കൂടാളി ഹയർ സെക്കൻഡറി സ്കൂൾ

കണ്ണൂർ ജില്ലയിലെ സ്കൂൾ

കേരളത്തിലെ കണ്ണൂർ ജില്ലയിലെ ഒരു വിദ്യാലയമാണ് കൂടാളി ഹയർ സെക്കൻഡറി സ്കൂൾ

ചരിത്രം

തിരുത്തുക

1881 ഏപ്രിൽ 1 ന് കച്ചേരിവളപ്പിലെ എലിമെൻറിസ്കൂളിന് അംഗീകാരം ലഭിച്ചു.നാട്ടെഴുത്തച്ഛനും സ്കൂൾ മേനേജറുമായ വരിഷ്ഠഗുരു ശ്രീ പി.ടി.കുഞ്ഞിരാമൻ ഗുരുക്കളാണ് വിദ്യാലയം ആരംഭിച്ചത്.41 വർഷത്തിനു ശേഷം,1922 ൽ കുഞ്ഞിരാമൻ ഗുരുക്കളുടെ പ്രവർത്തന ഫലമായി ഒരു ഹയർ എലിമെൻറി സ്കൂളായി ഉയർത്തുകയുണ്ടായി.കുംഭത്തിലെ കച്ചേരി വളപ്പിൽ നിന്ന് കൂടാളിയിലെ പുതിയ കെട്ടിടത്തിലേക്ക് മാറ്റിയ സ്കൂൾ,അന്നത്തെ മാനേജർ കെ.പി.പത്മനാഭൻ നമ്പ്യാറുടെയും കണ്ണൻ കുട്ടിമാസ്റ്ററുടെയും നേതൃത്വത്തിൽ ബഹുദൂരം മുന്നേറി.1941 ൽ കെ.പി.കുഞ്ഞികേളപ്പൻ നമ്പ്യാർ പ്രധാനാധ്യപകനായി ഒരു സ്കൂൾ-എന്ന മഹത്തായ ആശയം രൂപംകൊണ്ടത് 1945 ഏപ്രിൽ 18ന് നടന്ന നാട്ടുകാരുടെയും പൗരപ്രമുഖരുടെയും ഒരു യോഗത്തിൽ വച്ചാണ്.താഴത്തുവീട് കാരണവരായിരുന്ന കെ.ടി.കുഞ്ഞിക്കമ്മാരൻ നമ്പ്യാരുടെ നേതൃത്വത്തിൽ 15,000 രൂപ സഞ്ചിതനിധിയായി വിദ്യാഭ്യാസ വകുപ്പിനെ ഏൽപ്പിച്ചു.1945 ജൂൺ 6 ന് സ്കൂൾ നിലവിൽ വന്നു.കെ.ടി.കുഞ്ഞിക്കമ്മാരൻ നമ്പ്യാർ മാനേജരായി.പ്രധമപ്രധാനാധ്യാപകനായി കെ.ടി.മാധവൻ നമ്പ്യാർ ചുമതലയേറ്റു.1950-1962 കാലയളവിൽ മഹാകവി.പി.കുഞ്ഞിരാമൻ നായർ ഇവിടെ സേവനമനുഷ്ഠിച്ചിട്ടുണ്ട്.1959 ൽ മദ്രാസിൽ,സമസ്ത കേരള സാഹിത്യ പരിഷത്ത് നടത്തിയ പ്രബന്ധമത്സരത്തിൽ പി.സി.മായിൻ കുട്ടി ഒന്നാം സ്ഥാനവും സ്വർണ്ണമെടലും സ്വന്തമാക്കി.ഇപ്പോൾ ടി.വി.ആനന്തവല്ലി ടീച്ചറാണ് പ്രധാനാധ്യാപിക.