കുറ്റാലം കൊട്ടാരം

(കുറ്റാലം കൊട്ടാര എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തെങ്കാശി താലൂക്കിലാണ് തിരുനെൽവേലി ജില്ലയിൽ സ്ഥിതി ചെയ്യുന്ന കൊട്ടാരമാണ് കുറ്റാലം കൊട്ടാരം (குற்றாலம் அரண்மனை).

ചരിത്രം

തിരുത്തുക

1882-ൽ തിരുവിതാംകൂർ മഹാരാജാവ് വിശാഖം തിരുനാളാണ്[1] കുറ്റാലം വെള്ളച്ചാട്ടത്തിനടുത്ത് വിശ്രമമന്ദിരമെന്നനിലയിൽ കൊട്ടാരനിർമ്മാണത്തിന്‌ തുടക്കമിട്ടത്. കൊട്ടാരത്തിന്റെ രൂപകല്പനയും നിർമ്മാണമേൽനോട്ടവും നിർവഹിച്ചത് യൂറോപ്യൻ എൻജിനീയർമാരാണ്[1]. ശ്രീമൂലം തിരുനാൾ മഹാരാജാവ് കുറ്റാലം കൊട്ടാരത്തിന്റെ പണി പൂർത്തിയാക്കി[1]. 56.57 ഏക്കർ സ്ഥലത്ത് 2639.98 ചതുരശ്രമീറ്റർ വിസ്തൃതിയുള്ളതാണ്[1] കൊട്ടാരസമുച്ചയം.


  1. 1.0 1.1 1.2 1.3 "മാതൃഭൂമി - അപഹരിക്കപ്പെടുന്ന കൊട്ടാരം". Archived from the original on 2018-02-10. Retrieved 2018-11-22.
"https://ml.wikipedia.org/w/index.php?title=കുറ്റാലം_കൊട്ടാരം&oldid=3936057" എന്ന താളിൽനിന്ന് ശേഖരിച്ചത്