കൂട്ടനായി ദേശീയോദ്യാനം
കൂട്ടനായി ദേശീയോദ്യാനം കാനഡയിലെ തെക്കു കിഴക്കൻ ബ്രിട്ടീഷ് കൊളമ്പിയയിൽ സ്ഥിതിചെയ്യുന്നതും കനേഡിയൻ റോക്കി മൗണ്ടൻ പാർക്ക്സ് വേൾഡ് ഹെറിറ്റേജ് സൈറ്റിലെ ഒരു ഭാഗവുമായ ദേശീയോദ്യാനമാണ്. ഈ ദേശീയോദ്യാനം കൂട്ടനായി മലനിരകളുടേയും പാർക്ക് മലനിരകളുടേയും ഭാഗങ്ങൾ ഉൾപ്പെടെ കനേഡിയൻ റോക്കിയുടെ ഏകദേശം 1,406 ചതുരശ്ര കിലോമീറ്റർ (543 ചതുരശ്ര മൈൽ) പ്രദേശവും കൂട്ടനായി നദി, വെർമിലിയൻ നദിയുടെ മുഴുവൻ ഭാഗങ്ങൾ എന്നിവയും ഉൾക്കൊള്ളുന്നതാണ്. വെർമിലിയൻ നദി പൂർണമായും ദേശീയോദ്യാനത്തിനുള്ളിൽ സ്ഥിതിചെയ്യുമ്പോൾ കൂട്ടനായി നദിയുടെ അത്യുന്നതഭാഗം ദേശീയോദ്യാന അതിർത്തിക്ക് തൊട്ടു പുറത്തായി നിലകൊള്ളുകയും ദേശീയോദ്യാനത്തിലൂടെ റോക്കി മൗണ്ടൻ ട്രെഞ്ചിലേയ്ക്ക് ഒഴുകി അന്തിമമായി കൊളംബിയ നദിയിൽ പതിക്കുകയും ചെയ്യുന്നു. ദേശീയോദ്യാനത്തൻറെ തെക്കുപടിഞ്ഞാറൻ പ്രവേശന മേഖലയിൽ 918 മീറ്ററും (3,012 അടി) ഡെൽറ്റാഫോം പർവ്വതത്തിലെത്തുമ്പോൾ 3,424 മീറ്റർ (11,234 അടി) വരെയുമാണ് പ്രദേശത്തിന്റെ ഉയരം.
കൂട്ടനായി ദേശീയോദ്യാനം | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | ബ്രിട്ടീഷ് കൊളംബിയ, കാനഡ |
Coordinates | 50°52′59″N 116°02′57″W / 50.88306°N 116.04917°W |
Area | 1,406 കി.m2 (543 ച മൈ) |
Established | 1920 |
Governing body | Parks Canada |
World Heritage Site | 304 |
ചരിത്രം
തിരുത്തുകപുരാവസ്തു തെളിവുകൾ വ്യക്തമാക്കുന്നത് മനുഷ്യർ ഏകദേശം 10,000 വർഷത്തോളം ഈ പ്രദേശംവഴി സഞ്ചരിക്കുകയോ താൽക്കാലികമായി അധിവസിക്കുകയോ ചെയ്തിരിക്കാമെന്നാണ്. ചൂടു നീരുറവകളുള്ള ഗുഹകളിൽ കാണപ്പെടുന്ന ചിത്രലിഖിതങ്ങൾ സൂചിപ്പിക്കുന്നത് ക്ടുനാക്സ ജനങ്ങൾ ഈ പ്രദേശത്തെ കൂടുതലായി സ്ഥിരവാസത്തിന് ഉപയോഗിച്ചിരുന്നുവെന്നാണ്. പ്രത്യേകിച്ച് ചൂടു നീരുറവകളുള്ള പ്രദേശങ്ങൾ ഇവർ നൂറുകണക്കിന് വർഷങ്ങൾക്ക് മുൻപുതന്നെ സ്ഥിരമായി ഉപയോഗപ്പെടുത്തിയിരുന്നു.
ആകർഷകത്വം
തിരുത്തുകദേശീയോദ്യാനത്തിലെ പ്രധാന വശ്യതകളിൽ റേഡിയം ഹോട്ട് സ്പ്രിംഗ്സ്, പെയിന്റ് പോട്ട്സ്, സിൻക്ലെയർ മലയിടുക്ക്, മാർബിൾ മലയിടുക്ക്, ഒലിവ് തടാകം എന്നിവ ഉൾപ്പെടുന്നു. ചൂടുള്ള ഉറവകൾ 35 ഡിഗ്രി സെൽഷ്യസ് മുതൽ 95 ഡിഗ്രി സെൽഷ്യസ് (95 to 117 °F) വരെ താപനിലയിലുള്ള ചുടുനീരുറവയുള്ള ജലാശയം വാഗ്ദാനം ചെയ്യുന്നു. പാർക്കിന്റെ തെക്കു പടിഞ്ഞാറൻ പ്രവേശനത്തിനു തൊട്ടു പുറത്തായി റേഡിയം ഹോട്ട് സ്പ്രിംഗ്സ് പട്ടണം സ്ഥിതിചെയ്യുന്നു. ദേശീയോദ്യാന അതിർത്തിക്കുള്ളിലായി സ്ഥിതിചെയ്യുന്ന ഗന്ധമില്ലാത്ത ചൂടു നീരുറവായാണ് പട്ടണത്തിൻറെ പേരിനു കാരണം.
ചിത്രശാല
തിരുത്തുക-
സിൻക്ലയർ പാസിനു സമീപത്തെ വ്യൂപോയിന്റിൽനിന്നു തെക്കുകിഴക്കോട്ടുള്ള വീക്ഷണം.
-
പെയിൻറ് പോട്ട്സ്
-
കൂട്ടനായി നദീ താഴ്വര
-
Lilium philadelphicum
Wild lily at Dog Lake Trail -
BC Highway 93 leading into the park through Sinclair Canyon
-
ഒലിവ് തടാകം
-
Floe Peak and Foster Peak as seen from the Rockwall Trail
-
ഹാംലറ്റ് ഫാൾസ് (റോക്ക്വാൾ ട്രെയിലിൽനിന്നുള്ള കാഴ്ച്ച)