കുമാർ സാഹ്നി
ഇന്ത്യയിലെ ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായിരുന്നു കുമാർ സാഹ്നി (ആംഗലേയം: Kumar Shahani) (7 ഡിസംബർ 1940 – 24 ഫെബ്രുവരി 2024)[2]) സമാന്തരസിനിമകളിലൂടെ പ്രശസ്തനായിരുന്ന അദ്ദേഹത്തിൻ്റെ പ്രധാന ചിത്രങ്ങളാണ് മായാദർപ്പൺ (1972), തരംഗ് (1984), ഖയാൽ ഗാഥ (1989), കസ്ബ (1990) എന്നിവ [3]. ബ്രിട്ടീഷ് ഇന്ത്യയിൽ ഇന്നത്തെ പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ ലാർകനയിലാണ് ജനിച്ചത്. വിഭജനത്തിനുശേഷം കുടുംബസമേതം ഇന്ത്യയിൽ എത്തുകയും മുംബെയിൽ താമസമാരംഭിക്കുകയും ചെയ്തു. എൺപത്തിമൂന്നാം വയസ്സിൽ വാർദ്ധക്യസഹജമായ അസുഖം മൂലം കൊൽക്കത്തയിൽ അന്തരിച്ചു[1]
കുമാർ സാഹ്നി | |
---|---|
ജനനം | [1] | 7 ഡിസംബർ 1940
മരണം | 24 ഫെബ്രുവരി 2024 കൊൽക്കത്ത, പശ്ചിമ ബംഗാൾ, ഇന്ത്യ | (പ്രായം 83)
ദേശീയത | ഇന്ത്യൻ |
തൊഴിൽ | ചലച്ചിത്രകാരൻ |
അറിയപ്പെടുന്നത് | മായാദർപ്പൺ, തരംഗ് , ഖയാൽ ഗാഥ, കസ്ബ |
.
അവലംബം
തിരുത്തുക- ↑ 1.0 1.1 "Filmmaker Kumar Shahani passes away at 83". www.onmanorama.com. 25 ഫെബ്രുവരി 2024. Retrieved 20 ഡിസംബർ 2024.
- ↑ Vajpeyi, Udayan (1 മാർച്ച് 2024). "Death of a master filmmaker: Kumar Shahani (7 December 1940–24 February 2024)". National Herald. Retrieved 20 ഡിസംബർ 2024.
- ↑ Ashish Rajadhyaksha (ജനുവരി 1986). "Dossier on Kumar Shahani". Framework N 30.31. academia.edu. Retrieved 20 ഡിസംബർ 2024.