കുശാനവംശം സ്ഥാപിച്ചത് എ.ഡി ഒന്നാംനൂറ്റാണ്ടിൽ കാഡ്ഫിസസ് ഒന്നാമനാണ്.എ.ഡി 78മുതൽ 120വരെ ഭരിച്ച കനിഷ്കനാണ് ഈ രാജവംശത്തിലെ എറ്റവും പ്രഗൽഭനും ജനപ്രിയനുമായിരുന്ന രാജാവ്.പുരുഷപുരം(ഇപ്പോഴത്തെ പെഷവാർ)തലസ്ഥാനമാക്കിയ ഇദ്ദേഹം അഫ്ഗാനിസ്ഥാൻ ബാക്ട്രിയ എന്നിവിടങ്ങളിലേക്ക് സാമ്രാജ്യം വ്യാപിപ്പിച്ചു.ഇന്ത്യക്കുള്ളിൽ പഞ്ചാബ്,കശ്മീർ,സിന്ധ്,ഉത്തർ പ്രദേശ് എന്നിവിടങ്ങളിലെല്ലാം ഇദ്ദേഹം ആധിപത്യം വ്യാപിപ്പിച്ചു.കനിഷ്കൻ പുരുഷപുരത്തും തക്ഷശിലയിലും മധുരയിലും നിർമിച്ച കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ ഇപ്പോളും കാണാം.കശ്മീരിൽ അദ്ദേഹം കനിഷ്കപുരം എന്ന ഒരു നഗരവും സ്ഥാപിച്ചു.അദ്ദേഹത്തിന്റെ കൊട്ടാരത്തിൽ ധാരാളം കവികളും ബുദ്ധപണ്ഡിതൻമാരും ഉണ്ടായിരുന്നു.വസുമിത്രൻ,അശ്വഘോഷൻ,നാഗാർജ്ജുനൻ എന്നിവരും ആയുർവേദാചാര്യനായ ചരകനും അവരിൽ പ്രധാനികളായിരുന്നു.സുപ്രസിദ്ധവൈദ്യ പണ്ഡിതനായിരുന്ന സുശ്രുതനും നാട്യശാസ്ത്രത്തിന്റെ കർത്താവായ ഭരതനും ജീവിച്ചിരുന്നത് ഇക്കാലത്താണ്.ഇന്ത്യൻ കലാരൂപങ്ങളുടെയും യവന(ഗ്രീക്ക്) കലകളുടെയും സംയോജനമായ ഗാന്ധാരകലാരൂപത്തിന് തുടക്കമിട്ടത് കനിഷ്കനാണ്.

          രണ്ടാം അശോകൻ എന്ന് ചരിത്രകാരന്മാർ അശോകനെ വിശേഷിപ്പിക്കുന്നു.അവസാനത്തെ ബുദ്ധധമതസമ്മേളനം കശ്മീരിൽ വിളിച്ചുചേർത്തത് കനിഷ്കനാണ്.വസുമിത്രനും അശ്വഘോഷനുമാണ് ഇതിന് നേതൃത്വം കൊടുത്തത്.പെഷവാറിൽ ഒരു ബുദ്ധമഠം സ്ഥാപിക്കുകയും ബുദ്ധന്റെ ഭൗതികാവശിഷ്ടങ്ങൾ സൂക്ഷിക്കാൻ ഒരു കൂറ്റൻ സ്തൂപം സ്ഥാപിക്കുകയും ചെയ്തത് ഇദ്ദേഹമായിരുന്നു.ഇദ്ദേഹത്തിന്റെ കാലത്താണു ബുദ്ധമതം ഹീനയാനമെന്നും മഹായാനമെന്നും വേർതിരിഞ്ഞത്.മഹായാന ബുദ്ധമതമാണ് കനിഷ്കൻ സ്വീകരിച്ചത്.

മഹായനം ഹീനയാനം എന്നെല്ലാം ചരിത്രകാരന്മാർ തെറ്റിദ്ധരിക്കപ്പെട്ടതാവാനാണു വഴി. ഹീനം എന്നാൽ ഏറ്റവുംതാഴ്ന്ന അർത്ഥത്തിലുള്ള വാക്കാണ്. ബുദ്ധന്മാർ സ്വയം ഹീനരെന്നു പറഞ്ഞു ഭാഗിക്കാൻമാത്രം മണ്ടന്മാരല്ലല്ലോ.

ഹി എന്നാൽ വേണ്ടി എന്നർത്ഥം (for)

ന്യയാൻ എന്നാൽ മാർഗ്ഗം എന്നും ( way )

മഹാ എന്നാൽ മഹത്തായ എന്നർത്ഥം (great)

ഹിന്യയാൻ, മഹാന്യയാൻ എന്നതിനെ തെറ്റായി അല്ലെങ്കിൽ മനഃപൂർവ്വം തെറ്റായി ഹീനയാനം എന്നും മഹായാനം എന്നും വിളിച്ചതായിരിക്കാം

ഹിന്യയാന്മാർ പുതിയതായി ബുദ്ധമാർഗ്ഗത്തിലേക്കു വരുന്നവരും മഹാന്യയാന്മാർ ബുദ്ധമാർഗ്ഗങ്ങളായ അഷ്ടാംഗമാർഗ്ഗങ്ങൾ പഠിച്ചവരും ആയിരിക്കും.

                കുശാന വംശത്തിലെ അവസാനത്തെ രാജാവായ വാസുദേവന്റെ മരണ ശേഷം ഈ സ്രാമാജ്യം ക്ഷയോന്മുഖമായി ആദ്യമായി ഇന്ത്യയിൽ സ്വർണ നാണയങ്ങൾ പുറത്തിറക്കിയത് കുശാനൻമാരായിരുന്നു.ശ്രീ ബുദ്ധന്റെ രൂപം ആദ്യമായി നാണയത്തിൽ ആലേഖനം ചെയ്ത രാജാവ് കനിഷ്കനാണ്.കൂടാതെ ഇന്ത്യയുടെ ദേശീയ കലണ്ടറായ ശകവർഷം ആരംഭിച്ചതും ഇദ്ദേഹം തന്നെ.
അക്കാലത്തെ പ്രശസ്ത വ്യക്തികൾ
         ചരകൻ-ആയുർ വേദത്തിന്റെ പിതാവ്.ചരകസംഹിത എന്ന ഗ്രന്ഥം രചിച്ചു.ടാക്സോണമിയിൽ പഠനം നടത്തിയ ആദ്യ ഭാരതീയൻ
         സുശ്രുതൻ-ശസ്ത്രക്രിയയുടെ പിതാവ്,പ്ലാസ്റ്റിക്ക് സർജറിയുടെ പിതാവ്.സുശ്രുത സംഹിത പ്രധാന കൃതി.

അവലംബംതിരുത്തുക

മാതൃഭൂമി ഇയർ ബുക്ക്-2013

"https://ml.wikipedia.org/w/index.php?title=കുശാന_വംശം&oldid=3278102" എന്ന താളിൽനിന്ന് ശേഖരിച്ചത്