റ്റങ്ങൽ ഉൾപെട്ടതാണ് ഈ ഭാഗം

 • ഭൗതിക ചട്ടകൂട് :ഈ സബ്സിസ്റ്റം ഉപഗ്രഹതിനാവശ്യമായ ഉറപ്പ് നൽക്കുന്നു. വിക്ഷേപണ സമയത്തുള്ള അധിക കമ്പനത്തിൽനിന്നും ,വ്യതിയാനം വരാത്ത ഏകത ഭ്രമണപഥത്തിൽ അനുഭവപെടുന്ന അതിതാപത്തിലും നൽകുന്നു.ഉപഗ്രഹത്തിന്റെ ആയുസ്സ് മുഴുവനും ഒരുപോലെയുള്ള ചട്ടകൂട് നിലനിൽകേണ്ടതാവശ്യമാണ്.
 • ഊർജ്ജോല്പാദന സംവിധാനം :സൗരൊർജ്യ പാനലുകള്ളിൽ വീഴുന്ന സൗരൗർജം വൈദ്യുതി ആകി മാറ്റി ബാട്ടരികള്ളിൽ സംഭരിക്കുന്നു. ഊർജ ഉത്പാദനം,വ്യതിയനമില്ലാത വിതരണം എല്ലാ സമയത്തും നല്കുന്നത് ഈ സംവിധാനത്തിന്റെ ചുമതലയാണ്.അപൂർവ്വം ചില ഉപഗ്രഹങ്ങളിൽ ന്യുക്ലിയർ പവർ സിസ്റ്റം ഉൾകൊള്ളിച്ചിട്ടുണ്ട് .
 • വിദൂര സംവേദന സംവിധാനം :ഉപഗ്രഹത്തിന്റെ വിവിധ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ആജ്ഞകളെ ഇതുവഴി സ്വികരിച്ച് വേണ്ടത് ച്ചെയുന്നു .കൂടാതെ ഭൂമിയിലേക്ക് ഉപഗ്രഹത്തിന്റെ ആരോഗ്യനില അറിയികുന്നതും ഈ സംവിധാനംവഴിയാണ് .
 • താപനിയന്ത്രണ സംവിധാനം :ഭ്രമണപഥത്തിൽ സൂര്യനഭിമുഖംവരുന്നഭാഗത്ത് അതിതാപവും നിയൽപ്രദേശത്ത് അതിശൈത്യവും അനുഭവപെടുന്നു .വിവിധ സുബ്സിസ്റ്റങ്ങലെ മിതമായ താപനിലയിൽ നിലനിറുത്താൻ ഈ സംവിധാനം സഹായിക്കുന്നു .
 • ദിശ ഭ്രമണപഥനിയന്ത്രണ സംവിധാനം :ഉപഗ്രഹതിലുള്ള സെൻസറുകൾ അതിൽ അനുഭവപെടുന്ന ചലനങ്ങളെ അളന്ന് കംബ്യുട്ടെറിന്റെ സഹായത്താൽ പ്രൊപൾഷൻ സംവിധാനം ,റിയാക്ഷൻ വീലുകൾ ഇവ ഉപയോഗിച്ച് വേണ്ട ദിശയില്ലും ഭ്രമണപഥത്തിലും സ്ഥിരമായി നിറുത്തുന്നു .സോളാർ പാനലുകളെ സൂര്യനഭിമുഖമായിപിടിച്ച് ഊര്ജോല്പാടനത്തിനും ,പേലോഡുകളെ നിയന്ത്രികാനും ഈ സംവിധാനം ഉപകരിക്കുന്നു.
 • പേലോഡ് :കംയുന്നികേഷൻ ഉപഗ്രഹങ്ങളിൽ ഇത് ട്രാൻസ്പോണ്ടറുകലും, ഇമേജിംഗ് ഉപഗ്രഹങ്ങളിൽ ക്യാമറകളുമാണ്

ഉപഗ്രഹത്തിന്റെ ആയുസ്സ് തിരുത്തുക

മിക്ക ഉപഗ്രഹങ്ങളും പത്തുകൊല്ലവും അതിനപുറവും പ്രവർത്തിക്കണം .ആയതുകൊണ്ട് എല്ലാ സംവിധാനങ്ങളും അത്രയും നാൾ പ്രവർത്തികാൻവേണ്ടി പ്രത്യേകം രൂപകല്പന ചെയ്തിട്ടുള്ളതാണ്‌ .

അവലംബം തിരുത്തുക

 • ഇന്റർനെറ്റ്‌
 • ഇന്ത്യ ബഹിരാകാശത്ത് - എന എന ഓജോ
 • ഇന്ത്യൻ ബഹിരാകാശ പദ്ധതികൾ - ഡാനിയൽ ആർ ആർ
"https://ml.wikipedia.org/w/index.php?title=കൃത്രിമ_ഉപഗ്രഹങ്ങൾ&oldid=3862656" എന്ന താളിൽനിന്ന് ശേഖരിച്ചത്