കുസ്കയുടെ അമ്മയെ കാണിച്ചുകൊടുക്കാം (Russian: Показать кузькину мать (кому-либо)) എന്നർത്ഥത്തിൽ റഷ്യൻ ഭാഷാ പദപ്രയോഗത്തിന്റെ ഒരു ഭാഗമാണ് കുസ്മാ'സ് മദർ അല്ലെങ്കിൽ കുസ്ക'സ് മദർ (Russian: Кузькина мать) "ആരെയെങ്കിലും ഒരു പാഠം പഠിപ്പിക്കുക" അല്ലെങ്കിൽ "ആരെയെങ്കിലും ക്രൂരമായി ശിക്ഷിക്കുക" പോലുള്ള വ്യക്തമാക്കാത്ത ഭീഷണിയുടെയോ ശിക്ഷയുടെയോ ഒരു പ്രയോഗമായി ഇത് ഉപയോഗിക്കുന്നു. നികിത ക്രൂഷ്ചേവിന്റെ പ്രതിച്ഛായയുടെ ഭാഗമായി സോവിയറ്റ് യൂണിയന്റെ വിദേശബന്ധങ്ങളുടെ ചരിത്രത്തിലേയ്ക്ക് ഇത് പ്രവേശിച്ചു. ഷൂ-ബാങ്ങിംഗ് സംഭവവും "ഞങ്ങൾ നിങ്ങളെ അടക്കം ചെയ്യും" എന്ന പ്രയോഗത്തിൽ വരെ പിന്നീട് ഇത് എത്തി. ഈ പ്രയോഗശൈലിയുടെ ഉത്ഭവം വ്യക്തമല്ല.

Nikita Khrushchev, 1960
Monument of Kuzkin's mother in Odojev

നികിത ക്രൂഷ്ചേവിന്റെ ഓർമ്മക്കുറിപ്പുകളിൽ, വിവിധ "രസകരവും വിചിത്രവുമായ സാഹചര്യങ്ങൾ" പരാമർശിക്കുന്നു. അതിൽ അദ്ദേഹം ഈ പദപ്രയോഗം ഉപയോഗിച്ച സന്ദർഭം ഉൾപ്പെടെ വ്യക്തമാക്കുന്നുണ്ടെങ്കിലും ഇത് വിവർത്തകരെ പലപ്പോഴും ആശയക്കുഴപ്പത്തിലാക്കുന്നു.[1] 1999-ൽ പ്രസിദ്ധീകരിച്ച റഷ്യൻ പതിപ്പിന്റെ കുറിപ്പിൽ ഒരു തെറ്റായ "ശാസ്ത്രീയ പദോൽപ്പത്തി" ആയി ഇതിന് വിവരണം നൽകി. ഒരു നാടോടി നാമത്തിൽ നിന്ന് ഉരുത്തിരിഞ്ഞ പദപ്രയോഗമായി മാത്രമിതിനെ കണ്ടു. കുസ്ക്കാ ദ ബഗ് എന്ന നാടൻപേരിലുള്ള ആനിസ്പോളിയ ഓസ്ട്രിയക കീടത്തെ ഉപയോഗിച്ച് ഒരു മദ്യം വേർതിരിച്ചെടുത്തിരുന്നു. ഇത് മണ്ണിൽ ആഴത്തിൽ കുഴിച്ചിട്ടിരുന്നു. അതിനാൽ ഇത് കണ്ടെത്തുന്നത് വളരെ ബുദ്ധിമുട്ടായിരുന്നു. എഡിറ്റർമാരുടെ അഭിപ്രായത്തിൽ, ഇത് ഒരു വ്യാഖ്യാതാവിന്റെ ഭാഗത്തുനിന്നുള്ള ഒരു ഊഹം മാത്രം ആണെന്നാണ് അവകാശപ്പെടുന്നത്.

  1. Memoirs of Nikita Khrushchev. Vol. III: Statesman, Penn State Press, 2007, ISBN 0-271-02935-8, p. 269
"https://ml.wikipedia.org/w/index.php?title=കുസ്മാ%27സ്_മദർ&oldid=3243031" എന്ന താളിൽനിന്ന് ശേഖരിച്ചത്