കുമുദിനി ബോട്ടിലെ കൂട്ടക്കൊല
1985 മേയ് 15 ന് ശ്രീലങ്കയിലെ ഒരു യാത്രാ ബോട്ടിൽ വച്ച് 23 തമിഴ് വംശജരെ ശ്രീലങ്കൻ നാവികസേന കൊലപ്പെടുത്തിയ സംഭവമാണ് കുമുദിനി ബോട്ട് കൂട്ടക്കൊല എന്നറിയപ്പെടുന്നത്. ശ്രീലങ്കൻ ദ്വീപായ നെടുന്തീവിൽ നിന്നും, നൈനത്തീവ് എന്ന സമീപ ദ്വീപിലേക്കു പോയവരാണ് കൊല്ലപ്പെട്ടത്.
കുമുദിനി ബോട്ടിലെ കൂട്ടക്കൊല | |
---|---|
സ്ഥലം | നെടുന്തീവ്, ജാഫ്ന, ശ്രീലങ്ക |
തീയതി | മേയ് 15, 1985 (+6 GMT) |
ആക്രമണലക്ഷ്യം | ശ്രീലങ്കൻ തമിഴ് വംശജർ |
ആക്രമണത്തിന്റെ തരം | സായുധ കൂട്ടക്കൊല |
ആയുധങ്ങൾ | യന്ത്രത്തോക്കുകൾ, കത്തികൾ, കോടാലികൾ |
മരിച്ചവർ | 23 |
ആക്രമണം നടത്തിയത് | ശ്രീലങ്കൻ നാവികസേന |
യാത്രാ ബോട്ടിലേക്ക് യൂണിഫോംധാരികളല്ലാതെ അതിക്രമിച്ചു കയറിയ നാവികസേനാ ഉദ്യോഗസ്ഥരെന്നു സംശയിക്കുന്നവർ യാത്രക്കാരോട് ഒന്നൊന്നായി പേരു പറയാൻ ആവശ്യപ്പെടുകയും, അതിനെതുടർന്ന് വെടിവെച്ചു കൊല്ലുകയുമായിരുന്നു.[1][2]
കൂട്ടക്കൊല
തിരുത്തുകശ്രീലങ്കയിലെ ദ്വീപുകൾക്കിടയിൽ ഗതാഗത സൗകര്യം ഒരുക്കുന്ന ഒരു സർക്കാർ ഉടമസ്ഥതയിലുള്ള യാത്രാ ബോട്ടായിരുന്നു കുമുദിനി. 1985 മേയ് 15 ആം തീയതി നെടുന്തീവ് ദ്വീപിൽ നിന്നും യാത്രാക്കാരേയും കയറ്റി സമീപത്തുള്ള നൈനത്തീവിലേക്കു യാത്രതിരിക്കാനൊരുങ്ങുകയായിരുന്നു കുമുദിനി. ഫൈബർ ബോട്ടിൽ സമീപത്തെത്തിയ നാവികസേനാ ഉദ്യോകസ്ഥരെന്നു തോന്നിപ്പിക്കുന്ന ചിലർ ബോട്ട് നിറുത്താൻ ആവശ്യപ്പെട്ടു. ഫൈബർ ബോട്ടിൽ നിന്നും ആറുപേർ കുമുദിനിയിലേക്കു ചാടിക്കയറി. അവരാരും തന്നെ നാവികസേനാ യൂണിഫോം ധരിച്ചിരുന്നില്ലെങ്കിലും, അവരുടെ പെരുമാറ്റത്തിൽ നിന്നും നാവികസേനാ ഉദ്യോഗസ്ഥരാണെന്നൂഹിക്കാമായിരുന്നുവെന്ന് രക്ഷപ്പെട്ട ദൃക്സാക്ഷികൾ പറയുന്നു.
എല്ലാ യാത്രക്കാരോടും, ബോട്ട് ജീവനക്കാരോടും ബോട്ടിന്റെ താഴത്തെ ഡെക്കിലേക്കു വരുവാൻ ഇവർ ആവശ്യപ്പെട്ടു. അവിടെ നിന്നും യാത്രക്കാരെ ഓരോരുത്തരോടായി പേരുറക്കെ വിളിച്ചു പറഞ്ഞുകൊണ്ട് മുകളിലത്തെ ഡെക്കിലേക്കു കൊണ്ടു പോവുകയും, അവിടെ വെച്ച് വെടിവെച്ചു കൊല്ലുകയും ചെയ്തു. ഏതാണ്ട് നാൽപ്പഞ്ചു മിനുട്ടു നീണ്ടു നിന്ന അക്രമത്തിനുശേഷം, അവർ കുമുദിനി ബോട്ടിൽ നിന്നും ഫൈബർ ബോട്ടിൽ കയറി ഓടിച്ചു പോയി.
ദൃക്സാക്ഷികൾ മനുഷ്യാവകാശ സംഘടനകൾക്കു കൊടുത്ത മൊഴികൾ പ്രകാരം, ഗ്രാമീണർ കള്ളു ചെത്താൻ ഉപയോഗിക്കുന്ന തരത്തിലുള്ള കത്തികൾ അക്രമികൾ ഉപയോഗിച്ചിരുന്നതായി പറയുന്നു.[3] ദൃക്സാക്ഷികളുടെ മൊഴികൾ പ്രകാരം 48 ഓളം പേർ കൊല്ലപ്പെട്ടു എന്നു പറയുമ്പോൾ, ആംനസ്റ്റി ഇന്റർനാഷണലിന്റെ കണക്കുപ്രകാരം കൊല്ലപ്പെട്ടവരുടെ എണ്ണം 23 ആണു.
അവലംബം
തിരുത്തുക- ↑ "Massacre in Jaffna lagoon". University Teachers for Human rights (Jaffna). Archived from the original on 2016-11-02. Retrieved 2016-11-02.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ "The limbo between war and peace". Asia times. 2002-03-23. Archived from the original on 2016-11-02. Retrieved 2016-11-02.
- ↑ "From Welikade to Mutur and Pottuvil: A Generation of Moral Denudation and the Rise of Heroes with Feet of Clay". UTHR (J). Archived from the original on 2016-11-02. Retrieved 2016-11-02.
{{cite web}}
: CS1 maint: bot: original URL status unknown (link)