വിയന്ന കരാർ (വിയന്ന കൺവൻഷൻ ഓൺ കോൺസുലർ റിലേഷൻസ്)
രാജ്യാന്തര കുറ്റവാളികളെ അറസ്റ്റ് ചെയ്യുന്നതും, കൈമാറുന്നതും സംബന്ധിച്ച അന്താരാഷ്ട്ര കരാറാണ് വിയന്ന കരാർ അഥവാ : Vienna Convention on Consular Relations. ഈ കരാറിലൂടെ സ്വതന്ത്ര രാജ്യങ്ങൾ തമ്മിലുള്ള കോൺസുലർ ബന്ധത്തിനുള്ള ഒരു ചട്ടക്കൂട് നിർവചിക്കപ്പെടുന്നു. വിദേശ രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന കോൺസുലേറ്റുകളുടെ പ്രവർത്തനമാണ് ഈ കരാറിന്റെ വിഷയം. [1]
ലക്ഷ്യങ്ങൾ
തിരുത്തുക(1) ആതിഥേയ രാജ്യത്ത് കരാറിൽ ഏർപ്പെട്ട രാജ്യത്തെ ജനതയുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുക.
(2) ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള വാണിജ്യ, സാമ്പത്തിക ബന്ധങ്ങൾ വർദ്ധിപ്പിക്കുക. [2]
വ്യവസ്ഥകൾ
തിരുത്തുകഒരു വിദേശിയെ തടവിൽ വച്ചാൽ അയാളുടെ രാജ്യത്തിന്റെ കോൺസുലേറ്റിനെ അറിയിക്കണം എന്നും, ആവശ്യമായ നിയമസഹായം ലഭ്യമാക്കാൻ കോൺസുലേറ്റിന് അവസരം നൽകണം എന്നും ഈ കരാറിൽ വ്യവസ്ഥയുണ്ട്. കരാറിനെ സംബന്ധിക്കുന്ന തർക്കങ്ങൾ അന്താരാഷ്ട്ര നീതിന്യായ കോടതിക്ക് വിടാനും കരാർ കക്ഷികൾ സമ്മതിക്കുന്നു. [3]
അവലംബം
തിരുത്തുക- ↑ സമകാലിക മലയാളം [1] ശേഖരിച്ചത് 2019 ജൂലൈ 19
- ↑ മലയാള മനോരമ [2] Archived 2019-07-19 at the Wayback Machine. ശേഖരിച്ചത് 2019 ജൂലൈ 19
- ↑ മാതൃഭൂമി ദിനപത്രം [3] Archived 2019-07-19 at the Wayback Machine. ശേഖരിച്ചത് 2019 ജൂലൈ 18