കുര്യൻ ജോസഫ്

കേരളത്തിലെ രാഷ്ട്രീയപ്രവർത്തകൻ

കുര്യൻ ജോസഫ് (born 30 November 1953) സുപ്രീം കോടതിയിലെ മുൻ   ന്യായാധിപനാണ്.

Hon'ble Justice
Kurian Joseph
Judge of the Supreme Court of India
ഓഫീസിൽ
8 March 2013 – 29 November 2018
നിയോഗിച്ചത്Pranab Mukherjee
Chief Justice, Himachal Pradesh High Court
നിയോഗിച്ചത്Pratibha Patil
മുൻഗാമിJagdish Bhalla
പിൻഗാമിR. B. Misra
വ്യക്തിഗത വിവരങ്ങൾ
ജനനം (1953-11-30) 30 നവംബർ 1953  (71 വയസ്സ്)
Kerala, India
പൗരത്വംIndian
അൽമ മേറ്റർKerala Law Academy,
Sree Sankara College

ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും മികച്ച ന്യായാധിപൻമാരിൽ ഒരാളാണ് ജസ്റ്റിസ് കുര്യൻ ജോസഫ്. 1994-ൽ കേരളത്തിന്റെ അഡിഷണൽ അഡ്വക്കേറ്റ് ജനറൽ ആയി നിയമിക്കപെട്ടതോടെയാണ് അദ്ദേഹം ശ്രദ്ധിക്കപ്പെട്ടത്. 1996 ൽ സീനിയർ അഭിഭാഷക പദവി ലഭിച്ചു 2000-ൽ കേരള ഹൈക്കോടതി ജഡ്ജി ആയി നിയമിക്കപ്പെട്ടു .2010- ൽ ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി ഉയർത്തപ്പെട്ടു . 2013 മാർച്ച് 8 നു പരമോന്നത നീതിപീഠമമായ സുപ്രീംകോടതി ജഡ്ജി ആയി നിയമിക്കപ്പെട്ടു.[1] 5 വർഷവും 8 മാസത്തിലധികവും നീണ്ടു നിന്ന സുപ്രീംകോടതിയിലെ സേവനത്തിനിടയിൽ 1036 വിധികളെഴുതി ചരിത്രം രചിച്ചു .[2] മുതാലാഖ് അടക്കമുള്ള ചരിത്രവിധികളിൽ ഭരണഘടനാ ബെഞ്ചിന്റെ ഭാഗമായി .. 2018 ജനുവരി 8നു ഇന്ത്യാ ചരിത്രത്തിൽ ആദ്യമായി ചീഫ് ജസ്റ്റിസിന്റെ പ്രവർത്തന ശൈലിക്കെതിരെ സുപ്രീംകോടതിയിലെ മുതിർന്ന ജഡ്ജിമാരായ ജസ്റ്റിസ് ചെലമേശ്വർ ,ജസ്റ്റിസ് രഞ്ജൻ ഗാഗോയി (ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് ), ജസ്റ്റിസ് മധൻ ബി ലോകുർ എന്നിവർക്കൊപ്പം വാർത്താസമ്മേളനം നടത്തി ചരിത്രത്തിൽ ഇടം പിടിച്ചു . സുപ്രീംകോടതിയുടെ പല മാറ്റങ്ങൾക്കും ഈ വാർത്ത സമ്മേളനം കാരണമായി. നർമ്മത്തിൽ ഊന്നിയ സിദ്ധികൊണ്ട് ഏറെ ശ്രദ്ധ നേടിയ ന്യയാധിപൻ ആണ് കുര്യൻ ജോസഫ് കുടുംബ വഴക്ക് പോലെയുള്ള കേസുകൾ അദ്ദേഹത്തിന്റെ ചേമ്പറിൽ വെച്ചു പലപ്പോഴും മധ്യസ്ഥതയിൽ ഒത്തു തീരുന്ന അപൂർവമായ പ്രവണത ഉണ്ടായിട്ടുണ്ട്. ഒരു കുടുംബവഴക്ക് ഒത്തു തീർത്തതിന്റെ ഭാഗമായി തന്റെ മാതാപിതാക്കളെ ഒരുമിപ്പിച്ച അദ്ദേഹത്തിന് അവരുടെ കുട്ടി നൽകിയ ഗ്രീറ്റിങ് കാർഡ് അദ്ദേഹം വിധി ന്യായത്തിൽ ഉൾപെടുത്തുകയുണ്ടായി.

അവലംബങ്ങൾ

തിരുത്തുക
  1. Website Bar & Bench
  2. "ക്രിസ്ത്യാനിയാണ്, അത് പറയുകതന്നെ ചെയ്യും Justice Kurian Joseph Interview Nere chovve".
"https://ml.wikipedia.org/w/index.php?title=കുര്യൻ_ജോസഫ്&oldid=4099260" എന്ന താളിൽനിന്ന് ശേഖരിച്ചത്