കുറുവായൻ ചെമ്പൻതവള
ഇന്ത്യയിൽ കാണപ്പെടുന്ന ഒരിനം കുറുവായൻ തവളയിനമാണ് കുറുവായൻ ചെമ്പൻതവള അഥവാ Reddish Narrow-mouthed Frog. (ശാസ്ത്രീയനാമം: Microhyla rubra). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ എന്നാണ്. കുറുവായൻ ചെമ്പൻ തവളയ്ക്ക് പേര് സുചിപ്പിക്കുംപോലെ ചെറിയ വായയാണുള്ളത്. മൈക്രോഹാലിഡെ കുടുംബത്തിലെ മൈക്രോഹൈല എന്ന ജനുസ്സിലാണ് ഈ തവളകളെ ഉൾപ്പെടുത്തിയിരിക്കുന്നത്.
കുറിവായൻ ചെമ്പൻതവള | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | M. rubra
|
Binomial name | |
Microhyla rubra (Jerdon, 1854)
|
ശരീര ഘടന
തിരുത്തുകവട്ടത്തിലുള്ള മൂക്കുകൾ കുറുകിയതും മുന്നോട്ട് ഉന്തിനിൽക്കുന്നതുമാണ്. നാസാരന്ധ്രങ്ങൾ ചെറുതും വായ് ഭാഗത്തിനോട് അടുത്തുമാണുള്ളത്. വിരലുകൾ മെലിഞ്ഞതും കൂർത്തതുമാണ്, ആദ്യവിരൽ രണ്ടാമത്തേതിനെ അപേക്ഷിച്ച് നീളം കൂടിയതാണ്. ആൺ തവളകൾക്ക് രണ്ട് ശബ്ദ സഞ്ചികളുണ്ട്. മൂക്ക് മുതൽ മലദ്വാരം വരെ 1.2 ഇഞ്ച് നീളമുണ്ട്.[1]
അവലംബം
തിരുത്തുക- ↑ Boulenger, G. A. 1890. Fauna of British India. Reptilia and Batrachia.