കുറുപ്പ്
This article വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ താളിലെ നിർദ്ദിഷ്ട പ്രശ്നം: അവലംബം ഇല്ല, വളരെ ചെറുത്. (2022 മാർച്ച്) |
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. (2022 മാർച്ച്) ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
തിരുവിതാംകൂറിലെ ( തെക്കൻ കേരളത്തിലെ) നായർ സമുദായത്തിലെ ചില ഉപജാതികളിലെ കുടുംബങ്ങൾക്ക് നൽകിയ സ്ഥാനപ്പേരാണ് കുറുപ്പ്. ഇവർ നാടുവാഴി വിഭാഗത്തിൽ പെടുന്നവരാണ്. ഇല്ലത്ത്നായർ വിഭാഗത്തിൽ പെടുന്നവർക്കാണ് ഈ സ്ഥാനപ്പേര് കൂടുതൽ ഉള്ളതെങ്കിലും മറ്റു ഉപജാതികളായ സ്വരൂപത്ത്, കിരിയത്ത് നായന്മാരിലും ഈ സ്ഥാനപ്പേര് കാണാറുണ്ട്. ഇത് കൂടാതെ പടകുറുപ്പ് എന്ന സ്ഥാനീയ നാമം വഹിക്കുന്നവരും ഉണ്ട്.വടക്കൻകേരളത്തിലെ കളരികുറുപ്പ് എന്നൊരു വിഭാഗം ഉണ്ടെങ്കിലും അവരുമായി ഇവർക്ക് യാതൊരു ബന്ധവുമില്ല. കളരിയിലും അഭ്യാസമുറകളും പയറ്റി തെളിഞ്ഞവർക്ക് രാജാക്കന്മാർ ഈ സ്ഥാനം കൊടുക്കാറുണ്ട്. നായന്മാരല്ലാത്ത വടക്കൻ കേരളത്തിലെ ആയോധന കലകളിൽ വൈധഗ്ദ്യം ഉള്ള ആളുകൾക്കും ഈ സ്ഥാനീയ നാമം കൊടുത്തിരുന്നു.