കുൽഭൂഷൺ ജാദവ്
(കുൽഭൂഷൺ യാദവ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മുൻ ഇന്ത്യൻ നാവികസേന ഉദ്യോഗസ്ഥനായിരുന്ന കുൽഭൂഷൻ ജാദവിനെ ചാരപ്രവർത്തനം ആരോപിച്ചാണ് പാകിസ്താൻ ബലൂചിസ്ഥാനിൽ വച്ച് അറസ്റ്റ് ചെയ്തത്. 2016 മാർച്ച് മൂന്നിനായിരുന്നു അറസ്റ്റ്. ഇന്ത്യൻ ചാരസംഘടനയായ ‘റോ’യുടെ ചാരനാണ് എന്നായിരുന്നു ആരോപണം. തുടർന്ന് 2017 ഏപ്രിൽ 10ന് കുൽഭൂഷണ് വധശിക്ഷ വിധിക്കുകയും ചെയ്തു. [1][2] കുൽഭൂഷൻ ജാദവിന്റെ അറസ്റ്റ്, രാജ്യാന്തര കുറ്റവാളികളെ അറസ്റ്റ് ചെയ്യുന്നതും, കൈമാറുന്നതും സംബന്ധിച്ച അന്താരാഷ്ട്ര കരാറായ വിയന്ന കരാറിന് വിരുദ്ധമാണെന്ന് ലോകവ്യാപകമായി വിമർശനമുണ്ടായി.