വിചിത്ര രൂപത്തിലുള്ള ഏകദേശം 400 പൈന്മരങ്ങളുടെ ഒരു തോട്ടമാണ് കൂനൻ കാട് (Crooked Forest). (Polish: Krzywy Las). പോളണ്ടിലെ പശ്ചിമ പൊമെറേനിയയിലെ, നോവെ സാർനോവോയിൽ ആണ് ഇത് ഉള്ളത്.

Crooked Forest, Nowe Czarnowo
Crooked Forest

ഏതാണ്ട് 1930 -കളിൽ നട്ടുപിടിപ്പിച്ച ഏതാണ്ട് 400 ഓളം മരങ്ങൾ ആണ് ഇവിടെയുള്ളത്. അന്ന് ഈ സ്ഥലം ജർമനിയുടെ കീഴിൽ ആയിരുന്നു. ഏതോ രീതിയിൽ ഉള്ള മനുഷ്യന്റെ ഇടപെടൽ നടന്നുവെന്നു കരുതുന്നുണ്ടെങ്കിലും അതിനു അനുവർത്റ്റിച്ച രീതിയെപ്പറ്റിയോ ഉദ്ദ്യേശത്തെപ്പറ്റിയോ ഇന്നും അറിവില്ല. വള്ളങ്ങളോ ഫർണിച്ചറോ ഉണ്ടാക്കാൻ സ്വാഭാവികമായിത്തന്നെ വളയ്ക്കാൻ വേണ്ടി ചെയ്തതാണെന്നു കരുതുന്നവരുണ്ട്.[1] ഒരു മഞ്ഞുമഴ മരങ്ങളെ വീഴ്‌ച്ചിയതാണെന്നു കരുതുന്നവരും ഉണ്ടെങ്കിലും ആർക്കും ഇന്നുവരെ കൃത്യമായി ഇതിന്റെ കാരണങ്ങൾ അറിയില്ല.

അവലംബം തിരുത്തുക

  1. Cieśliński, Piotr (15 January 2014). "Kto odkryje tajemnicę Krzywego Lasu" (in പോളിഷ്). Wyborcza.pl. Retrieved 15 January 2014.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

53°12′50″N 14°28′30″E / 53.21389°N 14.47500°E / 53.21389; 14.47500


"https://ml.wikipedia.org/w/index.php?title=കൂനൻ_കാട്&oldid=3938550" എന്ന താളിൽനിന്ന് ശേഖരിച്ചത്